പെട്രോള്‍ സ്‌റ്റേഷനില്‍ മോഷണ ശ്രമം ചെറുത്ത മലയാളിയെ മസ്‌ക്കറ്റില്‍ തട്ടിക്കൊണ്ടുപോയി

 


മസ്‌കറ്റ്: (www.kvartha.com 13.06.2016) പെട്രോള്‍ സ്‌റ്റേഷനില്‍ മോഷണ ശ്രമം ചെറുത്ത മലയാളി ജീവനക്കാരനെ മസ്‌ക്കറ്റില്‍ തട്ടിക്കൊണ്ടുപോയി. പെട്രോള്‍ സ്‌റ്റേഷനിലെ മാനേജരായ കോട്ടയം മണര്‍ക്കാട് സ്വദേശി ജോണ്‍ ഫിലിപ്പിനെയാണ് തട്ടിക്കൊണ്ടുപോയത്. ഹഫീസ് ബുറൈമിയില്‍നിന്ന് 20 കിലോമീറ്റര്‍ അകലെ സുനീന പ്രദേശത്ത് വെള്ളിയാഴ്ചയാണ് സംഭവം.

വെള്ളിയാഴ്ച രാത്രി പത്തുമണിയോടെ ജോലി കഴിഞ്ഞ് ഓഫീസിലേക്ക് കയറിയ ജോണിനെ കവര്‍ച്ചക്കാര്‍
അക്രമിച്ച് കവര്‍ച്ച നടത്താന്‍ ശ്രമിക്കുകയായിരുന്നു. എന്നാല്‍ കവര്‍ച്ചയെ ചെറുത്ത ജോണിനെ പിന്നീട് കാണാതാവുകയായിരുന്നു. അതേസമയം ജോണ്‍ അക്രമിക്കപ്പട്ടതായി സംശയിക്കുന്നുവെന്ന് ഇതേ കമ്പനിയുടെ മറ്റൊരു ശാഖയില്‍ ജോലി ചെയ്യുന്ന സുഹൃത്ത് പറഞ്ഞു.

സംഭവദിവസം ജോണ്‍ ഫിലിപ്പ് തനിച്ചാണ് പമ്പില്‍ ജോലിക്കുണ്ടായിരുന്നത്. കടയില്‍ നിന്ന് മോഷണവും നടന്നിട്ടുണ്ട്. സിസിടിവി അടക്കമുള്ള തെളിവുകളും അക്രമികള്‍ കൊണ്ടുപോയിട്ടുണ്ട്.
പെട്രോള്‍ സ്‌റ്റേഷനില്‍ മോഷണ ശ്രമം ചെറുത്ത മലയാളിയെ മസ്‌ക്കറ്റില്‍ തട്ടിക്കൊണ്ടുപോയി


Also Read:
ട്രിപ്പ് മുടക്കുന്ന ബസ് നാട്ടുകാര്‍ തടഞ്ഞു; പോലീസ് ഇടപെട്ടു

Keywords:  Kottayam native kidnapped in Muscat, Friday, Missing, Friend, Manager, John Philip, Branch, Theft, Attack, Gulf.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia