കഷണ്ടിതലയേക്കാള്‍ വലുതല്ല ജീവന്‍! യുഎഇയിലെ പകുതി പുരുഷന്മാരും ജീവനേക്കാള്‍ വില നല്‍കുന്നത് മുടിയുള്ള തലയ്ക്ക്!

 


ദുബൈ: (www.kvartha.com 20.09.2015) മുടികൊഴിച്ചില്‍ ഒരു ആഗോള പ്രശ്‌നമാണ്. ഇരുനൂറിലധികം രാജ്യക്കാര്‍ താമസിക്കുന്ന യുഎഇയില്‍ ഇതേക്കുറിച്ച് നടത്തിയ പഠനം രസകരമാണ്. യൂഗോവാണ് മുടികൊഴിച്ചില്‍ സംബന്ധിച്ച് പഠനം നടത്തിയത്. യുഎഇയിലെ 67 ശതമാനം സ്ത്രീകളും പുരുഷന്മാരും മുടികൊഴിച്ചിലിന്റെ ഇരകളാണ്.

ആല്‌പെസിന്‍ കഫീന്‍ ഷാമ്പൂവിന്റെ പ്രചരണാര്‍ത്ഥമാണ് പഠനം നടത്തിയത്. സര്‍വേയില്‍ പങ്കാളികളായ 1100ലേറെ പുരുഷന്മാരും സ്ത്രീകളും വളരെ രസകരമായ കാര്യങ്ങളാണ് പങ്കുവെച്ചത്.

കൊഴിഞ്ഞ മുടികള്‍ ലഭിക്കാനായി വേണമെങ്കില്‍ ആയുസ് കുറയ്ക്കാനും സര്‍വേയില്‍ പങ്കെടുത്ത 55 ശതമാനം പുരുഷന്മാരും തയ്യാറായി. പത്തില്‍ 4 പുരുഷന്മാരും മുടി കൊഴിച്ചില്‍ അവസാനിപ്പിക്കാന്‍ ആയുസിലെ ഒരു വര്‍ഷം നഷ്ടപ്പെടുത്താന്‍ തയ്യാറായപ്പോള്‍ ചിലര്‍ 5 വര്‍ഷം വരെ നഷ്ടപ്പെടുത്താന്‍ തയ്യാറായി.

നഷ്ടമായ മുടി വീണ്ടെടുക്കാനും അല്ലെങ്കില്‍ നിങ്ങള്‍ കഷണ്ടിയാവാതിരിക്കാനും ആയുസിലെ എത്ര വര്‍ഷം ഉപേക്ഷിക്കാന്‍ തയ്യാറാണ് എന്ന ചോദ്യത്തോട് പ്രതികരിക്കുകയായിരുന്നു സര്‍വേയില്‍ പങ്കെടുത്തവര്‍.

കഷണ്ടിതലയേക്കാള്‍ വലുതല്ല ജീവന്‍! യുഎഇയിലെ പകുതി പുരുഷന്മാരും ജീവനേക്കാള്‍ വില നല്‍കുന്നത് മുടിയുള്ള തലയ്ക്ക്!


SUMMARY: Hair loss among men and women is a perennial problem all across the globe and all the 200+ nationalities who have made UAE their home share this issue.

Hair loss, Baldness, Woman, Men, UAE,
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia