മാധ്യമ പ്രവര്‍ത്തകനുനേരെ കയ്യേറ്റം; ജിദ്ദ ഇന്ത്യന്‍ മീഡിയ ഫോറം അപലപിച്ചു
Apr 28, 2014, 16:19 IST
ജിദ്ദ: (www.kvartha.com 28.04.2014) ജിദ്ദ ഇന്ത്യന്‍ മീഡിയ ഫോറം ജനറല്‍ സെക്രട്ടറിയും ഗള്‍ഫ് ചന്ദ്രിക ദിനപത്രത്തിന്റെ ജിദ്ദ ബ്യൂറോ ചീഫുമായ സി.കെ. ഷാക്കിറിനു നേരെ കഴിഞ്ഞ ദിവസം നടന്ന കയ്യേറ്റം ഏറെ ഖേദകരവും അപലപനീയവുമാണെന്ന് ജിദ്ദ ഇന്ത്യന്‍ മീഡിയ ഫോറം പത്രപ്രസ്താവനയില്‍ അറിയിച്ചു. ഷറഫിയ ഇസ്ലാഹി സെന്ററി ഒരു പരിപാടിയില്‍ പങ്കെടുത്ത് പുറത്തിറങ്ങിയ ശാക്കിറിനെ രാത്രി പതിനൊന്ന് മണിക്ക് വാഹനത്തില്‍ എത്തിയ മൂന്നംഗ സംഘം കയ്യേറ്റം ചെയ്യുകയായിരുന്നു.
എസ്.ഡി.പി.ഐയുടെ പോഷക സംഘടനയായി ഒരു മാസം മുമ്പ് ജിദ്ദയില്‍ രൂപം കൊണ്ട ഇന്ത്യന്‍ സോഷ്യല്‍ ഫോറത്തെക്കുറിച്ച് കഴിഞ്ഞ ദിവസം ഗള്‍ഫ് ചന്ദ്രിക ദിനപത്രത്തില്‍ വന്ന വാര്‍ത്തയാണ് മാധ്യമ പ്രവര്‍ത്തകനെ മര്‍ദ്ദിക്കുന്നതിന് കാരണമായി ആക്രമി സംഘം വിളിച്ചു പറഞ്ഞതെന്നാണ് സി.കെ. ഷാക്കിറും കൂടെയുണ്ടായിരുന്ന സുഹൃത്തുക്കളും അറിയിച്ചത്. ബഹളംകേട്ട് തൊട്ടടുത്ത ഇസ്ലാഹി സെന്ററില്‍ നിന്ന് ആളുകള്‍ ഓടിക്കൂടിയില്ലായിരുന്നുവെങ്കില് അവസ്ഥ മറ്റൊന്നാകുമായിരുന്നുവെന്നത് സംഭവം ഗൗരവമായി കാണേണ്ടതിലേക്ക് വിരല്‍ ചൂണ്ടുന്നു.
വാര്‍ത്താ മാധ്യമ രംഗത്ത് പ്രവര്‍ത്തിക്കുന്നവരെ തങ്ങള്ക്കിഷ്ട്ടമില്ലാത്ത വാര്‍ത്തകൊടുത്തതിന്റെ പേരില്‍ കയ്യേറ്റം ചെയ്യുകയെന്നത് ജിദ്ദയിലെ മലയാളി പ്രവാസികളുടെ ചരിത്രത്തില്‍ ഇതാദ്യമാണ്. വിത്യസ്ഥ അഭിപ്രായവും ആശയഗതികളുമുള്ളവര് ഒന്നിച്ച് കൈകോര്‍ത്ത് പ്രവര്‍ത്തിക്കുന്ന പ്രദേശമാണ് ജിദ്ദ. ഏതെങ്കിലും ഒരു പ്രസ്ഥാനത്തിനെതിരെ തൂലിക ചലിപ്പിക്കുന്നതിന് അക്രമണത്തിലൂടെയല്ല പ്രതികരിക്കേണ്ടത്. പകരം വാര്ത്താമാധ്യമങ്ങിലൂടെതന്നെ പ്രതികരിക്കുകയെന്ന മാന്യമായ രീതിയായിരുന്നു പിന്തുടരേണ്ടിയിരുന്നത്. മാധ്യമസ്വാതന്ത്ര്യത്തിനു നേരെ പത്രപ്രവര്‍ത്തകരെ ആക്രമണത്തിലൂടെ നേരിടുകയെന്നത് മനുഷ്യത്വരഹിതവും സംസ്കാര ശൂന്യവുമായ പ്രവര്‍ത്തിയാണ്.
ഞങ്ങളുടെ സഹപ്രവര്ത്തകന് അനുഭവിക്കേണ്ടിവന്ന കഷ്ടതയില്‍ ജിദ്ദയിലെ മലയാളി പത്രപ്രവര്‍ത്തകരുടെ കൂട്ടായ്മയായ ജിദ്ദ ഇന്തൃന്‍ മീഡിയ ഫോറം ശക്തമായ പ്രതിഷേധം അറിയിക്കുന്നതോടൊപ്പം ജിദ്ദയിലെ മലയാളി സമൂഹത്തിന് മുഴുവന്‍ നാണക്കേടുണ്ടാക്കിയ ഇത്തരം സംഭവം ഇനിയും ആവര്‍ത്തിക്കാതിരിക്കാന്‍ ഇതിനു പിന്നില്‍ പ്രവര്‍ത്തിച്ചവര്‍ ആരാണെങ്കിലും അവരെ സമൂഹം ഒറ്റപ്പെടുത്തണമെന്ന് അഭ്യര്‍ത്ഥിക്കുകയും ചെയ്യുന്നു.
പ്രസ്താവനയില്‍ ഒപ്പ് വെച്ചവര്‍: സുള്‍ഫീക്കര്‍ ഒതായി (ഇന്ത്യ വിഷന്‍) - പ്രസിഡന്റ്, സാദിഖലി തുവ്വൂര്‍ (മീഡിയ വണ്‍) – ട്രഷറര്‍, സമദ് കാരാടന്‍ (വര്‍ത്തമാനം) – വൈസ് പ്രസിഡന്റ്, കബീര്‍ കൊണ്ടോട്ടി (ഗള്‍ഫ് തേജസ്) – അസി. സെക്രടറി, ജലീല്‍ കണ്ണമംഗലം (ഏഷ്യാനെറ്റ്), അബ്ദുര്‍ റഹ്മാന് വണ്ടൂര്‍, നാസര്‍ കാരക്കുന്ന് (കൈരളി), വി.എം. ഇബ്രാഹിം, സി.കെ. മൊറയൂര്‍, ഇബ്രാഹിം ശംനാട് (ഗള്‍ഫ് മാധ്യമം), പി.എം. മായിന്‍കുട്ടി (മലയാളം ന്യൂസ്), ഉസ്മാന് ഇരുമ്പുഴി (അമൃത ടി.വി), മൂസക്കുട്ടി വെട്ടിക്കാട്ടിരി (മീഡിയ വണ്‍), കെ.ടി. എ മുനീര്‍, ഹാഷിം കോഴിക്കോട്, ഹനീഫ (ജയ് ഹിന്ദ്), ഹസന് ചെറൂപ്പ (സൗദി ഗസറ്റ്), ഖാലിദ് ചെര്‍പ്പുളശ്ശേരി (ജീവന് ടി.വി), ശിവന് പിള്ള (ഗള്‍ഫ് ദേശാഭിമാനി), മുസ്തഫ പെരുവള്ളൂര്‍ (ദീപിക), ജിഹാദുദ്ദീന്‍ (മാതൃഭൂമി ന്യൂസ്), മജീദ് പുകയൂര്‍ (ദര്‍ശന ടി.വി).

Keywords: Jeddah, Indian Media Forum, Attack, Gulf Chandrika, Reporter, Malayalali, Gulf, Saudi.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.