മറവി രോഗം ബാധിച്ച് കാണാതായ ഇന്ത്യക്കാരനെ ഫേസ്ബുക്കിന്റെ സഹായത്തോടെ കണ്ടെത്തി
Dec 17, 2013, 10:58 IST
ദുബൈ: മറവിരോഗവും അര്‍ബുദ രോഗവും ബാധിച്ച് മൂന്ന് മാസങ്ങള്‍ക്ക് മുന്‍പ് കാണാതായ ഇന്ത്യക്കാരനെ ഫേസ്ബുക്കിന്റെ സഹായത്തോടെ കണ്ടെത്തി. സൗദിയിലെ ജിദ്ദയിലാണ് സംഭവം. തമിഴ്‌നാട് വില്ലിപുരം സ്വദേശിയായ ധനിഗവേല്‍ ഗുണശേഖരനെ മൂന്ന് മാസങ്ങള്‍ക്ക് മുന്‍പാണ് ജിദ്ദയിലെ ഇന്ത്യന്‍ കോണ്‍സുലേറ്റിന്റെ വരാന്തയില്‍ ബോധരഹിതരനായി കണ്ടെത്തിയത്. തുടര്‌ന്ന്‍ എംബസി അധികൃതര്‍ ഗുണശേഖരനെ ആശുപത്രിയിലെത്തിച്ച് ചികിത്സ നടത്തി വരികയായിരുന്നു.
ഇതിനിടയിലാണ് ചില തമിഴ് കമ്യൂണിറ്റി സംഘടനകള്‍ ഗുണശേഖരന്റെ ചിത്രം ഫേസ്ബുക്കില്‍ അപ്ലോഡ് ചെയ്തത്. ഏതാണ്ട് 8,000 ത്തിലധികം പേരാണ് ഈ പോസ്റ്റ് ഷെയര്‍ ചെയ്തത്. ഈ പോസ്റ്റ് ശ്രദ്ധയില്‍ പെട്ട എംബസി ഉദ്യോഗസ്ഥനാണ് ഗുണശേഖരനെ തിരിച്ചറിഞ്ഞത്.
തലച്ചോറിന് അര്‍ബുദം ബാധിച്ച ഗുണശേഖരന് മറവിരോഗം പിടിപെട്ടതിനാല്‍ പേരോ, നാടോ ഒന്നും ഓര്‍മ്മയുണ്ടായിരുന്നില്ല. അതിനാല്‍ സൗദി സര്‍ക്കാരിന്റെ പൊതുമാപ്പ് പ്രയോജനപ്പെടുത്താനും കഴിഞ്ഞില്ല.
ഇന്ത്യന്‍ കോണ്‍സുലേറ്റ് ജനറല്‍ ഫൈസ് അഹമ്മദ് കിദ്വാനി തായിഫ് ഗവര്‍ണറുടെ സഹായത്തോടെ സ്‌പോണസറെ തേടിപിടിച്ച് ഗുണശേഖരനെ നാട്ടിലെത്തിക്കാനുള്ള ശ്രമങ്ങള്‍ പൂര്‍ത്തീകരിച്ചതായാണ് റിപോര്‍ട്ട്. ഇന്ത്യന്‍ എംബസിയാണ് ഗുണശേഖരന്റെ എല്ലാ ചിലവുകളും വഹിക്കുന്നത്. നാട്ടിലെത്തുന്ന ഗുണശേഖരന് മെച്ചപ്പെട്ട ചികിത്സ നല്കാനും ഇന്ത്യന്‍ എംബസി ആവശ്യപ്പെട്ടിട്ടുണ്ട്.
SUMMARY: Dubai: An Indian man suffering from brain tumor and amnesia has been identified three months after he was found in an unconscious state in front of the Indian Consulate in Jeddah in Saudi Arabia, courtesy Facebook.
Keywords: Gulf, Saudi Arabia, Amnesia, Brain Tumor, Indian, Tamilnadu,

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.