വിദേശ നമ്പര്‍ പ്ലേറ്റുള്ള കാറുടമയ്ക്ക് 7 ലക്ഷം ദിര്‍ഹം പിഴ

 


മനാമ: (www.kvartha.com 05.10.2015) വിദേശ നമ്പര്‍ പ്ലേറ്റുള്ള കാറുടമയ്ക്ക് 7 ലക്ഷം ദിര്‍ഹം (57,575 ദിനാര്‍) പിഴ. മറ്റേതോ ജിസിസി രാജ്യത്തെ നമ്പറുമായി കാറുമായി ചുറ്റുന്ന കുവൈറ്റി വാഹന ഉടമയ്ക്കാണ് വന്‍ തുക പിഴയായി നല്‍കേണ്ടി വരുന്നത്. ഇതേ കാറുമായി 1645 ഗതാഗത ലംഘനങ്ങളാണിദ്ദേഹം നടത്തിയത്.

വിദേശ രജിസ്‌ട്രേഷന്‍ നമ്പര്‍ ആയതിനാല്‍ പിഴ അയട്‌ക്കേണ്ടതില്ലെന്ന തെറ്റിദ്ധാരണയായിരുന്നു ഇദ്ദേഹത്തിന്. എന്നാല്‍ രജിസ്‌ട്രേഷന്‍ പ്രശ്‌നമല്ലെന്നും രാജ്യത്തെ നിയമലംഘനങ്ങള്‍ക്ക് പിഴ നല്‍കേണ്ടി വരുമെന്നും ആഭ്യന്തര മന്ത്രാലയത്തിലെ മുതിര്‍ന്ന ഉദ്യോഗസ്ഥന്‍ വ്യക്തമാക്കി.

ജിസിസി രാജ്യങ്ങളിലെ നമ്പറുകള്‍ മാറ്റി കുവൈറ്റ് നമ്പര്‍ സ്വന്തമാക്കാന്‍ വാഹന ഉടമകള്‍ക്ക് മന്ത്രാലയം ഒരു മാസത്തെ സമയം നല്‍കി. വിദേശ രാജ്യങ്ങളിലെ നമ്പറുള്ള വാഹനങ്ങളുമായി ട്രാഫിക് ലംഘനങ്ങള്‍ നടത്തിയാല്‍ പിഴയടയ്‌ക്കേണ്ടി വരില്ലെന്ന തെറ്റിദ്ധാരണ നിലനില്‍ക്കുന്നതിനാല്‍ നൂറുകണക്കിന് കുവൈറ്റികളാണ് ജിസിസി രാജ്യങ്ങളിലെ രജിസ്‌ട്രേഷന്‍ നമ്പറുകളുള്ള വാഹനങ്ങളുമായി ചുറ്റുന്നത്.

വിദേശ നമ്പര്‍ പ്ലേറ്റുള്ള കാറുടമയ്ക്ക് 7 ലക്ഷം ദിര്‍ഹം പിഴ


SUMMARY: Manama: A Kuwaiti motorist who appeared to be under the illusion that he was immune from traffic fines given that he was driving a car with foreign number plates has been told he will have to pay 57,575 dinars (Dh699,021) in fines for flouting traffic rules 1,645 times.

Keywords: Kuwait, Fine, Traffic violations,
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia