ഇറാനില്‍ വധശിക്ഷയ്ക്ക് വിധിച്ച പ്രതിക്ക് പുനര്‍ജന്‍മം

 


കുവൈത്ത്: മയക്കു മരുന്നു കേസില്‍ ഇറാനില്‍ തൂക്കിലേറ്റപ്പെട്ട  കുറ്റവാളിക്ക് പുനര്‍ജന്മം. കഴിഞ്ഞ ആഴ്ച വധശിക്ഷ നടപ്പിലാക്കിയ അലി റിസയ്ക്കാണ് അത്ഭുതകരമായി ജീവിതം തിരിച്ചുകിട്ടിയത്. ഇറാനിലെ വടക്ക് കിഴക്കന്‍ പ്രവിശ്യയിലെ ജയിലിലാണ് സംഭവം.

അലി റിസയെ തൂക്കിലേറ്റിയതിനുശേഷം ജയിലധികൃതര്‍  മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുകൊടുത്തു. ശവ സംസ്‌കാര ചടങ്ങുകള്‍ നടത്തുന്നതിനിടെ അലി റിസയുടെ ശരീരത്തില്‍ അനക്കമുണ്ടായത് ശ്രദ്ധയില്‍പെട്ടതിനെ തുടര്‍ന്ന് ബന്ധുക്കള്‍ ഇയാളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അലി റിസ ഇപ്പോള്‍ പൂര്‍ണ ആരോഗ്യവാനായിരിക്കുന്നതായി ബന്ധുക്കള്‍ അറിയിച്ചു.

എന്നാല്‍ തൂക്കിലേറ്റിയ പ്രതി ജീവിച്ചിരിക്കുന്നതായുള്ള വിവരമറിഞ്ഞ ജയിലധികൃതര്‍ അലി റിസയെ വീണ്ടും തൂക്കിലേറ്റാനുള്ള ഒരുക്കത്തിലാണ്. കോടതിയില്‍ ജയിലധികൃതര്‍ ഹര്‍ജി നല്‍കിയതിനെ തുടര്‍ന്ന് വീണ്ടും വധശിക്ഷ നടപ്പാക്കാന്‍  ഉത്തരവിട്ടിരിക്കയാണ്. കോടതി വിധിക്കെതിരെ
ഇറാനില്‍ വധശിക്ഷയ്ക്ക് വിധിച്ച പ്രതിക്ക് പുനര്‍ജന്‍മം
ആമനെസ്ടി ഇന്റര്‍നാഷണല്‍ രംഗത്തെത്തിയിട്ടുണ്ട്.

Also Read:
മാലിന്യം കൂട്ടിയിട്ട് കത്തിച്ചു; കേബിള്‍ ഉരുകി നൂറോളം ലാന്‍ഡ് ലൈന്‍ നിശ്ചലമായി

Keywords:  Iranian man who survived hanging may face second execution, Drug smuggling, Ali riza, Kuwait, Iran, Jail, Court, hospital, Treatment, Gulf, Malayalam News, National News, Kerala News, International News, Sports News, Entertainment, Stock News. current top stories, photo galleries, Top Breaking News on Politics and Current Affairs in India & around the World, discussions, interviews and more.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia