ഭര്‍ത്താവിന്റെ ക്രൂര മര്‍ദനമേറ്റ് കണ്ണില്‍ നിന്നും രക്തമൊലിക്കുന്ന നിലയില്‍ സമൂഹ മാധ്യമങ്ങളിലൂടെ വീഡിയോ വഴി സഹായം അഭ്യര്‍ത്ഥിച്ച് ഇന്ത്യക്കാരി; ഇടപെട്ട് ഷാര്‍ജ പോലീസ്; മണിക്കൂറുകള്‍ക്കുള്ളില്‍ പ്രതി വലയിലായി
Nov 14, 2019, 15:50 IST
ഷാര്‍ജ: (www.kvartha.com 14.11.2019) ഭര്‍ത്താവിന്റെ ക്രൂര മര്‍ദനമേറ്റ് കണ്ണില്‍ നിന്നും രക്തമൊലിക്കുന്ന നിലയില്‍ സമൂഹ മാധ്യമങ്ങളിലൂടെ വീഡിയോ വഴി സഹായം അഭ്യര്‍ത്ഥിച്ച ഇന്ത്യക്കാരിക്ക് വേണ്ടി ഷാര്‍ജ പോലീസിന്റെ ഇടപെടല്‍. ഷാര്‍ജയില്‍ നിന്നും യുവതി പോസ്റ്റ് ചെയ്ത വിഡിയോ കണ്ട പോലീസ് ഉടന്‍ തന്നെ സഹായ വാഗ്ദാനവുമായി ട്വിറ്ററിലൂടെ പ്രതികരിക്കുകയും യുവതിയെ കണ്ടെത്തി രക്ഷപ്പെടുത്തുകയും അവരുടെ ഭര്‍ത്താവിനെ അറസ്റ്റു ചെയ്യുകയും ചെയ്തു.
ബുധനാഴ്ച രാത്രിയാണ് 47കാരനായ ഭര്‍ത്താവ് മുഹമ്മദ് ഖിസര്‍ ഉല്ലയെ ഷാര്‍ജ പോലീസ് അറസ്റ്റു ചെയ്തത്. ഭര്‍ത്താവിന്റെ ക്രൂര മര്‍ദനത്തിന്റെ അടയാളങ്ങള്‍ കാണിച്ച് നവംബര്‍ 12 ന് രാത്രി 8.55 മണിക്കാണ് ജാസ്മിന്‍ സുല്‍ത്താന്‍ (33) എന്ന ഇന്ത്യന്‍ യുവതി സഹായത്തിന് അഭ്യര്‍ത്ഥിച്ച് വീഡിയോ ട്വീറ്റ് ചെയ്തത്. കണ്ണില്‍ നിന്നും രക്തം ഒലിക്കുന്ന നിലയിലായിരുന്നു ജാസ്മിന്‍ പ്രത്യക്ഷപ്പെട്ടത്.
'അടിയന്തര സഹായം വേണം... എന്റെ പേര് ജാസ്മിന്‍ സുല്‍ത്താന്‍. ഞാന്‍ യു എ ഇയില്‍ ഷാര്‍ജയിലാണ് താമസിക്കുന്നത്. മുഹമ്മദ് ഖിസര്‍ ഉല്ല എന്ന എന്റെ ഭര്‍ത്താവ് എന്നെ നിരന്തരം ക്രൂരമായി മര്‍ദിക്കുന്നു.. എന്നെ സഹായിക്കണം.' എന്നായിരുന്നു വീഡിയോയിലൂടെ അവര്‍ അഭ്യര്‍ത്ഥിച്ചത്.
ഏഴു വര്‍ഷം മുന്‍പാണ് ഇവര്‍ വിവാഹിതരായത്. ഇവര്‍ക്ക് അഞ്ചു വയസ്സും 17 മാസവും പ്രായമായ രണ്ട് ആണ്‍മക്കളുമുണ്ട്. ഭര്‍ത്താവ് തന്റെ പാസ്പോര്‍ട്ടും സ്വര്‍ണാഭരണങ്ങളും എടുത്തുകൊണ്ടുപോയി എന്നും ഇതേതുടര്‍ന്ന് കഴിഞ്ഞ ഫെബ്രുവരിയില്‍ താന്‍ പരാതി നല്‍കിയിരുന്നുവെന്നും ജാസ്മിന്‍ പറയുന്നു.
ഷാര്‍ജയില്‍ ബന്ധുക്കളില്ലാത്തതിനാലും കുട്ടികളെ സംരക്ഷിക്കാന്‍ പണമില്ലാത്തതിനാലും തന്നെ സ്വദേശമായ ബംഗളൂരുവില്‍ എത്തിക്കണമെന്നും യുവതി ആവശ്യപ്പെടുന്നു. യുവതിയുടെ ഭര്‍ത്താവും ഇന്ത്യക്കാരനാണ്.
അതേസമയം, ഇത്തരം വീഡിയോകള്‍ പോസ്റ്റ് ചെയ്യുന്നതില്‍ ജാഗ്രത പാലിക്കണമെന്ന് പോലീസ് നിര്‍ദേശിച്ചു. ഇത്തരം വീഡിയോകള്‍ സമൂഹ മാധ്യമങ്ങളില്‍കൂടി പങ്കുവയ്ക്കുന്നത് സമൂഹത്തിന് തെറ്റായ സ്വാധീനമുണ്ടാക്കുമെന്നും പോലീസ് വ്യക്തമാക്കുന്നു.
വിഡിയോ പോസ്റ്റ് ചെയ്ത് നിമിഷങ്ങള്‍ക്കകം തന്നെ സഹായ ഹസ്തം നീട്ടിയ ഷാര്‍ജ പോലീസിന് ജാസ്മിന്‍ നന്ദി അറിയിച്ചു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: Indian expat in Sharjah arrested for abusing wife who sought help on social media,Sharjah, News, Woman, Attack, Police, Arrested, Social Network, Gulf, World.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.