Pilgrim Died | ഉംറ തീര്‍ഥാടനം പൂര്‍ത്തിയാക്കി മടങ്ങിയ മലയാളി ജിദ്ദ വിമാനത്താവളത്തില്‍ കുഴഞ്ഞുവീണു മരിച്ചു

 



റിയാദ്: (www.kvartha.com) മലയാളി ഉംറ തീര്‍ഥാടക ജിദ്ദ വിമാനത്താവളത്തില്‍ കുഴഞ്ഞുവീണു മരിച്ചു. കല്‍പകഞ്ചേരി കുണ്ടംചിന സ്വദേശിനി പല്ലിക്കാട്ട് ആഈശക്കുട്ടിയാണ് കുഴഞ്ഞുവീണ് മരിച്ചത്. ഉംറ തീര്‍ഥാടനം പൂര്‍ത്തിയാക്കി നാട്ടിലേക്ക് മടങ്ങാന്‍ വിമാനത്താവളത്തില്‍ എത്തിയപ്പോഴാണ് മരണം സംഭവിച്ചത്. 

ഭര്‍ത്താവ് ആനക്കല്ലന്‍ ഹുസൈനോടൊപ്പം കോട്ടക്കലിലെ ഒരു ഗ്രൂപില്‍ ഉംറക്കെത്തിയതായിരുന്നു ഇവര്‍. ഉംറയും മദീന സന്ദര്‍ശനവും പൂര്‍ത്തിയാക്കി നാട്ടിലേക്കുള്ള മടക്കയാത്രക്കായി ബുധനാഴ്ച രാത്രി ജിദ്ദ വിമാനത്താവളത്തിലെത്തിയപ്പോഴാണ് സംഭവം. 

Pilgrim Died | ഉംറ തീര്‍ഥാടനം പൂര്‍ത്തിയാക്കി മടങ്ങിയ മലയാളി ജിദ്ദ വിമാനത്താവളത്തില്‍ കുഴഞ്ഞുവീണു മരിച്ചു


മരണ വിവരമറിഞ്ഞ് മകനും ഐസിഎഫ് സജീവ പ്രവര്‍ത്തകനും ആര്‍എസ്‌സി ഹാഇല്‍ സിറ്റി സെക്ടര്‍ സെക്രടറിയുമായ ശിഹാബുദ്ധീന്‍ ഹാഇലില്‍ നിന്ന് ജിദ്ദയിലെത്തി. മറ്റു മക്കള്‍: സൈനുദ്ധീന്‍, സീനത്ത്, ഹഫ്‌സാനത്ത്. മരുമക്കള്‍: സുഹൈല, സമീല ശെറിന്‍, അബ്ദുള്‍ റസാഖ്, അക്ബറലി. 

മരണാന്തര നടപടികള്‍ക്കായി ജിദ്ദ ഐസിഎഫ് വെല്‍ഫെയര്‍ ടീം അംഗങ്ങളായ അബ്ബാസ് ചെങ്ങാനി, ഫജ്ല്‍ കുറ്റിച്ചിറ, മുഹ് യുദ്ദീന്‍ അഹ്സനി, സിദ്ദീഖ് മുസ്ലിയാര്‍ എന്നിവര്‍ രംഗത്തുണ്ട്.

Keywords: News,World,international,Riyadh,Gulf,pilgrimage,Muslim pilgrimage,Death, Keralite Umrah Pilgrim Died at Jeddah Airport 
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia