പ്രവാസികള്‍ക്ക് താങ്ങും തണലുമായി യു എ ഇ കെ എം സി സി; മടക്കയാത്ര ആവശ്യമായവരുടെ മുന്‍ഗണന ലിസ്റ്റ് തയ്യാറാക്കുന്നു
Apr 19, 2020, 00:28 IST
സമീര്‍ ഹസ്സന്‍
ദുബൈ: (www.kvartha.com 18.04.2020) കൊവിഡ് എന്ന മഹാമാരി ഗള്‍ഫ് രാജ്യങ്ങളില്‍ പടര്‍ന്നു പിടിക്കുമ്പോള്‍ പ്രവാസികള്‍ക്ക് താങ്ങുംതണലുമായി നില്‍ക്കുന്ന സംഘടനയാണ് കെ എം എസി സി. ലോകം അക്ഷരാര്‍ത്ഥത്തില്‍ വിറങ്ങലിച്ചു നില്‍ക്കുന്ന ഈ സമയത്ത് കെ എം സി സിയുടെ വളണ്ടിയര്‍മാര്‍ അവരുടെ ജീവന്‍ പണം വെച്ച് സദാസമയം കര്‍മനിരതരായി അറബ് രാജ്യങ്ങളുടെ തെരുവു വീഥികളില്‍ തലങ്ങും വിലങ്ങും പായുകയാണ്.
വിശക്കുന്നവര്‍ക്ക് ഭക്ഷണം എത്തിച്ചും, ചികിത്സ വേണ്ടവര്‍ക്ക് അതിനുള്ള സൗകര്യം ഒരുക്കിയും, താമസ സൗകര്യം ഇല്ലാത്തവര്‍ക്ക് അത് ഒരുക്കി നല്‍കിയും, മരുന്നില്ലാത്തവര്‍ക്ക് മരുന്നുകള്‍ എത്തിച്ചു നല്‍കിയും കെ എം സി സിയുടെ വളണ്ടിയര്‍മാര്‍ സേവന മേഖലയില്‍ തങ്ങളുടെ കഴിവ് വീണ്ടും, വീണ്ടും തെളിയിച്ചു കൊണ്ടിരിക്കുകയാണ്. എതിരാളികളെ കൊണ്ടുപോലും കയ്യടിപ്പിച്ചാണ് ഇവര്‍ ഗള്‍ഫ് നാടുകളില്‍ തങ്ങളുടെ സേവന പ്രവര്‍ത്തനങ്ങളുമായി മുന്നേറുന്നത്. അതിലുപരി യു എ ഇ ഭരണകൂടത്തിന്റെ എല്ലാവിധ പിന്തുണയും കെ എം സി സിക്ക് ലഭിച്ചു കൊണ്ടിരിക്കുന്നു.
പ്രവര്‍ത്തന മേഖലയിലെ പ്രൊഫഷണലിസം കെ എം സി സിയെ മറ്റുള്ള സംഘടനകളില്‍ നിന്നും വ്യത്യസ്തരാക്കുന്നു. ഗള്‍ഫില്‍ ആദ്യ കൊവിഡ് കേസുകള്‍ റിപോര്‍ട്ട് ചെയ്തതു മുതല്‍ തന്നെ കെ എം സി സി തങ്ങളുടെ ഹെല്‍പ് ഡെസ്‌കിന് തുടക്കം കുറിച്ചു. അന്ന് മുതല്‍ ഇന്നുവരെ അതു തുടര്‍ന്നുപോകുന്നു. ഹെല്‍പ് ഡെഡ്കില്‍ സഹായം അഭ്യര്‍ത്ഥിച്ചു വരുന്ന കോളുകളും അതിന് പിന്നാലെ അതിനുള്ള നടപടികളും വളരെ പെട്ടെന്നാണ് വളണ്ടിയര്‍മാര്‍ ചെയ്തു തീര്‍ക്കുന്നത്. വിളിക്കുന്നത് കെ എം സി സിയുടെ ഹെല്‍പ് ഡെസ്‌കിലേക്ക് ആയതുകൊണ്ടു തന്നെ നടപടി ഉണ്ടാകുമെന്ന് ഫോണില്‍ മറുതലക്കല്‍ ഉള്ളവര്‍ക്ക് ഉറപ്പാണ്. അത്രയ്ക്കും മെച്ചപ്പെട്ട സേവനാണ് ഈ സംഘടനയുടേത്.
ഇതിനിടയില്‍ മടങ്ങി വരാന്‍ തയ്യാറായിരിക്കുന്ന പ്രവാസികളെ നാട്ടിലെത്തിക്കാന്‍ നടപടിയെടുക്കണമെന്നാവശ്യപ്പെട്ട് കെ എം സി സി ഹൈക്കോടതിയെ സമീപിച്ചിട്ടുണ്ട്. ഏറ്റവും ഒടുവിലായി നാട്ടിലേക്ക് മടങ്ങാന്‍ ആഗ്രഹിക്കുന്ന ഇന്ത്യക്കാരുടെ മുന്‍ഗണനാ ലിസ്റ്റ് തയ്യാറാക്കുകയാണ് യു എ ഇ കെ എം സി സി. വാര്‍ഷിക അവധി ലഭിച്ചവര്‍, നേരത്തേ തന്നെ അവധി കിട്ടിയിട്ടും നാട്ടിലേക്ക് പോവാന്‍ കഴിയാത്തവര്‍, സന്ദര്‍ശന വിസയുടെ കാലാവധി കഴിഞ്ഞിട്ടും തിരികെ പോകാനാവാതെ വന്നവര്‍, തൊഴില്‍ നഷ്ടപ്പെട്ടവര്‍, ദീര്‍ഘകാല അവധിയിലുള്ളവര്‍, സ്വമേധയാ തിരികെ പോകാന്‍ ആഗ്രഹിക്കുന്നവര്‍, ഗര്‍ഭിണികള്‍, മുതിര്‍ന്ന പൗരന്‍മാര്‍ എന്നിവരെ ഉള്‍പെടുത്തിയാണ് പട്ടിക തയ്യാറാക്കുന്നത്. ഇവരില്‍ നിന്ന് പരിശോധനയില്‍ കോവിഡ് രോഗമില്ലെന്ന് സ്ഥിരീകരിച്ചവര്‍ക്ക്, വിമാന സര്‍വീസുകള്‍ അടിയന്തരമായി ഏര്‍പ്പെടുത്തി നാട്ടിലേക്ക് മടങ്ങാനുള്ള സൗകര്യം ഒരുക്കാന്‍ കേന്ദ്ര - സംസ്ഥാന സര്‍ക്കാറുകളോടും നയതന്ത്ര കാര്യാലയങ്ങളോടും ആവശ്യപ്പെടുന്നതിന്റെ ഭാഗമായാണിത്. കേന്ദ്ര സര്‍ക്കാരിന്റെ അനുമതി ലഭിച്ചാലുടന്‍ അര്‍ഹതപ്പെട്ടവര്‍ക്ക് കാലതാമസമില്ലാതെ യാത്ര സാധ്യമാകാന്‍ ഇത് സഹായകമാകും. കെ എം സി സിയുട മുന്‍ഗണനാ ലിസ്റ്റില്‍ അപേക്ഷിക്കാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യാം. https://forms.gle/st94vkmhzncNDmYa8
അതേസമയം യു എ ഇിലെ കെ എം സി സി നേതാക്കളെ പ്രധാനമന്ത്രിയുടെ ഓഫീസില്‍ നിന്നും ഫോണില്‍ വിളിച്ച് കാര്യങ്ങള്‍ തിരക്കിയിരുന്നു. ഗള്‍ഫിലുള്ള ഇന്ത്യക്കാരുടെയോ, മടങ്ങി വരാന്‍ ആഗ്രഹിക്കുന്നവരുടെയോ വ്യക്തമായ കണക്ക് തങ്ങളുടെ കൈവശമില്ലെന്നാണ് പ്രധാനമന്ത്രിയുടെ ഓഫീസ് അറിയിച്ചതെന്ന്് കെ എം സി സി ദേശീയ വൈസ് പ്രസിഡണ്ട് നിസാര്‍ തളങ്കര കെവാര്‍ത്തയോട് പറഞ്ഞു. പ്രധാനമന്ത്രിയുടെ ഓഫീസില്‍ നിന്നും ഇത്തരത്തിലുള്ള മറുപടി ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണ് കെ എം സി സി സ്വമേധയാ മുന്നിട്ടിറങ്ങി നാട്ടിലേക്ക് പോകാന്‍ ആഗ്രഹിക്കുന്നവരുടെ പട്ടിക തയ്യാറാക്കുന്നത്. നിലവില്‍ അസുഖം മൂലം കഷ്ടത അനുഭവിക്കുന്ന നിരവധി പ്രവാസികള്‍ ഗള്‍ഫ് രാജ്യങ്ങളിലുണ്ട്. പലരും മരുന്നുകള്‍ കിട്ടാതെ വിഷമിക്കുകയാണ്. കൂടാതെ ജോലി അന്വേഷിച്ച് എത്തിയവരും, ജോലി നഷ്ടപ്പെട്ടവരും കയ്യില്‍ പണമില്ലാതെ താമസ സ്ഥലത്ത് കഴിച്ചു കൂടുകയാണ്. മുറി വാടക കൂടി കൊടുക്കാന്‍ പറ്റാത്ത ഇവര്‍ എന്ത് ചെയ്യണമെന്ന് വിഷമിച്ചിരിക്കുകയാണ്. ഇക്കാര്യങ്ങളൊക്കെ പരിഗണിച്ച് പ്രവാസികളെ സ്വീകരിക്കുന്നത് സംബന്ധിച്ച് ഇന്ത്യന്‍ സര്‍ക്കാര്‍ അനുകൂല നിലപാട് സ്വീകരിക്കുമെന്നാണ് പ്രതീക്ഷയെന്നും നിസാര്‍ വ്യക്തമാക്കി.
Keywords : Dubai, KMCC, Corona, virus, Gulf, News, Flight, India, Expatriates.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.