Accreditation | അക്രഡിറ്റേഷന്‍ രെജിസ്ട്രേഷന്‍ നിബന്ധനയില്‍ ഇന്‍ഡ്യന്‍ എന്‍ജിനീയര്‍മാര്‍ക്ക് ഇളവ് നല്‍കണമെന്ന ആവശ്യം കുവൈത് നിരസിച്ചു
Feb 24, 2023, 08:37 IST
കുവൈത് സിറ്റി: (www.kvartha.com) കുവൈതിലെ ഇന്‍ഡ്യന്‍ എഞ്ചിനീയര്‍മാര്‍ക്ക് അക്രഡിറ്റേഷന്‍ ഇളവില്ല. നാഷനല്‍ ബ്യൂറോ ഓഫ് അക്രഡിറ്റേഷന്‍ (എന്‍ബിഎ) രെജിസ്ട്രേഷന്‍ നിബന്ധനയില്‍ ഇന്‍ഡ്യന്‍ എന്‍ജിനീയര്‍മാര്‍ക്ക് ഇളവ് നല്‍കണമെന്ന ആവശ്യം കുവൈത് നിരസിച്ചു. കുവൈത് അംഗീകരിക്കുന്ന ഇന്‍ഡ്യയിലെ എന്‍ജിനീയറിങ് കോളജുകളുടെ എണ്ണം വര്‍ധിപ്പിക്കണമെന്ന ആവശ്യവും തള്ളി.
അക്രഡിറ്റേഷന്റെ കാര്യത്തില്‍ ഇന്‍ഡ്യയ്ക്ക് മാത്രമായി പ്രത്യേക പരിഗണന നല്‍കാനാവില്ലെന്നാണ് കുവൈതിന്റെ നിലപാട്. കുവൈത്ത് സൊസൈറ്റി ഓഫ് എന്‍ജിനീയേഴ്സിന്റെ പരീക്ഷ പാസായവര്‍ക്കേ എന്‍ജിനീയറായി ജോലി ചെയ്യാനാകൂ. ഈ പരീക്ഷ എഴുതണമെങ്കില്‍ എന്‍ബിഎ അക്രഡിറ്റഡ് കോളജില്‍ നിന്ന് ബിരുദമുണ്ടാകണം.
അക്രഡിറ്റേഷനായി നിലവില്‍ പരിഗണനയിലുള്ള 5248 അപേക്ഷകളില്‍ 70% ഇന്‍ഡ്യ, ഈജിപ്ത് രാജ്യക്കാരുടേതാണ്. ഇതിനിടെ, അപേക്ഷകളിലെ സര്‍ടിഫികറ്റുകളില്‍ ഏഴ് വ്യാജന്‍ ഉള്‍പെടെ 81 എണ്ണം നിശ്ചിത മാനദണ്ഡങ്ങള്‍ പാലിക്കാത്തവയാണെന്നും കണ്ടെത്തി.
എന്‍ബിഎ അക്രഡിറ്റേഷന്‍ നിലവില്‍ വന്ന 2013ന് മുന്‍പ് ബിരുദമെടുത്ത് ജോലി ചെയ്യുന്ന നിരവധി പേര്‍ക്ക് ഇത് വെല്ലുവിളിയാകും. പരിചയ സമ്പന്നരെ മാത്രം പരിഗണിക്കുന്നതിനാല്‍ വിദേശത്തുനിന്ന് പുതുതായി ബിരുദം നേടിയവരുടെ റിക്രൂട്‌മെന്റ് അവസാനിപ്പിച്ചേക്കുമെന്നും സൂചനയുണ്ട്.
Keywords: News,World,international,Kuwait,Gulf,Engineers,Labours,Engineering Student,Top-Headlines,Latest-News, It is not possible to adopt India's request for special treatment for Indian engineers: Kuwait
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.