അതിഥികളെ സ്വീകരിക്കുന്നതില്‍ പ്രവാസികളെ തോല്‍പിക്കാനാവില്ല; അത് മോഡിയായാലും

 


ദുബൈ: (www.kvartha.com 19.08.2015) അതിഥികളെ സ്വീകരിക്കുന്നതിലും സല്‍ക്കരിക്കുന്നതിലും പ്രവാസി ഇന്ത്യക്കാര്‍ എന്നും മുന്‍പന്തിയിലാണ്. മലയാളികള്‍ ഇതില്‍ ഒരുപടികൂടി മുമ്പിലാണ്. യു.എ.ഇ. സന്ദര്‍ശനത്തിനായി ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോഡി ദുബൈയിലെത്തിയപ്പോള്‍ സ്വീകരിക്കാനെത്തിയവരില്‍ കേരളക്കാരായ വ്യവസായ പ്രമുഖന്‍മാര്‍ മുതല്‍ യു.എ.ഇലെ വിവിധ പ്രവാസി സംഘടനകളുടെ നേതാക്കള്‍വരെ ഉള്‍പ്പെടും.

മോഡിയെ സ്വീകരിക്കുന്നതിലും ഇന്ത്യയില്‍നിന്നുള്ള വ്യവസായികളെ പ്രതിനിധീകരിച്ച് ചര്‍ച്ച നയിക്കുന്നതിനും മറ്റുമായി മുന്‍പന്തിയിലുണ്ടായിരുന്നത് ലുലു ഗ്രൂപ്പ് ചെയര്‍മാന്‍ പത്മശ്രീ എം.എ. യൂസഫലിയായിരുന്നു. മോഡിയോട് പലകാര്യങ്ങളിലും വിയോജിപ്പുണ്ടെങ്കിലും അതിഥിയായ ഒരു ഇന്ത്യന്‍ പ്രധാനമന്ത്രി തങ്ങളുടെ തട്ടകമായ യു.എ.ഇലെത്തിയപ്പോള്‍ എല്ലാ കാര്യങ്ങള്‍ക്കും മുന്‍പന്തിയില്‍തന്നെയായിരുന്നു മലയാളികളായ പ്രവാസികള്‍.

ഗുജറാത്ത് കലാപവും വംശഹത്ത്യയും ഉയര്‍ത്തി മോഡിയെ വിമര്‍ശിച്ചുകൊണ്ടിരിക്കുന്നവര്‍തന്നെയാണ് തങ്ങളുടെ പ്രധാനമന്ത്രിയായ മോഡി ദുബൈയിലെത്തിയപ്പോള്‍ ഇരുകയ്യുംനീട്ടി സ്വീകരിച്ച് മാതൃകകാട്ടിയത്. യു.എ.ഇ. ഭരണാധികാരികളും തങ്ങളുടെ അതിഥിയായെത്തിയ മോഡിക്ക് വന്‍ സ്വീകരണമാണ് ഒരുക്കിയത്. ഇതൊക്കെകണ്ട് മോഡിക്കും അദ്ദേഹം പ്രതിനിധാനം ചെയ്യുന്ന ബി.ജെ.പിക്കും പലതും പഠിക്കാനുണ്ടെന്നാണ് പ്രവാസികള്‍ അഭിപ്രായപ്പെടുന്നത്.

വ്യവസായികളെപോലെതന്നെ വ്യത്യസ്ഥ ധ്രുവങ്ങളിലുള്ള രാഷ്ട്രീയ-സാംസ്‌ക്കാരിക നേതാക്കളും മോഡിയെ സ്വീകരിക്കാനെത്തിയവരില്‍ ഉള്‍പെടും. ശംസുദ്ദീന്‍ ബിന്‍ മുഹ് യുദ്ദീന്‍, യു.എ.ഇ. കെ.എം.സി.സി. ജനറല്‍ സെക്രട്ടറി എളേറ്റില്‍ ഇബ്രാഹിം, ഡോ. ആസാദ് മൂപ്പന്‍, ദുബൈ കെ.എം.സി.സി. പ്രസിഡന്റ് പി.കെ. അന്‍വര്‍ നഹ, ഒ.ഐ.സി.സി. നേതാവ് പുന്നക്കാല്‍ മുഹമ്മദ് അലി, ചന്ദ്രിക ഡയറക്ടറും പി.എ. കോളജ് ചെയര്‍മാനും മലബാര്‍ ഗോള്‍ഡ് ഡയറക്ടറുമായ ഡോ. പി.എ. ഇബ്രാഹിം ഹാജി, ഏഷ്യാനെറ്റ് റിപോര്‍ട്ടറായ കാസര്‍കോട് കുറ്റിക്കോലിലെ അരുണ്‍ കുമാര്‍ തുടങ്ങിയ പ്രമുഖര്‍ മോഡിയെ സ്വീകരിക്കാനെത്തിയവരില്‍ ഉള്‍പെടും.

മലയാളിയല്ലെങ്കിലും മലയാളികളോട് അടുത്തബന്ധം പുലര്‍ത്തുന്ന യു.എ.ഇ എക്‌സ്‌ചേഞ്ച് ഗ്ലോബല്‍ സി.ഇ.ഒയും കര്‍ണാടകയിലെ മംഗളൂരുവിനടുത്ത് മുടിപ്പിന് സമീപം താമസക്കാരനുമായ വൈ. സുധീര്‍കുമാര്‍ ഷെട്ടിയും മോഡിയെ സ്വീകരിക്കാന്‍ വ്യവസായികള്‍ക്കൊപ്പമുണ്ടായിരുന്നു.

അതിഥികളെ സ്വീകരിക്കുന്നതില്‍ പ്രവാസികളെ തോല്‍പിക്കാനാവില്ല; അത് മോഡിയായാലും

അതിഥികളെ സ്വീകരിക്കുന്നതില്‍ പ്രവാസികളെ തോല്‍പിക്കാനാവില്ല; അത് മോഡിയായാലും

അതിഥികളെ സ്വീകരിക്കുന്നതില്‍ പ്രവാസികളെ തോല്‍പിക്കാനാവില്ല; അത് മോഡിയായാലും


അതിഥികളെ സ്വീകരിക്കുന്നതില്‍ പ്രവാസികളെ തോല്‍പിക്കാനാവില്ല; അത് മോഡിയായാലും



അതിഥികളെ സ്വീകരിക്കുന്നതില്‍ പ്രവാസികളെ തോല്‍പിക്കാനാവില്ല; അത് മോഡിയായാലും

Keywords: Prime Minister Narendra Modi, Malayalee, Dubai, Gulf, Hospitality of Indians especially Malayalees, Hospitality of Indians especially Malayalees
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia