കുവൈറ്റില്‍ തുറന്ന സ്ഥലങ്ങളില്‍ പെരുന്നാള്‍ നിസ്‌ക്കാരത്തിന് നിരോധനം

 


മനാമ: (www.kvartha.com 04.07.2016) കുവൈറ്റില്‍ തുറന്ന സ്ഥലങ്ങളില്‍ പെരുന്നാള്‍ നിസ്‌ക്കാരത്തിന് നിരോധനം. സുരക്ഷ കാരണങ്ങള്‍ മുന്‍ നിര്‍ത്തിയാണിത്. ഇസ്ലാമിക കാര്യ മന്ത്രാലയമാണ് ഈ തീരുമാനമെടുത്തിരിക്കുന്നത്. വെള്ളിയാഴ്ചകളിലെ ജുമു അ നിസ്‌ക്കാരങ്ങള്‍ നടത്തുന്ന പള്ളികളില്‍ മാത്രം പുലര്‍ച്ചെ തന്നെ പെരുന്നാള്‍ നിസ്‌ക്കാരം നടത്താമെന്നാണ് തീരുമാനം.

ആഭ്യന്തര മന്ത്രാലയവുമായി നടത്തിയ ചര്‍ച്ചയിലാണ് ഇത് സംബന്ധിച്ച തീരുമാനമുണ്ടായത്. ചൊവ്വാഴ്ചയോ ബുധനാഴ്ചയോ ആകും പെരുന്നാള്‍. ശവ്വാല്‍ മാസപ്പിറവി ദൃശ്യമാകുന്നതോടെ ഇക്കാര്യത്തില്‍ തീരുമാനമാകും.

ജൂണ്‍ 6നായിരുന്നു കുവൈറ്റികള്‍ റമദാന്‍ വ്രതം അനുഷ്ഠിച്ചത്. കഴിഞ്ഞ വര്‍ഷം ജൂണ്‍ 26ന് കുവൈറ്റ് സിറ്റിയിലെ അല്‍ സാദിഖ് പള്ളിയില്‍ ജുമുഅ നിസ്‌ക്കാരത്തിനിടെയുണ്ടായ ചാവേര്‍ ആക്രമണത്തില്‍ 27 പേര്‍ കൊല്ലപ്പെട്ടിരുന്നു. 227 പേര്‍ക്കാണ് അന്ന് പരിക്കേറ്റത്.
കുവൈറ്റില്‍ തുറന്ന സ്ഥലങ്ങളില്‍ പെരുന്നാള്‍ നിസ്‌ക്കാരത്തിന് നിരോധനം

SUMMARY: Manama: Kuwait has banned the holding of Eid prayers in open areas this year, citing security considerations. Under a decision announced by the Ministry of Endowments and Islamic Affairs, the prayers held in the early morning of Eid will be confined to the large mosques where Friday prayers are usually held.

Keywords: Manama, Kuwait, Banned, Holding, Eid prayers, Open, Citing, Security considerations, Under, Decision,

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia