വീട്ടമ്മയുമായി സെക്‌സിലേര്‍പ്പെട്ട ഇന്ത്യക്കാരന് നഷ്ടമായത് മാനവും 6 ലക്ഷം ദിര്‍ഹവും
Feb 9, 2015, 14:34 IST
അജ്മാന്‍: (www.kvartha.com 09/02/2015) യുഎഇയിലെത്തിയതിന്റെ രണ്ടാം ദിവസം സുഹൃത്തിനൊപ്പം കാമുകിയെ കാണാനെത്തിയ ഇന്ത്യക്കാരന് നഷ്ടമായത് മാനവും 6 ലക്ഷം ദിര്‍ഹവും. കാമുകിയെ പരിചയപ്പെടുത്താമെന്ന് പറഞ്ഞാണ് സുഹൃത്ത് 44കാരനെ അജ്മാനിലെ ഹോട്ടല്‍ മുറിയിലെത്തിച്ചത്.
മുറിയില്‍ ഒരു യുവതിയുണ്ടായിരുന്നു. അല്പ സമയം യുവതിയുമായി സംസാരിച്ചിരുന്ന ശേഷം സുഹൃത്ത് പുറത്ത് പോയി. ഇതിനിടെ യുവതി ഇന്ത്യക്കാരനെ വശീകരിച്ച് ലൈംഗീക ബന്ധത്തിലേര്‍പ്പെട്ടു. ഇക്കാര്യം പുറത്ത് പറയുമെന്ന് ഭീഷണിപ്പെടുത്തിയ യുവതി ഒരു മില്യണ്‍ ദിര്‍ഹമാണ് ആവശ്യപ്പെട്ടത്. എന്നാല്‍ ഇത്രയും തുക തന്റെ കൈവശമില്ലെന്ന് പറഞ്ഞ ഇന്ത്യക്കാരന്‍ 5 ലക്ഷം ദിര്‍ഹത്തിന്റെ ചെക്ക് എഴുതി നല്‍കി തലയൂരി.
എന്നാല്‍ അല്പ ദിവസങ്ങള്‍ക്ക് ശേഷം മറ്റൊരു യുവതി ഇന്ത്യക്കാരനെ സമീപിച്ചു. ഹോട്ടലില്‍ നടന്ന സംഭവത്തിന്റെ വീഡിയോ തന്റെ കൈവശമുണ്ടെന്നും അത് പുറത്ത് വിടുമെന്നുമായിരുന്നു ഭീഷണി. യുവതിക്ക് 50,000 ദിര്‍ഹം നല്‍കി പ്രശ്‌നം അവസാനിപ്പിക്കാന്‍ ശ്രമിച്ചുവെങ്കിലും അവര്‍ വീണ്ടും ഇന്ത്യക്കാരനെ സമീപിച്ചു.
ഇത്തവണ 48,000 ദിര്‍ഹമാണിയാള്‍ നല്‍കിയത്. എന്നാല്‍ വീണ്ടും യുവതി പണമാവശ്യപ്പെട്ട് എത്തിയതോടെ ഇയാള്‍ പോലീസില്‍ പരാതി നല്‍കി. പോലീസ് നടത്തിയ അന്വേഷണത്തില്‍ രണ്ട് യുവതികളേയും പിടികൂടി. ഇരുവരും ഷാര്‍ജ നിവാസികളും വീട്ടമ്മമാരുമാണ്. അതേസമയം ഇന്ത്യക്കാരന്റെ സുഹൃത്തിന് ഈ സംഭവത്തില്‍ പങ്കുണ്ടോയെന്ന് റിപോര്‍ട്ടില്‍ വ്യക്തമാക്കിയിട്ടില്ല. കേസിന്റെ വിചാരണ ദുബൈ കോടതിയില്‍ പുരോഗമിക്കുകയാണ്.
SUMMARY: Two housewives allegedly blackmailed a man who had sex with one of them, asking him to pay Dh1 million, the Dubai Criminal Court heard.
Keywords: UAE, Ajman, Sharjah, Indian, Sex,

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.