റിയാദ്: (www.kvartha.com 29.04.2020) ഹൃദയാഘാതം മൂലം പ്രവാസി മലയാളി സൗദി അറേബ്യയിലെ റിയാദില്‍ മരിച്ചു. തിരുവനന്തപുരം വിളപ്പില്‍ശാല സ്വദേശി പത്മവിലാസം രാധാകൃഷ്ണ(55)നാണ് മരിച്ചത്. എക്സിറ്റ് 12ലെ സ്വകാര്യ അറബിക് സ്‌കൂളില്‍ ഡ്രൈവറായി ജോലി ചെയ്യുകയായിരുന്നു. തിരുവനന്തപുരം സ്വാന്ത്വനം പ്രവാസി കൂട്ടായ്മ അംഗമാണ് ഇദ്ദേഹം.
ഹൃദയാഘാതത്തെ തുടര്‍ന്ന് ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. മൃതദേഹം ശുമൈസി ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി. ഭാര്യ ദീപാറാണി. മക്കള്‍ ആതിഥ്യ കൃഷ്ണന്‍, അതിഥി കൃഷ്ണന്‍. മരണാനന്തര നടപടിക്രമങ്ങള്‍ പുരോഗമിക്കുകയാണ്.

Keywords: News, Gulf, Riyadh, Death, Malayalees, Kerala, Hospital, Keralite expatriate died due to heart attack
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.