ആത്മഹത്യയോ കൊലപാതകമോ? ദുബൈയില്‍ ഫ്ലാറ്റിന് തീപിടിച്ച് ഇന്ത്യന്‍ ദമ്പതികള്‍ മരിച്ച സംഭവത്തില്‍ ദുരൂഹത
Oct 6, 2015, 16:37 IST
ദുബൈ: (www.kvartha.com 06.10.2015) ദുബൈയില്‍ ഫ്ലാറ്റിലുണ്ടായ അഗ്നിബാധയില്‍ ഇന്ത്യന്‍ ദമ്പതികള്‍ മരിച്ച സംഭവത്തില്‍ ദുരൂഹതയുണ്ടെന്ന് പോലീസ്. ഇമാറത് അല്‍ യൗമാണ് വാര്‍ത്ത റിപോര്‍ട്ട് ചെയ്തിരിക്കുന്നത്. ദുബൈയിലെ അല്‍ ബറാഹയിലെ ഫ്ലാറ്റിലാണ് ദമ്പതികളെ കത്തിക്കരിഞ്ഞ നിലയില്‍ കണ്ടെത്തിയത്. ഒന്നുകില്‍ ആത്മഹത്യയാകാം അല്ലെങ്കില്‍ കൊലപാതകമാകാമെന്ന നിഗമനത്തിലാണ് പോലീസ്.
അന്വേഷണം പുരോഗമിക്കുന്നതിനാല്‍ കൂടുതല്‍ കാര്യങ്ങള്‍ പുറത്തുവിടാന്‍ കഴിയില്ലെന്ന് പോലീസ് അറിയിച്ചു. തിങ്കളാഴ്ച ഉച്ചയ്ക്ക് ശേഷം 2.52നാണ് സിവില്‍ ഡിഫന്‍സിന്റെ ഓഫീസിലേയ്ക്ക് അറിയിപ്പുണ്ടായത്. അല്‍ ബറാഹയിലെ റെസിഡന്‍ഷ്യല്‍ ബില്‍ഡിംഗിന്റെ രണ്ടാം നിലയിലെ ഫ്ലാറ്റില്‍ അഗ്നിബാധയുണ്ടായെന്നായിരുന്നു അറിയിപ്പ്.
സംഭവ സ്ഥലത്തെത്തിയ പോലീസിന് ദമ്പതികളുടെ കത്തിക്കരിഞ്ഞ മൃതദേഹങ്ങളാണ് കണ്ടെത്താനായത്. തുടര്‍ന്ന് ക്രിമിനല്‍ ഇന്‍ വെസ്റ്റിഗേഷന് സംഘവും ഫോറന്‍സിക് വിദഗ്ദ്ധരും സ്ഥലത്തെത്തി തെളിവെടുപ്പ് നടത്തി.
മൃതദേഹങ്ങള്‍ പോസ്റ്റ് മോര്‍ട്ടത്തിന് ശേഷം ബന്ധുക്കള്‍ക്ക് വിട്ടു നല്‍കും.
SUMMARY: Criminal intent is suspected behind a fire which broke out in a flat in the Al Baraha area of Dubai, that led to the death of an Asian man and woman, ‘Emarat Al Youm’ reports.
Keywords: UAE, Dubai, Fire, Flat, Couples,

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.