Found Dead | താമസസ്ഥലത്ത് തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയ തമിഴ്‌നാട് സ്വദേശി സഊദി അറേബ്യയിലെത്തിയത് 6 മാസം മുമ്പ്
May 4, 2023, 17:56 IST
റിയാദ്: (www.kvartha.com) താമസസ്ഥലത്ത് തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയ പ്രവാസി സ്വദേശി സഊദി അറേബ്യയിലെത്തിയത് പുതിയ വിസയില്‍ ആറ് മാസം മുമ്പ്. തമിഴ്‌നാട് സ്വദേശിയായ മേനന്‍ മുത്തുമാരി എന്നയാളാണ് മരിച്ചത്. കിഴക്കന്‍ പ്രവിശ്യയിലെ ജുബൈലിലാണ് ജീവനൊടുക്കിയ നിലയില്‍ കണ്ടെത്തിയത്.
സഊദിയില്‍ മീന്‍പിടുത്ത തൊഴിലാളിയായിരുന്നു 47 കാരനായ മുത്തുമാരി. നാട്ടില്‍ നിന്ന് ആറുമാസം മുമ്പാണ് അദ്ദേഹം പുതിയ വിസയില്‍ ജോലിക്കെത്തിയത്. പൊലീസെത്തി മൃതദേഹം ജുബൈല്‍ ജെനറല്‍ ആശുപത്രിയിലേക്ക് മാറ്റി.
പ്രവാസി വെല്‍ഫെയര്‍ ജനസേവന വിഭാഗം കന്‍വീനര്‍ സലിം ആലപ്പുഴയുടെ നേതൃത്വത്തില്‍ തുടര്‍ നടപടികള്‍ പുരോഗമിക്കുന്നു.
Keywords: News, World-News, Gulf-News, Gulf, Saudi Arabia, Dead Body, Fisherman, Found Dead, Hanged, Obituary, Indian expat found dead in Saudi Arabia.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.