Ahmad Devarkovil | ഐസിഎഫ് പ്രവാസികൾക്ക് കരുതലിന്റെ തണലൊരുക്കുന്നുവെന്ന് മന്ത്രി അഹ്‌മദ് ദേവർകോവിൽ
Sep 24, 2022, 21:11 IST
അബുദബി: (www.kvartha.com) പ്രവാസ ജീവിതത്തിന്റെ ധാരാളം പ്രയാസങ്ങൾക്കിടയിലും, സഹജീവികൾക്ക് സ്നേഹത്തിന്റേയും കരുതലിന്റേയും തണലൊരുക്കുന്ന ഐസിഎഫിന്റെ പ്രവർത്തനങ്ങൾ മാതൃകാപരമാണെന്ന് സംസ്ഥാന തുറമുഖ, പുരാവസ്തു, മ്യൂസിയം മന്ത്രി അഹ്‌മദ് ദേവർകോവിൽ പറഞ്ഞു. ഐസിഎഫ് അബുദബി സെൻട്രൽ കമിറ്റി നൽകിയ സ്വീകരണത്തിന് മറുപടി പറഞ്ഞ് സംസാരിക്കുകയായിരുന്നു അദ്ദേഹം.
സമൂഹത്തിലെ എല്ലാ വിഭാഗമാളുകൾക്കും ഗൃഹാതുര ഓർമകളും, നല്ല സൗഹൃദങ്ങളും, ഗ്രാമീണ ആചാരങ്ങളും ആഘോഷങ്ങളും പകർന്ന് നൽകുന്നതിൽ ഐസിഎഫ് നടത്തുന്ന പ്രവർത്തനങ്ങൾ തീർത്തും പ്രശംസനീയമാണ്. മത - സാമൂഹിക - സാംസ്കാരിക - വിദ്യാഭ്യാസ - ജീവകാരുണ്യ പ്രവർത്തന രംഗത്ത് ഐസിഎഫ് അതിന്റേതായ വ്യക്തമായ നടത്തിയ സാന്ത്വനം ജീവകാരുണ്യ പ്രവർത്തനങ്ങൾ ചരിത്രത്തിൽ തങ്കലിപികളാൽ ആലേഖനം ചെയ്യപ്പെട്ടതാണ്. പ്രവാസി സമൂഹത്തിന് കാലാനുസൃതമായ നേതൃത്വം നൽകി വരുന്നതോടൊപ്പം, കേരളത്തിന്റെ സമഗ്രമായ പുരോഗതിയിലും ഐസിഎഫ് നൽകി വരുന്ന പിന്തുണ അഭിനന്ദനാർഹമാണെന്നും മന്ത്രി പറഞ്ഞു.
കാന്തപുരം എപി ഉസ്താദിന്റെ നേതൃത്വത്തിൽ, ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നടത്തി വരുന്ന വിദ്യാഭ്യാസ വിപ്ലവങ്ങളും സാന്ത്വന ജീവകാരുണ്യ പ്രവർത്തനങ്ങളും സമൂഹം ഒന്നടങ്കം ഏറ്റെടുത്തതും അംഗീകരിച്ചതുമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഹംസ അഹ്സനിയുടെ അധ്യക്ഷതയിൽ ഐഐസിസി കൾചറൽ ഹോളിൽ നടന്ന സ്വീകരണ സംഗമം ഹമീദ് ഈശ്വരമംഗലം ഉദ്ഘാടനം ചെയ്തു. ഖാസിം ഇരിക്കൂർ, ശാഫി പട്ടുവം, ഫാറൂഖ് അതിഞ്ഞാൽ, ഇബ്രാഹിം സഅദി പ്രസംഗിച്ചു. എംഎ ലത്വീഫ്, ഖാദർ കുട്ടി, അൻവർ സാദത് തുടങ്ങിയ പ്രമുഖർ സംബന്ധിച്ചു.
ലഹരിയുടെ നീരാളിപ്പിടുത്തത്തിൽ നിന്ന് സമൂഹത്തെ മോചിപ്പിക്കുന്നതിന് ഏഴ് ഇന നിർദേശങ്ങൾ ഉൾക്കൊള്ളുന്ന നാഷനൽ ഐസിഎഫിന്റെയും പൊന്നാനി തുറമുഖ വികസനം ത്വരിതപ്പെടുത്തണമെന്ന എസ് വൈ എസ് മലപ്പുറം ജില്ലാ അബുദബി ചാപ്റ്റർ നിവേദനവും മന്ത്രിക്ക് കൈമാറി. ഹമീദ് പരപ്പ സ്വാഗതവും അബ്ദുൽ ഹകീം വളക്കൈ നന്ദിയും പറഞ്ഞു.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.