Deira | യുഎഇയിൽ പ്രവാസികളുടെ പ്രിയ നഗരം; എന്തുകൊണ്ട് ദെയ്‌റയോട് ഇത്രയും ഇഷ്ടം? വർഷങ്ങളായി താമസിക്കുന്നവർ മനസ് തുറക്കുന്നു

 


ദുബൈ: (www.kvartha.com) അംബര ചുംബികളായ കെട്ടിടങ്ങളും വിവിധ രാജ്യങ്ങളിൽ നിന്നുള്ളവരും നിറഞ്ഞ് നിൽക്കുന്ന സ്ഥലമാണ് ദുബൈ. ഒരുപാട് പ്രവാസികൾ ദുബൈയിൽ ജോലി ചെയ്യുകയും കുടുംബത്തോടൊപ്പം താമസിക്കുകയും ചെയ്യുന്നു. ഇതിൽ പ്രധാനമായും പ്രവാസികളുടെ ഇഷ്ട സ്ഥലമാണ് ദെയ്‌റ. പതിറ്റാണ്ടുകളായി അവിടെ താമസിക്കുന്നവർ മനസ് തുറന്നു.

Deira | യുഎഇയിൽ പ്രവാസികളുടെ പ്രിയ നഗരം; എന്തുകൊണ്ട് ദെയ്‌റയോട് ഇത്രയും ഇഷ്ടം? വർഷങ്ങളായി താമസിക്കുന്നവർ മനസ് തുറക്കുന്നു

1998 മുതൽ കനേഡിയൻ-ഇറാൻ പ്രവാസി ഫരാങ്കിസ് ബക്തിയാർ ദെയ്‌റയിലാണ് താമസിക്കുന്നത്. 'എന്റെ കുട്ടികൾ ഈ പ്രദേശത്താണ് ജനിച്ചത്. അൽ റിഗ്ഗയിലെ തെരുവുകളിലാണ് നടക്കാൻ പഠിച്ചത്', ബക്തിയാർ പറഞ്ഞു. കഴിഞ്ഞ 18 വർഷമായി ഇവരും കുടുംബവും അൽ ഗുറൈർ മാളിന് സമീപമുള്ള അൽ മുതീന പ്രദേശത്താണ് താമസിക്കുന്നത്. 'ദുബൈയുടെ ഹൃദയവും ആത്മാവുമാണ് ദെയ്‌റ. അതിന് വലിയ ചരിത്ര പ്രാധാന്യമുണ്ട്. ഈ സ്ഥലം എന്നെ വളരെയധികം ആകർഷിച്ചു', ബക്തിയാർ കൂട്ടിച്ചേർത്തു.

നടക്കാൻ ഇഷ്ടപ്പെടുന്ന ഒരാൾക്ക് ദെയ്‌റ അനുയോജ്യമാണ്. എന്റെ മൂന്ന് മക്കളെയും കൂട്ടി ഞാൻ ദുബൈയിലെ തെരുവുകളിൽ നടക്കുന്നു. ദെയ്‌റ തെരുവിലാണ് എന്റെ കുട്ടികൾ വളർന്നത്. ശിശുക്കളെ കൊണ്ടുപോകുന്ന വണ്ടിയിൽ അവർ ആദ്യമായി സഞ്ചാരം നടത്തിയതും ആദ്യമായി സ്‌കൂട്ടർ സവാരി നടത്തിയതും ആദ്യമായി ബൈക്ക് ഓടിച്ചതും ഇവിടെയാണ്. പ്രധാന സൗകര്യങ്ങളുടെ സാമീപ്യം ദെയ്‌റയെ തനിക്കും കുടുംബത്തിനും എന്നും കൂടുതൽ പ്രിയങ്കരനാക്കുന്നുവെന്നും ഭക്തിയാർ പറഞ്ഞു.

'എന്റെ കെട്ടിടത്തിന് നേരെ എതിർവശത്താണ് ക്ലിനിക്ക്. ഇവിടെ ധാരാളം കഫേകളും ഭക്ഷണശാലകളും വൈവിധ്യമാർന്ന ഭക്ഷണവിഭവങ്ങളുമുണ്ട്. കൂടാതെ, ഞങ്ങളുടെ എല്ലാ ഷോപ്പിംഗ് ആവശ്യങ്ങളും അൽ ഗുറൈർ മാളിൽ ലഭ്യമാണ്. താൻ ഇവിടെ താമസിച്ച വർഷങ്ങളിൽ, പ്രദേശത്തെ മിക്ക ആളുകളെയും തനിക്ക് അറിയാം. തനിക്ക് പുതിയ ആളുകളെ പരിചയപ്പെടാൻ ഇഷ്ടമാണ്. ഞാൻ ഒരു പുറംലോകക്കാരിയും വളരെ സോഷ്യലുമാണ്', ഭക്തിയാർ സന്തോഷത്തോടെ വ്യക്തമാക്കി.

