വീട്ടുജോലിക്കാരിയായ മലയാളി യുവതിയെ ദുബൈയില്‍ മരിച്ച നിലയില്‍ കണ്ടെത്തി; മരണത്തില്‍ ദുരൂഹതയുണ്ടെന്ന് ആരോപിച്ച് ബന്ധുക്കള്‍ രംഗത്ത്
Apr 28, 2020, 16:16 IST
ദുബൈ: (www.kvartha.com 28.04.2020) വീട്ടുജോലിക്കാരിയായ മലയാളി യുവതിയെ ദുബൈയില്‍ മരിച്ച നിലയില്‍ കണ്ടെത്തി. തൃശൂര്‍ മാള സ്വദേശി കടവില്‍ ഇഖ്ബാലിന്റെ ഭാര്യ ശബ്ന (45) യെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. വ്യാഴാഴ്ച ഉച്ചയോടെ ദുബൈ ഖിസൈസിലെ കണ്ണൂര്‍ പയ്യന്നൂര്‍ സ്വദേശിയുടെ ഫ് ളാറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. അതേസമയം യുവതിയുടെ മരണത്തില്‍ ദുരൂഹതയുണ്ടെന്ന് ആരോപിച്ച് ബന്ധുക്കള്‍ രംഗത്തെത്തി.
കണ്ണൂര്‍ സ്വദേശിയും കുടുംബവും താമസിക്കുന്ന ഫ് ളാറ്റില്‍ വീട്ടുജോലിക്കാരിയായിരുന്ന ശബ്ന മരണപ്പെടുന്നതിന് മൂന്നു ദിവസം മുന്‍പു കുട്ടിയെ കുളിപ്പിക്കുന്നതിനിടെ പൊള്ളലേറ്റുവെന്നാണ് അറിയാന്‍ കഴിഞ്ഞത്. കുട്ടിയെ കുളിപ്പിക്കാന്‍ വച്ച വെള്ളത്തില്‍ കാല് തെറ്റിവീണു എന്നാണ് വീട്ടുടമ ആദ്യം പറഞ്ഞത്. എന്നാല്‍ പിന്നീട് കുളിമുറിയില്‍ ഉണ്ടായിരുന്ന എന്തോ ദ്രാവകം തലയില്‍കൂടി വീണുവെന്നും പറഞ്ഞതായും ബന്ധുക്കള്‍ പരാതിപ്പെടുന്നു.
കൊവിഡ് ലോക് ഡൗണ്‍ മൂലം അപകടം നടന്നപ്പോള്‍ തന്നെ ആശുപത്രിയില്‍ കൊണ്ടുപോകാന്‍ സാധിച്ചില്ലെന്നും വീട്ടുടമ പറഞ്ഞിരുന്നു. മാത്രമല്ല ആശുപത്രിയില്‍ പോകാന്‍ ശബ്ന സമ്മതിച്ചില്ലെന്നും ഇയാള്‍ പറയുന്നു. എന്നാല്‍ ഈ വിവരങ്ങളൊന്നും ദുബൈയില്‍ തന്നെ ജോലി ചെയ്യുന്ന ശബ്നയുടെ മകനെയോ നാട്ടിലെ ബന്ധുക്കളെയോ വിളിച്ച് അറിയിച്ചില്ല എന്ന പരാതിയുമുണ്ട്.
പൊള്ളലേറ്റതിന് ശേഷം ഇവരെ കുളിപ്പിച്ചിരുന്നതു വീട്ടുകാരിയാണ്. കഴിഞ്ഞ വ്യാഴാഴ്ച ഉച്ചതിരിഞ്ഞു കുളിപ്പിക്കുന്നതിനിടെ ബാത്റൂമില്‍ ഇവര്‍ കുഴഞ്ഞുവീണതായും ഉടനെ മരണം സംഭവിച്ചതായുമാണ് വീട്ടുടമ പറയുന്നത്. ഉടന്‍ തന്നെ ദുബൈ ആംബുലന്‍സിനെ വിളിക്കുകയും ദുബൈ പൊലീസ് എത്തി നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കുകയും ചെയ്തു. ഇതിന് ശേഷമാണ് ദുബൈയിലുള്ള മകനെ വിളിച്ച് വീട്ടുടമ മരണവിവരം അറിയിച്ചത്.
കഴിഞ്ഞ സെപ്തംബറില്‍ സന്ദര്‍ശക വിസയില്‍ തൃശൂര്‍ കൊടുങ്ങല്ലൂര്‍ സ്വദേശിയുടെ ദുബൈയിലെ വീട്ടില്‍ എത്തിയ ശബ്ന അവിടെ കുറച്ചുനാള്‍ വീട്ടുജോലിക്കായി നിന്നശേഷം പയ്യന്നൂര്‍ സ്വദേശിയുടെ വീട്ടിലേക്ക് മാറുകയായിരുന്നു. കൊച്ചി തുറമുഖത്ത് ചുമട്ടു തൊഴിലാളിയാണ് ഭര്‍ത്താവ് കടവില്‍ ഇഖ്ബാല്‍. ഭാരിച്ച കടബാധ്യതയുള്ള ഇവര്‍ ഭര്‍ത്താവ് അസുഖ ബാധിതനായതിനെ തുടര്‍ന്ന് ദുബൈയില്‍ വീട്ടുജോലിക്ക് വരികയായിരുന്നു.
Keywords: Kerala woman found dead in Dubai flat, Dubai, News, Dead, hospital, Allegation, Complaint, Police, Probe, Malayalees, Gulf, World.

എട്ടുമാസം മുന്‍പ് ദുബൈയിലെ കഫ്റ്റീരിയയില്‍ ജോലിക്കെത്തിയ മകന്റെ വരുമാനവും കുടുംബത്തിന്റെ പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ അപര്യാപ്തമായിരുന്നു. അഴിക്കോട് മരപ്പാലം സ്വദേശി കടവില്‍ ഇസ്ഹാഖ് സേട്ടിന്റെ മൂന്ന് പെണ്മക്കളില് രണ്ടാമത്തെയാളാണ് ശബ്ന. മക്കള്‍: ഇഖ് ബാല്‍, ഇര്ഫാന്, സാജിത. സഹോദരിമാര്‍: സജ്ന, നജ്ന. മരുമകന്: മാഹിന്‍.
മൃതദേഹം ദുബൈ പൊലീസ് ഹെഡ്കോട്ടേഴ്സിലെ ഫോറന്‍സിക് വിഭാഗത്തില്‍ സൂക്ഷിച്ചിരിക്കുകയാണ്. സംഭവത്തില്‍ ബന്ധുക്കളുടെ പരാതിയില്‍ ദുബൈ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. മുഖ്യമന്ത്രി, നോര്‍ക്ക അധികൃതര്‍, ഇന്ത്യന്‍ എംബസി, ഇന്ത്യന്‍ കോണ്‍സുലേറ്റ് എന്നിവിടങ്ങളിലേക്ക് ബന്ധുക്കള്‍ പരാതി അയച്ചു.
മരണത്തിലെ ദുരൂഹത നീക്കി മൃതദേഹം നാട്ടില്‍ എത്തിക്കണം എന്നതാണ് കുടുംബത്തിന്റ ആവശ്യം. സാമൂഹിക പ്രവര്ത്തകന് അഷ്റഫ് താമരശേരി, ഹംപാസ് പ്രവര്‍ത്തകര്‍, മാള മഹല്ല് പ്രവാസി കൂട്ടായ്മ, കേരള പ്രവാസി സംഘം എന്നിവര്‍ ആവശ്യമായ സഹായങ്ങള്‍ ചെയ്തുവരുന്നു.
മൃതദേഹം ദുബൈ പൊലീസ് ഹെഡ്കോട്ടേഴ്സിലെ ഫോറന്‍സിക് വിഭാഗത്തില്‍ സൂക്ഷിച്ചിരിക്കുകയാണ്. സംഭവത്തില്‍ ബന്ധുക്കളുടെ പരാതിയില്‍ ദുബൈ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. മുഖ്യമന്ത്രി, നോര്‍ക്ക അധികൃതര്‍, ഇന്ത്യന്‍ എംബസി, ഇന്ത്യന്‍ കോണ്‍സുലേറ്റ് എന്നിവിടങ്ങളിലേക്ക് ബന്ധുക്കള്‍ പരാതി അയച്ചു.
മരണത്തിലെ ദുരൂഹത നീക്കി മൃതദേഹം നാട്ടില്‍ എത്തിക്കണം എന്നതാണ് കുടുംബത്തിന്റ ആവശ്യം. സാമൂഹിക പ്രവര്ത്തകന് അഷ്റഫ് താമരശേരി, ഹംപാസ് പ്രവര്‍ത്തകര്‍, മാള മഹല്ല് പ്രവാസി കൂട്ടായ്മ, കേരള പ്രവാസി സംഘം എന്നിവര്‍ ആവശ്യമായ സഹായങ്ങള്‍ ചെയ്തുവരുന്നു.
Keywords: Kerala woman found dead in Dubai flat, Dubai, News, Dead, hospital, Allegation, Complaint, Police, Probe, Malayalees, Gulf, World.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.