ഹജ്ജ് സീസണിലേക്ക് ജോലിക്കാരെ റിക്രൂട്ട് ചെയ്യാനുള്ള സീസണ്‍ വിസ അനുവദിച്ചുതുടങ്ങി
Jul 27, 2015, 16:08 IST
റിയാദ്: (www.kvartha.com 27/07/2015) ഹജ്ജ് സീസണിലേക്ക് വിദേശത്തുനിന്ന് ജോലിക്കാരെ റിക്രൂട്ട് ചെയ്യാനുള്ള സീസണ്‍ വിസക്ക് ഹജ്ജ് മന്ത്രാലയം അനുമതി പത്രം നല്‍കിത്തുടങ്ങി. 30 തീര്‍ഥാടകര്‍ക്ക് ഒരു ജോലിക്കാരന്‍ എന്ന നിലയില്‍ മൂന്ന് മാസത്തേക്കാണ് വിസ അനുവദിക്കുന്നത്.
പദ്ധതികള്‍ക്കും മറ്റ് താല്‍ക്കാലിക ജോലിക്കും തൊഴില്‍ മന്ത്രാലയം അനുവദിക്കുന്ന താല്‍ക്കാലിക വിസക്ക് ആറ് മാസത്തെ കാലാവധി അനുവദിക്കുമ്പോഴാണ് ഹജ്ജ് സീസണ്‍ വിസക്ക് വെറും മൂന്നുമാസത്തെ കാലാവധി മാത്രം നല്‍കുന്നത്. 1,000 റിയാലാണ് ഫീസ് ഈടാക്കുന്നത്. ഇതില്‍ പകുതി തുക സൗദി മാനവവിഭവശേഷി ഫണ്ടിനുള്ളതാണ്. സീസണ്‍ വിസയുടെ കാലാവധി തീര്‍ന്നാല്‍ പുതുക്കാനോ സ്ഥിരം ജോലിയിലേക്ക് മാറ്റാനോ കഴിയില്ലെന്ന് ദേശീയ ഹജ്ജ് കമ്മിറ്റി ഉപമേധാവി എന്‍ജി. അബ്ദുല്ല അല്‍ഖാദി അറിയിച്ചു.
ഹജ്ജ് മന്ത്രാലയം നല്‍കുന്ന കത്തിന്റെ അടിസ്ഥാനത്തില്‍ സൗദി തൊഴില്‍ മന്ത്രാലയമാണ് സീസണ്‍ വിസ അനുവദിക്കുന്നത്. തൊഴില്‍ മന്ത്രാലയത്തിന്റെ 'അജീര്‍' സംവിധാനത്തില്‍ സീസണ്‍ വിസയും രജിസ്റ്റര്‍ ചെയ്യണം. സ്വദേശികള്‍ ലഭ്യമല്ലാത്ത ജോലിക്കാണ് സീസണ്‍ വിസ അനുവദിക്കുക. ശുചീകരണ തൊഴിലാളി, ഇലക്ട്രീഷ്യന്‍, പ്‌ളംബര്‍, കാര്‍പെന്റര്‍, കാറ്ററിങ് സേവനം, ചുമട് കയറ്റിറക്കം എന്നീ ജോലിക്കാണ് വിദേശ സീസണ്‍ വിസ അനുവദിക്കുന്നത്.
വിസാ കാലാവധി തീരുന്നപക്ഷം തൊഴിലാളികള്‍ രാജ്യം വിടുന്നുണ്ടെന്ന് ഉറപ്പുവരുത്തേണ്ടത് ഹജ്ജ്
സേവന കമ്പനിയുടെ ഉത്തരവാദിത്തമാണ്. തൊഴിലാളി വന്നിറങ്ങിയ മുതവ്വിഫിന്റെ കീഴിലല്ലാതെ കമ്പനി മാറിയോ ഒന്നിലധികം കമ്പനികള്‍ക്കോ ജോലി ചെയ്യുന്നത് നിയമലംഘനമായാണ് കാണുന്നത്.
ഈ വര്‍ഷം മുതല്‍ കാര്യക്ഷമമായി നടപ്പാക്കാനുദ്ദേശിക്കുന്ന സീസണ്‍ വിസ സംവിധാനം ഉപയോഗപ്പെടുത്തണമെന്നും തൊഴിലാളികളുടെയും സേവകരുടെയും ദൗര്‍ലബ്യം പരിഹരിക്കണമെന്നും ദേശീയ ഹജ്ജ് കമ്മിറ്റി ഹജ്ജ് സേവനത്തിലുള്ള കമ്പനികളോടും ഏജന്‍സികളോടും അഭ്യര്‍ഥിച്ചു.
Keywords: Foreigners, Natives, Gulf.

Also Read:
പതിനഞ്ചുകാരനെ കണ്ടെത്തിയില്ല; വിദ്യാനഗര്‍ പോലീസ് സംഘം കോഴിക്കോട്ട് നിന്ന് മടങ്ങി
Keywords: Foreigners, Natives, Gulf.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.