ദുബായില്‍ വാഹനാപകടങ്ങളില്‍ മരിക്കുന്നവരില്‍ കൂടുതലും ഇന്ത്യക്കാര്‍
Nov 27, 2011, 11:09 IST
ദുബായ്: ദുബായില്‍ വാഹനാപകടങ്ങളില്‍ മരിക്കുന്നവരില്‍ കൂടുതലും ഇന്ത്യക്കാരാണെന്ന്‍ ദുബായ് ഗതാഗത വകുപ്പ്. കഴിഞ്ഞ 10 മാസത്തിനുള്ളില്‍ എമിറേറ്റില്‍ 33 പേര്‍ വാഹനമിടിച്ചു മരിച്ചു. ഇതില്‍ 80% ഇന്ത്യക്കാരാണ്. കഴിഞ്ഞ വര്‍ഷം ഇതേ കാലയളവില്‍ വിവിധ രാജ്യക്കാരായ 36 ആളുകള്‍ക്കാണ് വാഹനം തട്ടി ജീവന്‍ നഷ്ടപ്പെട്ടിരുന്നതെന്ന്‍ ഗതാഗത വകുപ്പ് തലവന്‍ മേജര്‍ മുഹമ്മദ് സൈഫ് അല്‍ സഫീന്‍ അറിയിച്ചു.
അവധി ദിനങ്ങളില്‍ പുറത്തിറങ്ങുന്ന തൊഴിലാളികളുടെ അശ്രദ്ധയും അമിതവേഗതയുമാണ് അപകടങ്ങള്‍ വര്‍ദ്ധിക്കാന്‍ കാരണം. കാല്‍നടയാത്രക്കാര്‍ക്ക് മുന്‍ഗണന നല്‍കാതെ വാഹനം മുന്നോട്ടെടുക്കുക, വഴി സുരക്ഷിതമാണെന്ന് ഉറപ്പാക്കാതെ വാഹനം പിന്നോട്ട് നീക്കുക, ചുവപ്പ് സിഗ്നല്‍ മറികടക്കുക തുടങ്ങിയ നിയമലംഘനങ്ങളും വാഹനമിടിച്ചുള്ള അപകടങ്ങള്‍ക്ക് കാരണമായിട്ടുണ്ട്.
10 മാസത്തിനുള്ളില്‍ 372 വാഹനാപകടങ്ങളാണ് ദുബായില്‍ റിപ്പോര്‍ട്ട് ചെയ്തത്. ഈ അപകടങ്ങളില്‍ 383 പേര്‍ക്ക് പരുക്കേറ്റു. ഇതില്‍ 148 കേസുകളും രാത്രിയാണ് സംഭവിച്ചത്. ഇരകളില്‍ കൂടുതലും 27നും 35നും മദ്ധ്യേ പ്രായമുള്ളവരാണ്. അപകടത്തില്‍ പരുക്കേറ്റവരില്‍ 45 പേര്‍ സ്ത്രീകളും 18 കുട്ടികളുമുണ്ടെന്ന് മേജര്‍ അല്‍സഫീന്‍ സൂചിപ്പിച്ചു. എമിറേറ്റ്സ് റോഡിലാണ് കൂടുതല്‍ അപകടങ്ങളുണ്ടായത്. അതിവേഗ പാതയ്ക്ക് കുറുകെ കടക്കുമ്പോഴായിരുന്നു അപകടം. അമ്മാന്‍ റോഡ്, അല്‍ഖൂസ് വ്യവസായമേഖല, ജബല്‍അലി, ഷെയ്ഖ് സായിദ് റോഡുകളാണ് മറ്റു അപകട മേഖലകള്‍.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.