ദെയ്‌റയിൽ സ്ഥിതി ചെയ്യുന്ന ദുബൈയിലെ ഏറ്റവും പഴയ ആശുപത്രികളിൽ ഒന്നായ മക്തൂം ഹോസ്പിറ്റലിൽ ജനിച്ച ശിവോൺ തധാനിക്കും (41) ദെയ്‌റയെ കുറിച്ച് പറയാൻ നൂറുനാവാണ്. 'എന്റെ അച്ഛൻ 1970-കളിൽ സന്ദർശന വിസയിൽ വന്നു, ഇവിടെ ദുബൈയിൽ സ്ഥിരമായ ജോലി കണ്ടെത്തി. 43 വർഷമായി ദെയ്‌റ ഞങ്ങളുടെ വീടായി മാറി', ദുബൈയിലെ ഒരു കമ്പനിയിൽ ഐടി വിഭാഗത്തിൽ ജോലി ചെയ്യുന്ന തദാനി പറഞ്ഞു.

'എല്ലാം ഇവിടെ ലഭ്യമാണ്. എന്റെ അച്ഛൻ ഇവിടെ വന്നപ്പോൾ തന്നെ ദെയ്‌റ ജീവിക്കാൻ കൂടുതൽ ജനപ്രിയമായ പ്രദേശമായിരുന്നു. ഇവിടെ ഞങ്ങൾ ഞങ്ങളുടെ സുഹൃത്തുക്കളെ കണ്ടെത്തി, സൗകര്യങ്ങളും ധാരാളം. ഞാൻ ദുബൈ യൂണിവേഴ്സിറ്റി കോളേജിലാണ് പഠിച്ചത്. ദെയ്‌റയിലെ ദുബൈ ചേംബർ ഓഫ് കൊമേഴ്‌സ് കെട്ടിടത്തിലാണ് ഇത്. ഞങ്ങളുടെ ഷോപ്പിംഗ് ഈ പ്രദേശത്തെ ചുറ്റിപ്പറ്റിയാണ്', .

പാകിസ്ഥാൻ പ്രവാസിയായ റോൺ വില്യംസിനെ സംബന്ധിച്ചിടത്തോളം അദ്ദേഹവും സഹോദരങ്ങളും ദെയ്‌റയിൽ താമസിക്കുന്ന രണ്ടാം തലമുറയാണ്, അതും അതേ കെട്ടിടത്തിൽ. 'എന്റെ മാതാപിതാക്കൾ പതിറ്റാണ്ടുകൾക്ക് മുമ്പ് ഇവിടെ വന്നിരുന്നു. എന്റെ പിതാവ് ദുബൈ ഇന്റർനാഷണൽ എയർപോർട്ടിൽ ജോലി ചെയ്തു. അതിനാൽ ദെയ്‌റയാണ് ആദ്യം തിരഞ്ഞെടുത്തത്. എന്റെ മാതാവ് അടുത്തുള്ള ഒരു ആശുപത്രിയിൽ നഴ്‌സ് അസിസ്റ്റന്റായി ജോലി ചെയ്തു', അദ്ദേഹം പറഞ്ഞു.

'ഞങ്ങളുടേത് ഏഴ് പേരടങ്ങുന്ന കുടുംബമാണ്. ഞങ്ങൾ അഞ്ച് സഹോദരങ്ങളാണ്. ഇപ്പോൾ ആ അപ്പാർട്ട്‌മെന്റിൽ ഞാനും മൂത്ത സഹോദരിയും മാത്രമാണ് താമസിക്കുന്നത്. നിർഭാഗ്യവശാൽ കെട്ടിടം വളരെ പഴക്കമുള്ളതിനാൽ ഇടിഞ്ഞുവീഴുന്നു. ഈ വീട്ടിൽ ഒരുപാട് ഓർമകളുണ്ട്. ഞാൻ ഇവിടെയാണ് ജനിച്ചത്. ഞങ്ങൾ ഈ വീട്ടിലാണ് വളർന്നത്. പഴയ കാലത്തിന്റെ ഒരുപാട് ചിത്രങ്ങൾ ശേഖരിച്ചിട്ടുണ്ട്', അദ്ദേഹം ഓർമകൾ അയവിറക്കി.

ഹോർ അൽ ആൻസിലെ അൽ ഷാബ് കോളനിയിൽ താമസിക്കുന്ന വില്യംസ് രണ്ട് കിടപ്പുമുറികളുള്ള ഫ്ലാറ്റിന് പ്രതിവർഷം 35,000 ദിർഹം നൽകുന്നുണ്ട്. തന്റെ അച്ഛൻ 1980-ൽ ഇതേ വീടിന് പ്രതിവർഷം 6,000 ദിർഹമാണ് നല്കിയിരുന്നതെന്ന് അദ്ദേഹം പറഞ്ഞു.

നാല് പതിറ്റാണ്ടായി ഗിഫ്റ്റ് ഗാലറി കെട്ടിടത്തിലാണ് ഫരീദ അഹമ്മദ് താമസിക്കുന്നത്. അവരുടെ മാതാപിതാക്കളും സഹോദരിയും അമ്മാവന്മാരും അമ്മായിമാരും ഇവിടെ താമസിക്കുന്നു. 'എന്റെ മാതാപിതാക്കൾ 1989-ൽ ഈ കെട്ടിടത്തിലേക്ക് താമസം മാറി. എല്ലാ സൗകര്യങ്ങൾക്കും പുറമെ, ഭക്ഷണസാധനങ്ങൾ എന്നെ വീണ്ടും ദെയ്‌റയുമായി പ്രണയത്തിലാക്കുന്നു', അവർ പറഞ്ഞു.

Keywords: News, World, Dubai, Deyra, Expats,UAE, Walking, Residental Area, Gulf News,   Home for decades - Why these expats in UAE love Dubai’s Deira district.
< !- START disable copy paste -->
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia