റാസല്‍ ഖൈമയില്‍ 2 മലയാളി യുവാക്കള്‍ വ്യത്യസ്ത സാഹചര്യത്തില്‍ മരിച്ചു

 


റാസല്‍ ഖൈമ: (23.09.2015) റാസല്‍ ഖൈമയില്‍ രണ്ട് മലയാളികളെ വ്യത്യസ്ത സാഹചര്യത്തില്‍ മരിച്ചനിലയില്‍ കണ്ടെത്തി. വിഷ്ണു മുരളീധരന്‍ നായര്‍ (26), ഷിബു ശശിധരന്‍ (39) എന്നിവരെയാണ് മരിച്ചനിലയില്‍ കണ്ടെത്തിയത്. കുളിമുറിയിലെ വെള്ളം നിറച്ച വലിയ വീപ്പയില്‍ മുങ്ങി മരിച്ച നിലയിലാണ് വിഷ്ണുവിന്റെ മൃതദേഹം കണ്ടെത്തിയത്. ആത്മഹത്യയാണെന്നാണ് പ്രാഥമിക നിഗമനം.

ഷിബുവിന്റെ മൃതദേഹം മരത്തില്‍ തൂങ്ങിയ നിലയിലായിരുന്നു. റാസല്‍ഖൈമയിലെ ഒരു
റാസല്‍ ഖൈമയില്‍ 2 മലയാളി യുവാക്കള്‍ വ്യത്യസ്ത സാഹചര്യത്തില്‍ മരിച്ചു
ഹോട്ടലിലെ ജീവനക്കാരനായിരുന്നു വിഷ്ണു. രണ്ട് മാസം മുമ്പാണ് അവധിയ്ക്ക് നാട്ടില്‍പോയി വിഷ്ണു തിരിച്ചെത്തിയത്. സുഹൃത്തുക്കള്‍ക്കൊപ്പം താമസിക്കുന്ന വിഷ്ണു സംഭവ ദിവസം കുളിമുറിയിലേയ്ക്ക് കുളിക്കാന്‍ പോയെങ്കിലും ഏറെ നേരം കഴിഞ്ഞിട്ടും തിരിച്ചെത്തിയില്ല. സംശയം തോന്നിയ സുഹൃത്തുക്കള്‍ കുളിമുറിയില്‍ ചെന്ന് നോക്കിയപ്പോഴാണ്  വെള്ളം നിറച്ച് വച്ചിരുന്ന വലിയ വീപ്പയില്‍ മുങ്ങിക്കിടക്കുന്നത് കണ്ടത്.

മുങ്ങി മരണമാണെന്നാണ് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്. വീപ്പിയിലേയ്ക്ക് ഇറങ്ങി വിഷ്ണു ആത്മഹത്യ ചെയ്തതാകാമെന്നാണ് പോലീസ് പറയുന്നത്. താമസസ്ഥലത്തിന് തൊട്ടടുത്തുള്ള മരത്തില്‍ ഉടുത്തിരിക്കുന്ന ലുങ്കിയില്‍ തൂങ്ങിയ നിലയിലാണ് ഷിബുവിനെ കണ്ടെത്തിയത്. സുഹൃത്തിനൊപ്പമായിരുന്നു ഇയാള്‍ താമസിച്ചിരുന്നത്.

Also Read:
കറന്റ് ആപ്പീസില്‍ കറന്റില്ല; ബില്ലടയ്ക്കാനെത്തിയ ജനം ഓഫീസിന് പുറത്തിരുന്നു

Keywords:  Indian expat drowns in drum of water, Police, Dead Body, Gulf.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia