Funeral | 'ഇതാണ് ഇസ്ലാം, ഇതാണ് ഐക്യം'; ആരെന്ന് പോലും അറിയില്ല, അബുദബിയില്‍ നടന്ന അമേരികന്‍ വയോധികയുടെ ഖബറടക്ക ചടങ്ങില്‍ പങ്കെടുത്തത് നൂറുകണക്കിന് യുഎഇ പൗരന്മാര്‍; വീഡിയോ പങ്കിട്ട് ഉപപ്രധാനമന്ത്രി

 


ദുബൈ: (www.kvartha.com) അബുദബിയില്‍ അമേരികന്‍ യുവതിയുടെ ഖബറടക്ക ചടങ്ങില്‍ പങ്കെടുത്തത് നൂറുകണക്കിന് യുഎഇ പൗരന്മാര്‍. ഇതിന്റെ വീഡിയോ സാമൂഹ്യ മാധ്യമങ്ങളില്‍ വൈറലായി. ഉപപ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയുമായ ശെയ്ഖ് സെയ്ഫ് ബിന്‍ സാഇദ് അല്‍ നഹ്യാന്‍ ഖബറടക്കത്തിന്റെ വിശദാംശങ്ങള്‍ വിശദീകരിക്കുന്ന യുഎഇ കമന്റേറ്റര്‍ മജീദ് അലമ്രിയുടെ വീഡിയോ പങ്കിട്ടു.
            
Funeral | 'ഇതാണ് ഇസ്ലാം, ഇതാണ് ഐക്യം'; ആരെന്ന് പോലും അറിയില്ല, അബുദബിയില്‍ നടന്ന അമേരികന്‍ വയോധികയുടെ ഖബറടക്ക ചടങ്ങില്‍ പങ്കെടുത്തത് നൂറുകണക്കിന് യുഎഇ പൗരന്മാര്‍; വീഡിയോ പങ്കിട്ട് ഉപപ്രധാനമന്ത്രി

'അബുദബിയില്‍ താമസിച്ചിരുന്ന പ്രായമായ അമേരികന്‍ സ്ത്രീ അടുത്തിടെ മരിച്ചു. മരണവാര്‍ത്ത അറിഞ്ഞപ്പോള്‍ അവരെ അറിയാത്ത നൂറുകണക്കിന് എമിറാതികള്‍ അവര്‍ക്കുവേണ്ടി പ്രാര്‍ഥിക്കുന്നതിനായി ഖബറടക്ക ചടങ്ങില്‍ പങ്കെടുക്കാന്‍ ഒത്തുകൂടി', വീഡിയോ പങ്കിട്ട് ശെയ്ഖ് സെയ്ഫ് കുറിച്ചു.

മസ്ജിദില്‍ 500 വിശ്വാസികളെ മാത്രമേ ഉള്‍ക്കൊള്ളാനാകൂവെന്നും എന്നാല്‍ വലിയ ജനക്കൂട്ടം പള്ളിയുടെ പാര്‍കിംഗ് സ്ഥലത്തെല്ലാം നിറഞ്ഞിരുന്നുവെന്ന് മജീദ് പറയുന്നു. 1,000-ത്തിലധികം പുരുഷന്മാര്‍ ഖബറടക്ക ചടങ്ങില്‍ പങ്കെടുത്തിരുന്നുവെന്നും അവര്‍ക്ക് സ്ത്രീയെ അറിയുക പോലുമില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. എന്താണ് സ്ത്രീ ചെയ്ത നന്മയെന്ന് അല്ലാഹുവിന് മാത്രമേ അറിയൂ. ഇതാണ് ഇസ്ലാം, ഇതാണ് ഐക്യം. അവര്‍ സ്ത്രീയെ ചുമലിലേറ്റി. ഈ മതം വന്നത് സ്ത്രീകളെ ഉയര്‍ത്താനാണ്. ഇതാണ് ഇസ്ലാം, ഇതാണ് യാഥാര്‍ത്ഥ്യം', മജീദ് വീഡിയോയില്‍ കൂട്ടിച്ചേര്‍ത്തു.


അടുത്തിടെയാണ് അമേരികന്‍ വനിത ഇസ്ലാം മതം സ്വീകരിച്ചത്. മരിക്കുമ്പോള്‍ 93 വയസായിരുന്നു എന്നാണ് വിവരം. മകനോടൊപ്പം യുഎഇയില്‍ താമസിക്കുകയായിരുന്നു. പോസ്റ്റിന് താഴെ അനവധി പേരാണ് ഹൃദയ സ്പര്‍ശിയായ കമന്റുകള്‍ രേഖപ്പെടുത്തിയിരിക്കുന്നത്.

Keywords:  Latest-News, World, Top-Headlines, Gulf, Dubai, UAE, Video, Religion, Islam, Muslims, Funeral, Abu Dhabi, Viral, Social-Media, Hundreds of Emiratis attend American woman's funeral in Abu Dhabi, video goes viral.
< !- START disable copy paste -->
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia