Event | നവംബര്‍ 8ന് ഷാര്‍ജ പുസ്തക മേളയില്‍ ഇളയരാജ ആസ്വാദകരുമായി സംവദിക്കും

 
Ilaiyaraaja to attend sharjah international book fair
Ilaiyaraaja to attend sharjah international book fair

Photo Credit: Instagram/Ilayaraja Official

● സംഗീത യാത്രയെകുറിച്ച് സംസാരിക്കും.
● ഈ മാസം 17 വരെയാണ് പുസ്തകമേള നടക്കുന്നത്. 
● രാഷ്ട്രം പദ്മവിഭൂഷണ്‍ നല്‍കി ആദരിച്ച പ്രതിഭ. 

ഷാര്‍ജ: (KVARTHA) ഇന്ത്യന്‍ ചലച്ചിത്ര രംഗത്തെ ഇതിഹാസമായ തമിഴ് സംഗീതജ്ഞന്‍ ഇളയരാജ (Ilayaraja) നവംബര്‍ 8ന് ഷാര്‍ജ അന്തര്‍ദേശീയ പുസ്തകോത്സവ വേദിയില്‍ ആസ്വാദകരുമായി സംവദിക്കും. രാത്രി 8.30 മുതല്‍ 10.30 വരെ ബോള്‍ റൂമില്‍ നടക്കുന്ന 'മഹാ സംഗീതജ്ഞന്റെ യാത്ര-ഇളയരാജയുടെ സംഗീത സഞ്ചാരം' എന്ന രണ്ട് മണിക്കൂര്‍ പരിപാടിയില്‍ അമ്പതാണ്ട് പിന്നിടുന്ന തന്റെ സംഗീത സപര്യയെക്കുറിച്ച് ഇളയരാജ സംസാരിക്കും. ഈ മാസം 17 വരെയാണ് പുസ്തകമേള നടക്കുന്നത്. 

ശാസ്ത്രീയ സംഗീതത്തിന് പുതിയ ഭാവുകത്വം നല്‍കിയ കര്‍ണാടിക് സംഗീതജ്ഞന്‍ സഞ്ജയ് സുബ്രഹ്‌മണ്യനാണ് ഈ സംഗീത യാത്രയില്‍ ഇളയരാജക്കൊപ്പം സഞ്ചരിക്കുന്നത്. 2015-ല്‍ മദ്രാസ് സംഗീത അക്കാദമിയുടെ 'സംഗീത കലാനിധി പട്ടം' നേടിയിട്ടുള്ള സഞ്ജയ് സുബ്രഹ്‌മണ്യം ഇളയരാജയുമായുള്ള സംവാദം നയിക്കും. ഇളയരാജക്കൊപ്പമുള്ള ഈ പരിപാടി സംഗീത സാന്ദ്രമായിരിക്കും. 

8500 ഗാനങ്ങള്‍ക്ക് ഈണം പകര്‍ന്ന ഇളയരാജ ഇരുപതിനായിരത്തിലധികം കച്ചേരികള്‍ നടത്തിയിട്ടുണ്ട്. ഒന്‍പത് ഭാഷകളിലായി 1428 സിനിമകള്‍ക്ക് സംഗീതം പകര്‍ന്ന ഏക സംഗീതജ്ഞന്‍ എന്ന ലോക റെക്കോര്‍ഡ് ഇളയരാജക്ക് സ്വന്തമാണ്. മികച്ച സംഗീത സംവിധായകനുള്ള നിരവധി കേന്ദ്ര-സംസ്ഥാന അവാര്‍ഡുകള്‍ നേടിയിട്ടുണ്ട്. 2018-ല്‍ രാഷ്ട്രം ഇളയരാജയെ പദ്മവിഭൂഷണ്‍ നല്‍കി ആദരിച്ചു.

#Ilayaraja #SharjahBookFair #IndianMusic #MusicMaestro #SanjaySubrahmanyan #MusicalJourney

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia