കുവൈതില്‍ കോവിഡ് നിയന്ത്രണങ്ങളില്‍ കൂടുതല്‍ ഇളവുകള്‍; ഫെബ്രുവരി 20 മുതല്‍ പ്രബല്യത്തില്‍
Feb 15, 2022, 07:18 IST
കുവൈത് സിറ്റി: (www.kvartha.com 15.02.2022) കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ ഏര്‍പെടുത്തിയ നിയന്ത്രണങ്ങളില്‍ കൂടുതല്‍ ഇളവുകള്‍ പ്രഖ്യാപിച്ച് കുവൈത്. വാക്സിനേഷന്‍ പൂര്‍ത്തിയാക്കിയ യാത്രക്കാര്‍ക്ക് പിസിആര്‍ സര്‍ടിഫികറ്റോ ക്വാറന്റൈനോ ആവശ്യമില്ല. വാക്സിന്‍ തീരെ എടുക്കാത്തവര്‍ക്കും ഒറ്റ ഡോസ് മാത്രം എടുത്തവര്‍ക്കും 72 മണിക്കൂര്‍ സമയപരിധിയിലെ പിസിആര്‍ നെഗറ്റീവ് സര്‍ടിഫികറ്റ് ഉണ്ടെങ്കില്‍ രാജ്യത്ത് പ്രവേശിക്കാം. അതേസമയം ഇവര്‍ക്ക് ഏഴ് ദിവസം ഹോം ക്വാറന്റൈന്‍ നിര്‍ബന്ധമാണ്. പുതിയ ഇളവുകള്‍ ഫെബ്രുവരി 20 മുതല്‍ പ്രബല്യത്തില്‍ വരുമെന്നും അധികൃതര്‍ അറിയിച്ചു.
തിങ്കളാഴ്ച വൈകീട്ട് ചേര്‍ന്ന മന്ത്രിസഭാ യോഗത്തിലാണ് ഇക്കാര്യം തീരുമാനിച്ചത്. കുവൈത് അംഗീകരിച്ച വാക്സിന്റെ കോഴ്സ് പൂര്‍ത്തിയാക്കിയവര്‍ക്ക് രാജ്യത്തേക്ക് വരാന്‍ പിസിആര്‍ പരിശോധനയും ക്വാറന്റീനും ആവശ്യമില്ല. രണ്ടു ഡോസ് പൂര്‍ത്തിയാക്കി ഒമ്പത് മാസം കഴിഞ്ഞവര്‍ കുവൈതില്‍ വാക്സിന്‍ പൂര്‍ത്തിയാകാത്തവരുടെ ഗണത്തിലാണ് ഉള്‍പെടുക. ഇവര്‍ ബൂസ്റ്റര്‍ ഡോസ് കൂടി എടുത്താലേ പൂര്‍ണ പ്രതിരോധ ശേഷിയുള്ളവരായി പരിഗണിക്കൂ. ഇത്തരക്കാര്‍ക്കും യാത്രയ്ക്ക് മുന്‍പുള്ള പിസിആര്‍ സര്‍ടിഫികറ്റ് ആവശ്യമില്ല. ഇവര്‍ കുവൈതിലെത്തിയ ശേഷം പിസിആര്‍ പരിശോധന നടത്തി നെഗറ്റീവ് ആണെങ്കില്‍ ക്വാറന്റൈന്‍ അവസാനിപ്പിക്കാമെന്നും അധികൃതര്‍ പറഞ്ഞു.

അതേസമയം കുത്തിവെപ്പ് നിര്‍ബന്ധമല്ലാത്ത 16 വയസിന് താഴെയുള്ളവര്‍ക്ക് ഈ നിബന്ധനകളൊന്നും ബാധകമല്ല. മാര്‍ച് 13 മുതല്‍ സര്‍കാര്‍ ഓഫിസുകള്‍ പൂര്‍ണ ശേഷിയില്‍ പ്രവര്‍ത്തിക്കുമെന്നും മന്ത്രിസഭ തീരുമാനിച്ചതായി പ്രധാനമന്ത്രി ശൈഖ് സബാഹ് ഖാലിദ് അല്‍ ഹമദ് അസബാഹ് വാര്‍ത്താസമ്മേളനത്തില്‍ വ്യക്തമാക്കി.
Keywords: Kuwait, News, Gulf, World, COVID-19, Passengers, Press meet, Vaccine, Health, Restriction, Kuwait eases some COVID-19 restrictions.
Keywords: Kuwait, News, Gulf, World, COVID-19, Passengers, Press meet, Vaccine, Health, Restriction, Kuwait eases some COVID-19 restrictions.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.