ലോ­ക കാ­ലാവ­സ്ഥാ വ്യ­തിയാ­ന സ­മ്മേ­ള­ന­ത്തി­ന് ഖ­ത്ത­റില്‍ തു­ട­ക്ക­മായി

 


ലോ­ക കാ­ലാവ­സ്ഥാ വ്യ­തിയാ­ന സ­മ്മേ­ള­ന­ത്തി­ന് ഖ­ത്ത­റില്‍ തു­ട­ക്ക­മായി
ദോഹ: 12 ദിവസം നീണ്ടുനില്‍ക്കു­ന്ന 18 -മത് യു.എന്‍ കാലാവസ്ഥ വ്യതിയാന സമ്മേളനം (കോപ്­ 18) ഖത്തര്‍ നാഷണല്‍ കണ്‍വെന്‍ഷന്‍ സെന്ററില്‍ തി­ങ്ക­ളാഴ്ച തുടങ്ങി. അമീര്‍ ശൈഖ് ഹമദ് ബിന്‍ ഖലീഫ ആല്‍ഥനി സമ്മേളനത്തിന്റെ ഔപചാരിക ഉദ്ഘാടനം നിര്‍­വ­ഹിച്ചു.

മന്ത്രിമാര്‍, ഉന്നത യു.എന്‍ ഉദ്യേഗസ്ഥര്‍, യു.എന്‍ ഏജന്‍സികളുടെ തലവന്‍മാര്‍, സര്‍ക്കാരിതര സംഘടനകളുടെയും സിവില്‍ സൊസൈറ്റികളുടെയും പ്രതിനിധികള്‍, മാധ്യമപ്രവര്‍ത്തകര്‍ എന്നിവരടക്കം 17,000 ത്തോളം പ്രതിനി­ധികള്‍ 194 രാജ്യങ്ങളില്‍ നിന്നായി സമ്മേളനത്തില്‍ സംബന്ധി­ക്കു­ന്നുണ്ട്. ഇന്ത്യയില്‍ നിന്ന് കേന്ദ്ര വനം, പരിസ്ഥിതി സഹമന്ത്രി ജയന്തി നടരാജന്റെ നേതൃത്വത്തില്‍ 30 അംഗ സംഘം സ­മ്മേ­ള­ന­ത്തില്‍ പങ്കെടുക്കും.

ആദ്യമായാ­ണ് പശ്ചിമേഷ്യന്‍ രാജ്യം കാലാവസ്ഥ വ്യതിയാന സമ്മേളനത്തിന് വേദിയാകുന്നത്്. ഖത്തര്‍ ആതിഥ്യമരുളിയിട്ടുള്ള സമ്മേളനങ്ങളില്‍ ഏറ്റവും വലി­യ സ­മ്മേ­ള­ന­മെന്ന സവിശേഷ­തയും ഇ­തിനുണ്ട്. കാലാവസ്ഥാ വ്യതിയാനം സാമ്പത്തിക, സാമൂഹിക, പാരിസ്ഥിതിക മേഖലകളില്‍ ഉയര്‍ത്തുന്ന വെല്ലുവിളി­കള്‍ എന്നിവ സമഗ്രമായി ചര്‍ച്ച ചെയ്യുകയും പരിഹാര മാര്‍ഗങ്ങള്‍ നിര്‍ദേശിക്കുകയുമാണ് സമ്മേളനത്തിന്റെ ലക്ഷ്യം.

ആയിരക്കണക്കിന് പ്രതിനിധികള്‍ പങ്കെടുക്കുന്ന സുപ്രധാന സമ്മേളനമെന്ന നിലയില്‍ വന്‍ സുരക്ഷാ സന്നാഹങ്ങളാണ് ഏര്‍പ്പെടുത്തിയിരിക്കു­ന്നത്. സമ്മേളനവേദിയിലേക്ക് പ്രതിനിധികളെ കൊണ്ടുപോകുന്നതിന് 400ഓളം ബ­സ്സു­ക­ളാണ് ഒ­രു­ക്കി­യി­ട്ടുള്ളത്. 194 രാജ്യങ്ങളുടെ പ്രതിനിധിസംഘത്തിന്റെ തലവന്‍മാരുടെ കാറുകള്‍ക്ക് മാത്രമേ സമ്മേളന വേദിയായ ഖത്തര്‍ നാഷണല്‍ കണ്‍വെന്‍ഷന്‍ സെന്ററിലേക്ക് പ്രവേശനം അനു­വ­ദി­ക്കു­ക­യുള്ളൂ. പേപ്പറിന്റെ ഉപയോഗം പരമാവധി കുറച്ചുകൊണ്ട് സമ്മേളനവുമായി ബന്ധപ്പെട്ട രേഖകള്‍ ഡിജിറ്റലായാകും പ്രതിനിധികള്‍ക്കും മാധ്യമപ്രവര്‍ത്തകര്‍ക്കും വിതരണം ചെ­യ്യു­ക.

സമ്മേളനവേദിയില്‍ ഒരുക്കിയിരിക്കുന്ന 39 ഭക്ഷണ ശാലകളിലും പരിസ്ഥിതി സൗഹൃദ ഉല്‍പ്പന്നങ്ങളാണ് ഉപയോഗിക്കുന്നത്. സമ്മേളനദിവസങ്ങളില്‍ വേണ്ടിവരുന്ന ഊര്‍ജത്തിന്റെ നല്ലൊരു ശതമാനം കണ്‍വെന്‍ഷന്‍ സെന്ററിലെ സൗരോര്‍ജപാനലുകളില്‍ നിന്നാണ് ലഭ്യമാക്കുന്നത്.
സമ്മേളനത്തിന് സമാന്തരമായി നടക്കുന്ന ഖത്തര്‍ സുസ്ഥിരതാ പ്രദര്‍ശനത്തിന് ദോഹ എക്‌സിബിഷന്‍ സെന്റ­റില്‍ ചൊ­വ്വാഴ്ച തുടക്കമാകും.

സമ്മേളനത്തിന്റെ അധ്യക്ഷന്‍ അബ്ദുല്ല ബിന്‍ ഹമദ് അല്‍ അതിയ്യയുടെ രക്ഷാധികാരത്തില്‍ സംഘടിപ്പിക്കുന്ന മേളയില്‍ രാജ്യത്തിനകത്തും പുറത്തുമുള്ള കമ്പനികളും സര്‍ക്കാര്‍ സംഘടനകളും ഓ­രോ­രു­ത്ത­രു­ടെയും സംരംഭങ്ങള്‍ പ്രദര്‍ശിപ്പിക്കും. പൊതുഗതാഗത കമ്പനിയായ മുവാസലാത്ത്, ഖത്തര്‍ ടൂറിസം അതോറിറ്റി, ലുസൈല്‍, ഖത്തര്‍ സ്റ്റീല്‍, ഖത്തര്‍ ഫൗണ്ടേഷന്‍, അരാംകൊ (സൗദി അറേബ്യ), മസ്ദര്‍ (യു.എ.ഇ), ജനറല്‍ സെക്രട്ടറിയേറ്റ് ഓഫ് ഡെവലപ്‌മെന്റ് പ്‌ളാനിംഗ്, ലവിംഗ് ഹട്ട് (അമേരിക്ക) തുടങ്ങിയവയുമായി സഹകരിച്ചാണ് പ്രദര്‍ശനം ഒരുക്കുന്നത്. സമ്മേളനം സമാപിക്കുന്ന ഡിസംബര്‍ ഏഴ് വരെ പ്രദര്‍ശനവും ഉ­ണ്ടാ­യി­രി­ക്കും.

Keywords: Climatic Deviation , Khathar , Convention ,World, Conference, Doha, National, Inauguration, Ministers, Media, India
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia