ദുബൈ: ഏഴു വയസുകാരിയായ വിദ്യാര്‍ത്ഥിനിയെ ബലാത്സംഗം ചെയ്ത കേസില്‍ സ്കൂളിലെ തൂപ്പുകാരനായ ഇന്ത്യക്കാരന് കോടതി വധശിക്ഷയ്ക്ക് വിധിച്ചു. അബുദാബി ക്രിമിനല്‍ കോടതിയാണ് ബലാത്സംഗം, ലൈംഗിക അതിക്രമം, വധഭീഷണി തുടങ്ങിയ കുറ്റങ്ങള്‍ ചുമത്തി 56 കാരനായ പ്രതിക്ക് വധശിക്ഷ വിധിച്ചത്.
കഴിഞ്ഞ ഏപ്രില്‍ 14 നായിരുന്നു സംഭവം നടന്നത്. കുട്ടിയെ ബലമായി സ്കൂളിന്റെ അടുക്കളയില്‍ കൊണ്ട് പോവുകയും അവിടെ ബലാത്സംഗത്തിന് ഇരയാക്കുകയുമായിരുന്നു. ശാരീരികമായി തളര്‍ന്ന പെണ്‍കുട്ടി വിട്ടിലെത്തിയപ്പോള്‍ സംശയം തോന്നിയ വീട്ടുകാര്‍ കാര്യം തിരക്കിയപ്പോഴാണ് 56 കാരന്റെ ക്രൂരപീഡന കഥ പുറത്തുവന്നത്. തുടര്‍ന്ന് ബന്ധുക്കള്‍ പോലീസില്‍ പരാതി നല്‍കുകയായിരുന്നു. വിചാരണ വേളയില്‍ പ്രതി കുറ്റം നിഷേധിച്ചു. കുട്ടിയെ താന്‍ കെട്ടിപ്പിടിക്കുക മാത്രമാണ് ചെയ്തതെന്നായിരുന്നു പ്രതിയുടെ വാദം. എന്നാല്‍ വൈദ്യ പരിശേധനയില്‍ പെണ്‍കുട്ടി പീഡനത്തിനിരയായതായി തെളിഞ്ഞു. ഇതേതുടര്‍ന്നാണ് കോടതി പ്രതിക്ക് പരമാവധി ശിക്ഷ വിധിച്ചത്.
അതേസമയം പീഡനത്തിന് ഇരയായ പെണ്‍കുട്ടിയുടെ കുടുംബം കോടതിയില്‍ അഞ്ച് മില്യണ്‍ ദിര്‍ഹം നഷ്ടപരിഹാരം ആവശ്യപ്പെട്ടു. സംഭവത്തിന് ശേഷം കുട്ടി മാനസീകമായും ശാരീരികമായും തളര്‍ച്ച അനുഭവപ്പെട്ടെന്നും ചൂണ്ടിക്കാട്ടിയാണ് ബന്ധുക്കള്‍ നഷ്ടപരിഹാരം ആവശ്യപ്പെട്ടത്. ഇതേതുടര്‍ന്ന് നഷ്ടപരിഹാരം നല്കുന്നതില് തീര്‍പ് കല്പിക്കാനായി കേസ് സിവില്‍ കോടതിക്ക് കൈമാറി.
Keywords : Dubai, Gulf, Rape, school, Student, Case, Accused, Indian, Execution, Court, World, Malayalam News, National News, Kerala News, International News, Sports News, Entertainment, Stock News. current top stories, photo galleries, Top Breaking News on Politics and Current Affairs in India & around the World, discussions, interviews and more.
കഴിഞ്ഞ ഏപ്രില്‍ 14 നായിരുന്നു സംഭവം നടന്നത്. കുട്ടിയെ ബലമായി സ്കൂളിന്റെ അടുക്കളയില്‍ കൊണ്ട് പോവുകയും അവിടെ ബലാത്സംഗത്തിന് ഇരയാക്കുകയുമായിരുന്നു. ശാരീരികമായി തളര്‍ന്ന പെണ്‍കുട്ടി വിട്ടിലെത്തിയപ്പോള്‍ സംശയം തോന്നിയ വീട്ടുകാര്‍ കാര്യം തിരക്കിയപ്പോഴാണ് 56 കാരന്റെ ക്രൂരപീഡന കഥ പുറത്തുവന്നത്. തുടര്‍ന്ന് ബന്ധുക്കള്‍ പോലീസില്‍ പരാതി നല്‍കുകയായിരുന്നു. വിചാരണ വേളയില്‍ പ്രതി കുറ്റം നിഷേധിച്ചു. കുട്ടിയെ താന്‍ കെട്ടിപ്പിടിക്കുക മാത്രമാണ് ചെയ്തതെന്നായിരുന്നു പ്രതിയുടെ വാദം. എന്നാല്‍ വൈദ്യ പരിശേധനയില്‍ പെണ്‍കുട്ടി പീഡനത്തിനിരയായതായി തെളിഞ്ഞു. ഇതേതുടര്‍ന്നാണ് കോടതി പ്രതിക്ക് പരമാവധി ശിക്ഷ വിധിച്ചത്.
അതേസമയം പീഡനത്തിന് ഇരയായ പെണ്‍കുട്ടിയുടെ കുടുംബം കോടതിയില്‍ അഞ്ച് മില്യണ്‍ ദിര്‍ഹം നഷ്ടപരിഹാരം ആവശ്യപ്പെട്ടു. സംഭവത്തിന് ശേഷം കുട്ടി മാനസീകമായും ശാരീരികമായും തളര്‍ച്ച അനുഭവപ്പെട്ടെന്നും ചൂണ്ടിക്കാട്ടിയാണ് ബന്ധുക്കള്‍ നഷ്ടപരിഹാരം ആവശ്യപ്പെട്ടത്. ഇതേതുടര്‍ന്ന് നഷ്ടപരിഹാരം നല്കുന്നതില് തീര്‍പ് കല്പിക്കാനായി കേസ് സിവില്‍ കോടതിക്ക് കൈമാറി.
Also Read:
കൈക്കൂലിയിലും ഡിസ്ക്കൗണ്ട്; അറസ്റ്റിലായ എ.എസ്.ഐ. 2,000 രൂപ തിരിച്ചുനല്‍കി
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.