പദ്മനാഭസ്വാമി ക്ഷേത്രം കൊള്ളയടിക്കാന്‍ വന്ന സംഘത്തെ തടഞ്ഞത് മുസ്ലീങ്ങള്‍: അശ്വതി തിരുനാള്‍ ഗൗരി ലക്ഷ്മി ഭായ്
Dec 4, 2016, 13:30 IST
ദുബൈ: (www.kvartha.com 04.12.2016) നൂറ്റാണ്ടുകള്‍ക്ക് മുമ്പ് ശ്രീപദ്മനാഭസ്വാമി ക്ഷേത്രം കൊള്ളയടിക്കാന്‍ വന്ന സംഘത്തെ തടഞ്ഞത് മുസ്ലീങ്ങളാണെന്ന് അശ്വതി തിരുനാള്‍ ഗൗരി ലക്ഷ്മി ഭായ്. ദുബൈ കെ എം സി സി സംഘടിപ്പിച്ച ദേശീയ ദിനാഘോഷങ്ങളുടെ സമാപന സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അവര്‍.
കൊല്ലത്ത് നിന്നുള്ള പഠാന് മുസ്ലീങ്ങളാണ് കൊള്ള സംഘം ക്ഷേത്രത്തിലെത്തിയപ്പോള്‍ തടഞ്ഞത്. എന്തു വേണമെങ്കിലും നല്‍കാം ക്ഷേത്രത്തെ വെറുതെ വിടണം എന്നാവശ്യപ്പെടുകയായിരുന്നു പഠാന് മുസ്ലീങ്ങള്‍. കൊള്ളസംഘം ആവശ്യപ്പെട്ട സ്വര്‍ണം രാത്രി മുസ്ലീം ഭവനങ്ങളില്‍ നിന്ന് പിരിച്ചെടുത്ത് നല്കി ക്ഷേത്രത്തെ രക്ഷിക്കുകയായിരുന്നു. ഈ ചരിത്രം മറക്കാനാകില്ല. മുസ്ലീം - ഹൈന്ദവ സഹവര്‍ത്തിത്വമാണ് കേരളീയ സമൂഹത്തിന്റെ ചരിത്രം.
മുസ്ലിങ്ങള്‍ക്ക് അഭയം നല്‍കിയതാണ് തിരുവിതാംകൂര്‍ രാജവംശത്തിന്റെ പൈതൃകം. 200 വര്‍ഷം മുന്‍പ് ഹജ്ജിനായി പുറപ്പെട്ട സംഘം തിരുവനന്തപുരത്ത് കുടുങ്ങിയപ്പോള്‍ അവരെ അതിഥികളായി ക്ഷേത്രത്തിലേക്ക് കൂട്ടിക്കൊണ്ട് പോന്നതും, അവര്‍ക്ക് ഭക്ഷണം നല്കിയതും ഈ സ്നേഹബന്ധത്തിന്റെ ഉദാഹരണമാണ്. ഇത്തരം ബന്ധവും യോജിപ്പുമാണ് തിരുവിതാംകൂറിന്റെയും മലയാളികളുടെയും അടിസ്ഥാനം. മതത്തിനും ജാതിക്കും അതീതമായി എല്ലാവരും ഈശ്വരന്റെ സൃഷ്ടികളാണെന്നത് മറന്ന് പോകരുതെന്നും അവര്‍ വ്യക്തമാക്കി. 'ലോക സമസ്താ സുഖിനോ ഭവന്തു' എന്ന ശാന്തി മന്ത്രം മുഴങ്ങട്ടെയെന്നും ഗൗരി ലക്ഷ്മി ഭായ് തമ്പുരാട്ടി പറഞ്ഞു.
Keywords : Dubai, KMCC, Programme, Inauguration, Temple, Padmanabhaswamy Temple, Muslim, KMCC UAE national day celebrations ends.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.