Farewell | 33 വര്‍ഷത്തെ സേവനത്തിന് നന്ദി: രാജന്‍ പള്ളിത്തടത്തിന് കേളിയുടെ യാത്രയയപ്പ്

 
Keli bids farewell to Rajan Pallithadam after 33 years of service
Keli bids farewell to Rajan Pallithadam after 33 years of service

Photo: Arranged

● ചടങ്ങില്‍ മെമെന്റൊ നല്‍കി.
● ഉപഹാരങ്ങള്‍ നല്‍കി ആദരിച്ചു. 
● ആശംസകള്‍ നേര്‍ന്ന് സംസാരിച്ചു.

റിയാദ്: (KVARTHA) 33 വര്‍ഷമായി അല്‍ഖര്‍ജ് സനയ്യ വര്‍ക്ക്‌ഷോപ്പില്‍ മെക്കാനിക്കായി സേവനമനുഷ്ഠിച്ചിരുന്ന രാജന്‍ പള്ളിത്തടത്തിന് കേളി കലാ സാംസ്‌കാരിക വേദി യാത്രയയപ്പ് നല്‍കി. പത്തനംതിട്ട മുണ്ടുകോട്ടക്കല്‍ സ്വദേശിയായ രാജന്‍ പള്ളിത്തടത്ത് കേളി കലാ - സാംസ്‌കാരിക വേദിയുടെ അല്‍ഖര്‍ജ് ഏരിയ സെക്രട്ടറിയായിരുന്നു. അല്‍ഖര്‍ജ് റൗള (Al Kharj Raula) റസ്റ്റോറന്റ് ഹാളില്‍വെച്ച് നടന്ന യത്രയയപ്പ് ചടങ്ങില്‍ മെമെന്റൊ നല്‍കി ആദരിച്ചു.

ഏരിയ പ്രസിഡണ്ട് ഷബി അബ്ദുല്‍ സലാം അധ്യക്ഷത വഹിച്ചു. കേന്ദ്ര രക്ഷാധികാരി സമിതി അംഗവും കേളി ട്രഷറുമായ ജോസഫ് ഷാജി, കേളി രക്ഷാധികാരി സമിതി അംഗങ്ങളായ ഗീവര്‍ഗീസ് ഇടിച്ചാണ്ടി, ഷമീര്‍ കുന്നുമ്മല്‍, കേളി വൈസ് പ്രസിഡന്റ് ഗഫൂര്‍ ആനമങ്ങാട്, കേന്ദ്ര കമ്മറ്റി അംഗങ്ങളായ സതീഷ് കുമാര്‍ വളവില്‍, ഷാജി റസാക്ക്, ലിപിന്‍ പശുപതി, കേളി കേന്ദ്ര കമ്മറ്റി അംഗവും അല്‍ഖര്‍ജ് ഏരിയ രക്ഷാധികാരി സമിതി കണ്‍വീനറുമായ പ്രദീപ് കൊട്ടാരത്തില്‍, ഏരിയ രക്ഷാധികാരി സമിതി അംഗങ്ങള്‍, ഏരിയ കമ്മറ്റി അംഗങ്ങള്‍, അല്‍ ഖര്‍ജിലെ ജനകീയ ഡോക്ടര്‍ എന്നറിയപ്പെടുന്ന അല്‍ ദോസരി ക്ലിനിക്കിലെ ഡോക്ടര്‍ അബ്ദുള്‍ നാസര്‍, കെ എം സി സി അല്‍ഖര്‍ജ് സെന്‍ട്രല്‍ കമ്മറ്റി സെക്രട്ടറി ഷബീബ് കൊണ്ടോട്ടി, കെ എം സി സി ടൗണ്‍ കമ്മറ്റി ട്രഷറര്‍ നൗഫല്‍, ഡബ്ലുഎംഎഎഫ് പ്രതിനിധി അയൂബ് പനച്ചമൂട്, ഗോപന്‍, യൂണിറ്റ് സെക്രട്ടറിമാര്‍, മറ്റ് പ്രവര്‍ത്തകര്‍ എന്നിവര്‍ ആശംസകള്‍ നേര്‍ന്ന് സംസാരിച്ചു.

രക്ഷാധികാരി കമ്മറ്റി അംഗങ്ങള്‍, ഏരിയ കമ്മറ്റി അംഗങ്ങള്‍, യൂണിറ്റ് കമ്മറ്റി അംഗങ്ങള്‍ എന്നിവര്‍ രാജന്‍ പള്ളിത്തടത്തിന് ഉപഹാരങ്ങള്‍ നല്‍കി ആദരിച്ചു. ജോയിന്റ് സെക്രട്ടറി റാഷിദ് അലി സ്വാഗതവും രാജന്‍ പള്ളിത്തടം നന്ദിയും പറഞ്ഞു.

#Keli #RajanPallithadam #Farewell #AlKharj #SaudiArabia #Kerala


 

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia