ജോലിയില്‍ നിന്ന് വിരമിക്കാനിരിക്കെ യുഎഇയില്‍ മലയാളി കൊവിഡ് ബാധിച്ച് മരിച്ചു
Apr 24, 2020, 10:03 IST
അബുദബി: (www.kvartha.com 24.04.2020) യുഎഇയില്‍ കൊവിഡ് 19 ബാധിച്ച് ഒരു മലയാളി കൂടി മരിച്ചു. ദുബൈയില്‍ പൊലീസ് ഡിപ്പാര്‍ട്ട്‌മെന്റിലെ ജിവനക്കാരനായ തൃശൂര്‍ ഏങ്ങണ്ടിയൂര്‍ ചേറ്റുവ സ്വദേശി കുറുപ്പത്ത് ഷംസുദ്ധീന്‍ [65] ആണ് വെള്ളിയാഴ്ച പുലര്‍ച്ചെ മരിച്ചത്. ദുബൈ ക്വിസൈസ് അസ്റ്റര്‍ മെഡിസിറ്റിയിലായിരുന്നു അന്ത്യം. വിരമിക്കാനിരിക്കെയാണ് കൊവിഡ് പിടിപെട്ടത്.
ദുബൈ പൊലീസ് മെയിന്റനന്‍സ് ഡിപ്പാര്‍ട്ട്മെന്റില്‍ കഴിഞ്ഞ 48 വര്‍ഷമായി പ്രവര്‍ത്തിച്ച് വരികയായിരുന്നു. മൃതദേഹം ദുബൈയില്‍ തന്നെ കൊവിഡ് പ്രോട്ടോക്കോള്‍ അനുസരിച്ച് ഖബറടക്കും. ഭാര്യ: താഹിറ. മക്കള്‍: ഷിഹാബ് (ഖത്തര്‍) സിറാജുദ്ദീന്‍, ഹാജറ, ഷെജീറ. സഹോദരങ്ങള്‍: ജമാല്‍, അഷറഫ്, ഇബ്രാഹീം കുട്ടി, യാസിന്‍ കുട്ടി, ഷാഹുല്‍ ഹമീദ്, സഹോദരി: നബീസ.

Keywords: News, Gulf, Abu Dhabi, UAE, Dubai, Death, Malayalees, Death, COVID19, Keralite expatriate died due to covid-19 in UAE
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.