Influenza | യുഎഇയില്‍ ഇന്‍ഫ്‌ലുവന്‍സ കേസുകള്‍ വര്‍ധിക്കുന്നതിനാല്‍ താമസക്കാരായ ജനങ്ങള്‍ക്ക് മുന്നറിയിപ്പ് നല്‍കി ആരോഗ്യ വകുപ്പ് അധികൃതര്‍
Nov 16, 2022, 16:47 IST
/ഖാസിം ഉടുമ്പുന്തല
യുഎഇ: (www.kvartha.com) യുഎഇയില്‍ ഇന്‍ഫ്‌ലുവന്‍സ കേസുകള്‍ വര്‍ധിക്കുന്നതിനാല്‍ താമസക്കാരായ ജനങ്ങള്‍ക്ക് മുന്നറിയിപ്പ് നല്‍കി ആരോഗ്യ വകുപ്പ് അധികൃതര്‍. ശിശുക്കളിലാണ് കൂടുതലായും രോഗം പടരുന്നത്. അതുകൊണ്ടുതന്നെ രോഗബാധിതരായ കുട്ടികളെ ഒരു കാരണവശാലും സ്‌കൂളിലേക്ക് അയക്കരുതെന്ന് മാതാപിതാക്കള്‍ക്ക് ഡോക്ടര്‍മാര്‍ നിര്‍ദേശം നല്‍കി.
കുട്ടികള്‍ക്ക് ഇന്‍ഫ്‌ലുവന്‍സ കുത്തിവയ്പ് നല്‍കണമെന്നും അധികൃതര്‍ രക്ഷിതാക്കളോട് ആവശ്യപ്പെടുന്നു. രോഗത്തിന്റെ തീവ്രത, സങ്കീര്‍ണതകള്‍ എന്നിവ ഒഴിവാക്കാന്‍ ഫ്‌ലൂ വാക്‌സിന്‍ മുന്‍കരുതല്‍ നടപടിയായിരിക്കും. രാജ്യത്ത് ശീതകാലം ആരംഭിക്കുന്നതോടെ, പനി, ചുമ, ജലദോഷം, ശരീരവേദന, ഛര്‍ദ്ദി, ശ്വാസതടസ്സം എന്നിവയുള്ള കുട്ടികളുടെ വലിയൊരു വേലിയേറ്റമാണ് ആതുരാലയങ്ങളില്‍ ദൃശ്യമാകുന്നത്. ആരോഗ്യമുള്ള കുട്ടികളില്‍ മിക്ക ഇന്‍ഫ്‌ലുവന്‍സ കേസുകളും സ്വയം പരിമിതപ്പെടുത്തുന്നതാണെന്നും തീവ്രമായ കേസുകളില്‍, ആന്റി-വൈറല്‍ ചികിത്സയാണ് നല്‍കാറുള്ളതെന്നും സ്‌പെഷ്യലിസ്റ്റ് പീഡിയാട്രീഷ്യന്‍ ആയ ഡോ. മീനാക്ഷി സെസാമ പറയുന്നു. സ്റ്റൊമക് ഫ്‌ലൂ സിംപ്റ്റംസ് ഇന്‍ഫ്‌ലുവന്‍സയും മറ്റ് വൈറല്‍ അണുബാധകളും തമ്മില്‍ വേര്‍തിരിച്ചറിയാന്‍ മാതാപിതാക്കള്‍ക്ക് പ്രയാസമാണ്. നിലവില്‍ രാജ്യത്തെ മിക്ക ക്ലിനികുകളുലും ഇന്‍ഫ്‌ലുവന്‍സ കണ്ടെത്തുന്നതിനുള്ള ദ്രുത പരിശോധനയ്ക്കുള്ള റാപിഡ് ടെസ്റ്റ് കിറ്റ് ലഭ്യമാണ്.
കുട്ടികളുടെ അവസ്ഥ മോശമാകുകയാണെങ്കില്‍ ഉടന്‍ തന്നെ സ്വയം ചികിത്സ നടത്താതെ ഡോക്ടറെ കാണണമെന്നും മിക്ക ഇന്‍ഫ്‌ലുവന്‍സ കേസുകളും ചികിത്സിക്കാന്‍ കഴിയുന്നതിനാല്‍ പരിഭ്രാന്തരാകരുതെന്നും രക്ഷിതാക്കളോട് ആരോഗ്യവിദഗ്ധര്‍ പറയുന്നു. ഇന്‍ഫ്‌ലുവന്‍സയുടെ സാധാരണ ലക്ഷണങ്ങള്‍ ഉയര്‍ന്ന പനി, ചുമ, ഛര്‍ദ്ദി, ഭക്ഷണത്തോടുള്ള വിരക്തി എന്നിവയൊക്കെയാണ്.

Keywords: Report by:Qasim Udumbunthala, Increase in cases of influenza in UAE, health department issued warning to residents, International, News, Top-Headlines, Latest-News, UAE, Health, Disease, Doctor, Gulf.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.