Social Justice | സാമൂഹിക മാറ്റത്തിൻ്റെ ശിൽപികളാവാം, ഫെബ്രുവരി 20 ലോക സാമൂഹിക നീതി ദിനം; ചരിത്രവും പ്രാധാന്യവും അറിയാം
Feb 20, 2024, 10:19 IST
ന്യൂഡെൽഹി: (KVARTHA) എല്ലാ വർഷവും ഫെബ്രുവരി 20 ലോക സാമൂഹിക നീതി ദിനമായി ആചരിക്കുന്നു. ഒരു വിവേചനവുമില്ലാതെ എല്ലാ വ്യക്തികൾക്കും തുല്യ നീതി ലഭ്യമാക്കാനും സാമൂഹിക നീതി പ്രോത്സാഹിപ്പിക്കാനുമാണ് ഈ ദിനം ആചരിക്കുന്നതിൻ്റെ ഉദ്ദേശ്യം. സമൂഹത്തിലെ എല്ലാ വിഭാഗങ്ങളിലുമുള്ള ആളുകൾ ഭയം, ചൂഷണം, അനീതി, വിവേചനം എന്നിവയിൽ നിന്ന് മുക്തരാകുമ്പോൾ സാമൂഹിക നീതി എന്ന ആശയം യാഥാർത്ഥ്യമാകും. അവർക്ക് മെച്ചപ്പെട്ട ഉപജീവനമാർഗവും സാമൂഹിക സുരക്ഷയും ലഭിക്കും.
ചരിത്രം
2007 നവംബർ 16-ന്, ഐക്യരാഷ്ട്രസഭ ജനറല്‍ അസംബ്ലിയുടെ 62-ാമത് സെഷനില്‍ ഫെബ്രുവരി 20 ലോക സാമൂഹിക നീതി ദിനമായി പ്രഖ്യാപിച്ചു. 2009 ഫെബ്രുവരി 20നാണ് ആദ്യമായി ലോക സാമൂഹ്യ നീതി ദിനമായി ആചരിച്ചത്. സമൂഹത്തെ ചിതൽ പോലെ പൊള്ളയാക്കുന്ന സാമൂഹിക തിന്മകളും വിവേചനവും അസമത്വവും അവസാനിപ്പിക്കാനുള്ള കൂട്ടായ പരിശ്രമത്തിൻ്റെ പ്രതീകമായി എല്ലാ വർഷവും ആചരിക്കാൻ തുടങ്ങി.
ലോക സാമൂഹ്യനീതി ദിനത്തിൻ്റെ ലക്ഷ്യം നിറവേറ്റുന്നതിനും ഈ ദിനത്തിൻ്റെ പ്രാധാന്യത്തെക്കുറിച്ച് ജനങ്ങൾക്കിടയിൽ അവബോധം പ്രചരിപ്പിക്കുന്നതിനും ഐക്യരാഷ്ട്രസഭയും ഇൻ്റർനാഷണൽ ലേബർ ഓഫീസും (ILO) ഒരുമിച്ച് പ്രവർത്തിക്കുന്നു. എല്ലാ വർഷവും ലോക സാമൂഹ്യ നീതി ദിനത്തിന്റെ ഭാഗമായി ഓരോ പ്രമേയം തിരഞ്ഞെടുക്കാറുണ്ട്. 'ഔപചാരിക തൊഴിലിലൂടെ സാമൂഹ്യനീതി കൈവരിക്കുക' എന്നതായിരുന്നു 2022 ലെ പ്രമേയം. 'തടസ്സങ്ങളെ മറികടക്കുക, സാമൂഹ്യനീതിക്ക് അവസരങ്ങള്‍ അഴിച്ചുവിടുക' എന്നായിരുന്നു 2023 ലെ പ്രമേയം.
പ്രാധാന്യം
സാമൂഹിക അനീതിക്കെതിരെ പ്രവർത്തിക്കുകയും, ശാരീരിക വിവേചനം, ലിംഗഭേദം, നിരക്ഷരത, ദാരിദ്ര്യം, മതപരമായ വിവേചനം, സാമ്പത്തികം, തൊഴിൽ വിവേചനം, വർണ വിവേചനം എന്നിങ്ങനെയുള്ള വേർതിരിവുകൾ സമൂഹത്തിൽ നിന്ന് തുടച്ചു മാറ്റുവാൻ അന്താരാഷ്ട്രതലത്തില്‍ വിവിധ സമൂഹങ്ങളെ ഒരുമിച്ച് കൊണ്ടുവരികയുമാണ് ഈ ദിനം ആചരിക്കുന്നതിലൂടെ പ്രധാനമായും ലക്ഷ്യമിടുന്നത്. അതിലൂടെ മാനുഷിക തുല്യതയ്ക്കൊപ്പം എല്ലാവർക്കും നീതി ഉറപ്പ് വരുത്തുന്നതിനും സഹായമാകുന്നു. ജാതിയുടെയോ മതത്തിന്റെയോ വർണത്തിന്റെയോ പണത്തിന്റെയോ തൊഴിലിന്റെയോ രാഷ്ട്രീയത്തിന്റെയോ മറ്റു സ്ഥാനമാനങ്ങളുടെയോ പേരിൽ അനീതിക്ക് ഇരയാവാതിരിക്കട്ടെയെന്നാണ് ഈ ദിനം മുന്നോട്ട് വെക്കുന്ന തത്വം.
< !- START disable copy paste -->

Keywords: World Social Justice, UNO, World, New Delhi, Discrimination, Individuals, Purpose, Fear, Exploitation, Injustice, Gender, Color, Importance of World Day of Social Justice.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.