ജോലിയില്‍ നിന്ന് വിരമിക്കാനിരിക്കെ യുഎഇയില്‍ മലയാളി കൊവിഡ് ബാധിച്ച് മരിച്ചു

 



അബുദബി: (www.kvartha.com 24.04.2020) യുഎഇയില്‍ കൊവിഡ് 19 ബാധിച്ച് ഒരു മലയാളി കൂടി മരിച്ചു. ദുബൈയില്‍ പൊലീസ് ഡിപ്പാര്‍ട്ട്‌മെന്റിലെ ജിവനക്കാരനായ തൃശൂര്‍ ഏങ്ങണ്ടിയൂര്‍ ചേറ്റുവ സ്വദേശി കുറുപ്പത്ത് ഷംസുദ്ധീന്‍ [65] ആണ് വെള്ളിയാഴ്ച പുലര്‍ച്ചെ മരിച്ചത്. ദുബൈ ക്വിസൈസ് അസ്റ്റര്‍ മെഡിസിറ്റിയിലായിരുന്നു അന്ത്യം. വിരമിക്കാനിരിക്കെയാണ് കൊവിഡ് പിടിപെട്ടത്.

ജോലിയില്‍ നിന്ന് വിരമിക്കാനിരിക്കെ യുഎഇയില്‍ മലയാളി കൊവിഡ് ബാധിച്ച് മരിച്ചു

ദുബൈ പൊലീസ് മെയിന്റനന്‍സ് ഡിപ്പാര്‍ട്ട്മെന്റില്‍ കഴിഞ്ഞ 48 വര്‍ഷമായി പ്രവര്‍ത്തിച്ച് വരികയായിരുന്നു. മൃതദേഹം ദുബൈയില്‍ തന്നെ കൊവിഡ് പ്രോട്ടോക്കോള്‍ അനുസരിച്ച് ഖബറടക്കും. ഭാര്യ: താഹിറ. മക്കള്‍: ഷിഹാബ് (ഖത്തര്‍) സിറാജുദ്ദീന്‍, ഹാജറ, ഷെജീറ. സഹോദരങ്ങള്‍: ജമാല്‍, അഷറഫ്, ഇബ്രാഹീം കുട്ടി, യാസിന്‍ കുട്ടി, ഷാഹുല്‍ ഹമീദ്, സഹോദരി: നബീസ.

Keywords:  News, Gulf, Abu Dhabi, UAE, Dubai, Death, Malayalees, Death, COVID19, Keralite expatriate died due to covid-19 in UAE
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia