ഒമാനില്‍ കവര്‍ച്ചക്കാര്‍ തട്ടിക്കൊണ്ടു പോയ മലയാളിയുടെ മൃതദേഹം കണ്ടെത്തി

 


ഒമാന്‍ : (www.kvartha.com 16.06.2016) ഒമാനില്‍ കവര്‍ച്ചക്കാര്‍ തട്ടിക്കൊണ്ടു പോയ മലയാളിയായ പെട്രോള്‍ പമ്പ് ജീവനക്കാരന്റെ മൃതദേഹം കണ്ടെത്തിയതായി റിപ്പോര്‍ട്ട്. കോട്ടയം മണര്‍കാട് ചെറുവിലാകത്ത് ജോണ്‍ ഫിലിപ്പി (47)ന്റെ മൃതദേഹമാണ് മസ്‌കറ്റില്‍ നിന്ന് 400 കിലോമീറ്റര്‍ ഉള്ളിലുള്ള ഇബ്രിയില്‍ നിന്നും കണ്ടെത്തിയത്.

ഒമാനില്‍ ജോലി ചെയ്യുന്ന ഒരാള്‍ ഫിലിപ്പിന്റെ സഹോദരന്‍ ജേക്കബ് ഫിലിപ്പിനെ ഇക്കാര്യം അറിയിക്കുകയായിരുന്നു. അതേസമയം, പോലീസ് വാര്‍ത്ത സ്ഥിരീകരിച്ചിട്ടില്ല. മൃതദേഹം സൈനിക ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.

ബ്രി ബുറൈമി റോഡിലെ അല്‍ മഹാ പെട്രോള്‍ പമ്പില്‍ കഴിഞ്ഞ പന്ത്രണ്ട് വര്‍ഷമായി സൂപ്പര്‍വൈസറായി ജോലി നോക്കി വന്നിരുന്ന ജോണ്‍ ഫിലിപ്പിനെ സനീനയിലെ പമ്പില്‍ നിന്ന് കഴിഞ്ഞ വെള്ളിയാഴ്ച രാത്രിയാണ് കാണാതായത്. പമ്പിലും സമീപത്തെ കടയിലും മോഷണം നടത്തിയ അക്രമികള്‍ ജോണിനെ തട്ടിക്കൊണ്ടു പോവുകയായിരുന്നു. 

വെള്ളിയാഴ്ച രാത്രി ഒമ്പതുമണിയോടെ നാട്ടില്‍ നിന്നും ഭാര്യ ജോണിനെ ഫോണില്‍ ബന്ധപ്പെട്ടിരുന്നു. എന്നാല്‍ ജോണ്‍ ഫോണ്‍ എടുത്തിരുന്നില്ല. ശനിയാഴ്ച വീണ്ടും ഫോണ്‍ വിളിച്ചെങ്കിലും ബെല്ലടിച്ചതല്ലാതെ മറുപടിയുണ്ടായില്ല. ഞായറാഴ്ച വിളിച്ചപ്പോള്‍ ഫോണ്‍ സ്വിച്ച് ഓഫായിരുന്നു. പിന്നീട് ടൈംസ് ഓഫ് ഒമാനില്‍ പ്രസിദ്ധീകരിച്ച വാര്‍ത്തയിലൂടെയാണ് വിവരം ബന്ധുക്കളറിഞ്ഞത്.

ജോണിനു പുറമേ കൊല്ലം സ്വദേശിയായ ബാബുവും ഒരു ഒമാന്‍ സ്വദേശിയുമാണ്
പെട്രോള്‍ പമ്പില്‍ ജോലി ചെയ്തിരുന്നത്. റംസാന്‍ പ്രമാണിച്ച് വെള്ളിയാഴ്ച ഉച്ചയ്ക്കുശേഷം ജോണ്‍ ഫിലിപ്പ് മാത്രമേ പമ്പില്‍ ഉണ്ടായിരുന്നുള്ളു. ശനിയാഴ്ച രാവിലെ ബാബു ഡ്യൂട്ടിക്ക് എത്തിയപ്പോള്‍ ജോണ്‍ പമ്പിലുണ്ടായിരുന്നില്ല. മാത്രമല്ല ഓഫീസില്‍ രക്തത്തുള്ളികള്‍ കണ്ടെത്തിയത് കവര്‍ച്ചയിലേക്ക് വിരല്‍ ചൂണ്ടുന്നു. 

തറയില്‍ വീണ രക്തം ടിഷ്യൂ പേപ്പര്‍ ഉപയോഗിച്ച് തുടയ്ക്കാന്‍ ശ്രമിച്ചതിന്റെ ലക്ഷണങ്ങളുമുണ്ട്. പെട്രോള്‍ പമ്പിലെ സി.സി ടിവി കാമറയുടെ ഹാര്‍ഡ് ഡിസ്‌കും നഷ്ടപ്പെട്ടിരുന്നു. ജോണിന്റെ കാറും തൊഴില്‍ കാര്‍ഡും ഒരു മൊബൈല്‍ ഫോണും സ്ഥലത്ത് നിന്നു ലഭിച്ചിരുന്നു.
ഒമാനില്‍ കവര്‍ച്ചക്കാര്‍ തട്ടിക്കൊണ്ടു പോയ മലയാളിയുടെ മൃതദേഹം കണ്ടെത്തി

Also Read:
മീനാപ്പീസ് കടപ്പുറത്ത് മുസ്ലിം ലീഗ് അനുഭാവിയുടെ ബൈക്ക് കത്തിച്ചു

Keywords:  Keralite abducted during robbery in Muscat found murdered,Oman, Brother, Police, Theft, Wife, Phone call, Mobil Phone, Dead Body, Attack, Gulf.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia