Expat Died | പ്രവാസി മലയാളി യുവാവ് കുവൈതില്‍ ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ചു
Oct 26, 2022, 15:15 IST
കുവൈത് സിറ്റി: (www.kvartha.com) പ്രവാസി മലയാളി യുവാവ് കുവൈതില്‍ ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ചു. കോട്ടയം മാങ്ങാനം കുരിശ് മുല്ലക്കല്‍ അജിത് മാത്യു (46) ആണ് മരിച്ചത്. കുവൈതിലെ ഗള്‍ഫ് ബാങ്കിലെ ജീവനക്കാരനായിരുന്നു.
ഭാര്യ ഫര്‍വാനിയ ആശുപത്രിയില്‍ ലാബ് ടെക്നീഷ്യനായി ജോലി ചെയ്യുകയാണ്. രണ്ട് കുട്ടികളും ഇവരുടെ കൂടെ കുവൈതത്തിലാണ് താമസം. മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകാനുള്ള നടപടികള്‍ പുരോഗമിക്കുന്നതായി ബന്ധുക്കള്‍ അറിയിച്ചു.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.