Kuwait Job | പ്രവാസികൾക്ക് സന്തോഷ വാർത്ത! സ്വന്തം സ്‌പോണ്‍സരുടെ കീഴിലല്ലാതെ കുവൈറ്റിൽ ഇനി പാര്‍ട്ട് ടൈം ജോലി ചെയ്യാം; വീട്ടിലിരുന്നും പറ്റും; നിർണായക അനുമതി നൽകി സർക്കാർ

 


ജിദ്ദ: (KVARTHA) നിർണായക സംഭവവികാസത്തിൽ, സ്വകാര്യ മേഖലയിലെ ജീവനക്കാർക്ക് അവരുടെ സ്പോൺസർമാരുടെ അല്ലാത്തവരുടെ സ്ഥാപനങ്ങളിൽ ജോലി ചെയ്യാൻ കുവൈറ്റ് അനുമതി നൽകി. 2024 പുതുവർഷം മുതൽ പ്രാബല്യത്തിൽ വരുന്ന പുതിയ തീരുമാനത്തിലൂടെ എല്ലാ സ്വകാര്യ മേഖലയിലെ ജീവനക്കാർക്കും പാർട്ട് ടൈം ജോലിയും വീട്ടിലിരുന്നുള്ള ജോലിയും (Work From Home) നിയമവിധേയമാക്കുന്നു.

Kuwait Job | പ്രവാസികൾക്ക് സന്തോഷ വാർത്ത! സ്വന്തം സ്‌പോണ്‍സരുടെ കീഴിലല്ലാതെ കുവൈറ്റിൽ ഇനി പാര്‍ട്ട് ടൈം ജോലി ചെയ്യാം; വീട്ടിലിരുന്നും പറ്റും; നിർണായക അനുമതി നൽകി സർക്കാർ

സ്വന്തം തൊഴിലുടമയുടെ അംഗീകാരത്തിന് വിധേയമായി ഒരു മൂന്നാം കക്ഷിയുമായി പാർട്ട് ടൈം ജോലിക്ക് അനുമതി നൽകി ഉപപ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയുമായ ഷെയ്ഖ് തലാൽ ഖാലിദ് അൽ അഹമ്മദ് അൽ ജാബർ അൽ സബാഹ് ഉത്തരവ് പുറപ്പെടുവിച്ചതായി കുവൈറ്റ് മാൻപവർ അതോറിറ്റി റിപ്പോർട്ട് ചെയ്തു.

പബ്ലിക് അതോറിറ്റി ഫോർ മാൻപവറിൽ നിന്ന് പാർട്ട് ടൈം വർക്ക് പെർമിറ്റ് ലഭിക്കുകയാണെങ്കിൽ, ജീവനക്കാർക്ക് മറ്റൊരു തൊഴിലുടമയ്ക്കായി ഒരു ദിവസം പരമാവധി നാല് മണിക്കൂർ പാർട്ട് ടൈം ജോലി ചെയ്യാം. ഉയർന്ന ഡിമാൻഡ് കാരണം കരാർ മേഖലയെ പ്രതിദിന മണിക്കൂർ പരിധിയിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്.

പുതിയ റിക്രൂട്ട്‌മെന്റിന് ബദലായി കുവൈറ്റിൽ നിലവിലുള്ള തൊഴിലാളികളെ ഉപയോഗപ്പെടുത്താനും ജനസംഖ്യാപരമായ അസന്തുലിതാവസ്ഥ പരിഹരിക്കാനും നിലവിലെ തൊഴിൽ വിപണി ആവശ്യങ്ങൾ നിറവേറ്റാനുമാണ് പുതിയ തീരുമാനത്തിലൂടെ ലക്ഷ്യമിടുന്നതെന്ന് റിപ്പോർട്ടുകൾ പറയുന്നു.

Keywords: News, World, Kuwait, Jobs, Work, Career, Sponser, Part Time Job, Work From Home, Report, Kuwait allows part-time work with employers other than sponsors.
< !- START disable copy paste -->
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia