അടുത്ത ലോസ് ആഞ്ചലസ് ഒളിംപിക്സില്‍ ഇനമായി തിരിച്ച് വരാനൊരുങ്ങി ക്രികെറ്റ്; ശ്രമങ്ങള്‍ ഊര്‍ജിതമാക്കി ഐ സി സി, അപേക്ഷ നല്കി
Aug 10, 2021, 16:04 IST
ദുബൈ: (www.kvartha.com 10.08.2021) അടുത്ത ലോസ് ആഞ്ചലസ് ഒളിംപിക്സില്‍ ഇനമായി തിരിച്ച് വരാനൊരുങ്ങി ക്രികെറ്റ്. ടോക്യോ ഒളിംപിക്സിന് തിരശ്ശീല വീണതിന് പിന്നാലെ ഒളിംപിക്സിലേക്ക് ക്രികെറ്റിനെ മടക്കി കൊണ്ടു വരാനുള്ള ശ്രമങ്ങള്‍ ഊര്‍ജിതമാക്കിയിരിക്കുകയാണ് രാജ്യാന്തര ക്രികെറ്റ് കൗണ്‍സില്‍ (ഐ സി സി). 2028ല്‍ ലോസ് ആഞ്ചലസില്‍ നടക്കാന്‍ പോകുന്ന ഒളിംപിക്സില്‍ ഒരു ഇനമാക്കി ക്രികെറ്റിനെ മാറ്റാന്‍ ഐ സി സി അപേക്ഷ നല്കി.
അടുത്ത വര്‍ഷം ബര്‍മിങ്ഹാമില്‍ നടക്കാന്‍ പോകുന്ന കേമണ്വെല്ത് ഗെയിംസില്‍ വനിത ക്രികെറ്റ് ഒരു മത്സരയിനമാണ്. ഇത് ഒളിംപിക്സിലേക്കുള്ള വരവിന് പാതയൊരുക്കുമെന്നാണ് ഐ സി സിയുടെ പ്രതീക്ഷ.
'ലോകത്താകമാനം 100 കോടിയിലധികം ക്രികെറ്റ് ആരാധകരുണ്ട്. അവരെല്ലാം ക്രികെറ്റ് ഒളിംപിക്സ് ഇനമായി കാണാന്‍ ആഗ്രഹിക്കുന്നു. ഒളിംപിക്സില്‍ ക്രികെറ്റ് ഉള്‍പെടുത്തുന്നത് കളിക്കും ഗെയിംസിനും ഗുണകരമാകും'- ഐ സി സിയുടെ ഗ്രെഗ് ബെയ്ലി അഭിപ്രായപ്പെട്ടു.
എന്നാല്‍ ക്രികെറ്റിന്റെ ഏത് ഫോര്‍മാറ്റാണ് ഒളിംപിക്സില്‍ ഉള്‍പെടുത്താന്‍ പോകുകയെന്ന കാര്യത്തില്‍ ഐ സി സി വ്യക്തത വരുത്തിയിട്ടില്ല. ട്വന്റി20യാണോ അതോ അടുത്തിടെ ഇന്‍ഗ്ലന്‍ഡില്‍ ആരംഭിച്ച 100 പന്തുകളുടെ മത്സരമാണോ എന്ന കാര്യത്തില്‍ വൈകാതെ തീരുമാനമുണ്ടാകും.
30 ദശലക്ഷത്തിലേറെ വരുന്ന ക്രികെറ്റ് ആരാധകര്‍ വസിക്കുന്ന അമേരികയാണ് ഒളിംപിക്സിലേക്കുള്ള ക്രികെറ്റിന്റെ മടങ്ങിവരവിന് ആതിഥേയത്വം വഹിക്കാന്‍ പറ്റിയ മണ്ണ്. യു എസ് ക്രികെറ്റ് ബോര്‍ഡ് തലവന്‍ പരാഗ് മറാത്തെയാണ് ലോസ് ആഞ്ചലസില്‍ ക്രികെറ്റ് ഉള്‍പെടുത്താനുള്ള നീക്കങ്ങള്‍ക്ക് ചുക്കാന്‍ പിടിക്കുന്നത്. 1996ന് ശേഷം ആദ്യമായാണ് അമേരിക ഒളിംപിക്സിന് ആതിഥേയത്വം വഹിക്കാന്‍ പോകുന്നത്.
1900ത്തില്‍ പാരീസില്‍ വെച്ച് നടന്ന ഒളിംപിക്സില്‍ മാത്രമാണ് ക്രികെറ്റ് ഒരു ഇനമായിരുന്നത്. ബ്രിടനും ആതിഥേയരായ ഫ്രാന്‍സും മാത്രമായിരുന്നു അന്ന് മാറ്റുരച്ചത്. 128 വര്‍ഷങ്ങള്‍ക്ക് ശേഷം 2028ല്‍ ക്രികെറ്റ് വീണ്ടും ഒരു ഒളിംപിക് ഇനമാകുമെന്നാണ് ഓരോ ആരാധകനും പ്രതീക്ഷിക്കുന്നത്.
Keywords: News, World, Gulf, Dubai, ICC, Cricket, Sports, Olympics, ICC To Push For Cricket's Inclusion In Olympics, Los Angeles 2028 'Primary Target'ICC can confirm its intention to push for cricket's inclusion in the @Olympics, with the 2028 Games in Los Angeles being the primary target.
— ICC (@ICC) August 10, 2021
More details 👇
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.