യു എ ഇ പ്രവാസികളെ 'ഞെട്ടിച്ച്' ഗൂഗിൾ; വിനിമയ നിരക്ക് തിരക്കിയവർക്ക് 'കോളടിച്ചു'
Sep 15, 2021, 19:31 IST
ദുബൈ: (www.kvartha.com 15.09.2021) നാട്ടിലേക്ക് പണമയക്കാൻ ബുധനാഴ്ചത്തെ വിനിമയ നിരക്ക് തിരക്കി ഗൂഗിളിൽ സെർച് ചെയ്ത യുഎഇ പ്രവാസികൾക്ക് 'കോളടിച്ചു'. ദിർഹവുമായി രൂപയ്ക്ക് ചരിത്രത്തിലെ ഏറ്റവും ഉയർന്ന മൂല്യം കണ്ടതോടെ പിന്നെ എക്സ്ചേഞ്ചുകളിലേക്ക് വിളികളായിരുന്നു. പലർക്കും അറിയേണ്ടിരുന്നത് എക്സ്ചേഞ്ചുകളിൽ നല്ല തിരക്കുണ്ടോ എന്നായിരുന്നു.
ഈ വർഷം ഏപ്രിലിൽ യുഎഇ ദിർഹത്തിനെതിരെ ഏകദേശം 21 ൽ എത്തിയതായിരുന്നു ഇൻഡ്യൻ രൂപയുടെ ഉയർന്ന നിരക്കെങ്കിൽ അതിനെയും കടത്തി വിടുകയായിരുന്നു ഗൂഗിൾ. ഒരു ദിർഹത്തിനെതിരെ 23 മുതൽ 24.83 രൂപ വരെ മൂല്യമായിരുന്നു ഗൂഗിൾ കാണിച്ചത്. സെകൻഡുകൾ വെച്ച് നിരക്ക് മാറിക്കൊണ്ടേയിരുന്നു.
എന്നാൽ ബാങ്കുകളുടെയും മണി എക്സ്ചേഞ്ചുകളുടേയും ആപ്ലികേഷൻ തുറന്നപ്പോൾ ഗൂഗിളിന്റെ അബദ്ധമായിരുന്നു അതെന്ന് പലർക്കും ബോധ്യമായി. അതോടെ ഒരുവേള മനക്കോട്ട കെട്ടിയവർ യാഥാർഥ്യത്തിലേക്ക് തിരിച്ചുവന്നു. ഇതിന്റെ സ്ക്രീൻ ഷോർടുകൾ വ്യാപകമായി പ്രചരിച്ചതോടെ ശരിയാണെന്ന് വിചാരിച്ച് കൂടുതൽ ഒന്നും ആലോചിക്കാതെ പണം അയച്ച് അബദ്ധത്തിൽ പെട്ടവരും ഉണ്ടെന്നാണ് പ്രവാസികൾ അടക്കം പറയുന്നത്.
യഥാർഥത്തിൽ ബുധനാഴ്ചത്തെ വിവിധ മണി എക്സ്ചേഞ്ചുകളിലെ നിരക്ക് ഒരു ദിർഹത്തിന് 19.90 രൂപയാണ്. അതേസമയം ഗൂഗിളിനടക്കം വിവരങ്ങൾ നൽകുന്ന വിനിമയ നിരക്കുകൾ നിയന്ത്രിക്കുന്ന കമ്പനികൾക്ക് പറ്റിയ പിഴവാണ് അബദ്ധം പറ്റിയതിന് പിന്നിലെന്നാണ് വിവരം.

Keywords: World, News, UAE, India, Google, United arab Emirates, Dubai, Top-Headlines, Gulf, High rate for Indian Rupee between Dirham in google.
< !- START disable copy paste -->
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.