Sheikh Nawaf | കുവൈത് അമീര്‍ ശൈഖ് നവാഫ് അല്‍ അഹ് മദ് അല്‍ ജാബിര്‍ അല്‍ സബാഹ് അന്തരിച്ചു; വിടവാങ്ങിയത് രാജ്യത്തിന്റെ പ്രിയപ്പെട്ട ഭരണാധികാരി

 


കുവൈത് സിറ്റി: (KVARTHA) കുവൈതിന്റെ 16-ാമത് അമീര്‍ ശൈഖ് നവാഫ് അല്‍ അഹ് മദ് അല്‍ ജാബിര്‍ അല്‍ സബാഹ് (86) അന്തരിച്ചു. മരണത്തിന് കീഴങ്ങിയതായി അമീരി ദിവാന്‍ കാര്യ മന്ത്രിയാണ് അറിയിച്ചത്. ദേഹാസ്വാസ്ഥ്യത്തെ തുടര്‍ന്ന് ദിവസങ്ങളായി ആശുപത്രിയില്‍ ചികില്‍സയിലായിരുന്നു. ആരോഗ്യം തൃപ്തികരമായെങ്കിലും ശനിയാഴ്ച ഉച്ചയോടെ മരണപ്പെട്ടതായി ഔദ്യോഗിക അറിയിപ്പ് വരികയായിരുന്നു.

കുവൈതിന്റെ പുരോഗതിയില്‍ നിര്‍ണായക മാറ്റങ്ങള്‍ക്കു ചുക്കാന്‍ പിടിച്ച ഭരണാധികാരിയാണ് വിടവാങ്ങിയ അമീര്‍ ശൈഖ് നവാഫ് അല്‍ അഹ് മദ് അല്‍ ജാബിര്‍ അല്‍ സബാഹ്. അരനൂറ്റാണ്ടിന്റെ ഭരണപരിചയവുമായാണ് ശൈഖ് നവാഫ് കുവൈത് അമീറായി ചുമതലയേറ്റത്.

ഗവര്‍ണറും, ആഭ്യന്തര മന്ത്രിയും, പ്രതിരോധ മന്ത്രിയും, സാമൂഹ്യകാര്യ-തൊഴില്‍ മന്ത്രിയായും, ഉപപ്രധാനമന്ത്രിയും, കിരീടാവകാശിയും, അമീറുമായി ഭരണാധികാരിയെന്ന നിലയില്‍ രാജ്യത്തിന്റെ പുരോഗതിയില്‍ ശ്രദ്ധേയ സംഭാവനകള്‍ അര്‍പിച്ച വ്യക്തിയാണ് ശൈഖ് നവാഫ് അല്‍ അഹ് മദ് അല്‍ ജാബിര്‍ അല്‍ സബാഹ്.

പത്താമത്തെ അമീര്‍ ആയിരുന്ന ശൈഖ് അഹമ്മദ് അല്‍ ജാബര്‍ അല്‍ സബാഹിന്റെ പുത്രനായ ശൈഖ് നവാഫ്, 1961ല്‍ ഹവല്ലി ഗവര്‍ണറായാണ് ഔദ്യോഗിക ജീവിതം തുടങ്ങുന്നത്. 1978വരെ ആ സ്ഥാനത്ത് തുടര്‍ന്ന അദ്ദേഹം 1978ല്‍ ആഭ്യന്തരമന്ത്രിയും 1988ല്‍ പ്രതിരോധ മന്ത്രിയുമായി. വിമോചനാനന്തര കുവൈതില്‍ സാമൂഹിക-തൊഴില്‍ മന്ത്രിയുമായി.

അതിര്‍ത്തി സംരക്ഷിക്കുന്നതിന് കാര്യക്ഷമമായ പദ്ധതികള്‍ ആവിഷ്‌കരിച്ച പ്രതിരോധമന്ത്രിയും സുരക്ഷാ മേഖലയില്‍ ശ്രദ്ധേയ മാറ്റങ്ങള്‍ വരുത്തിയ ആഭ്യന്തര മന്ത്രിയുമെന്ന നിലയില്‍ ശൈഖ് നവാഫ് ശ്രദ്ധേയനായിരുന്നു.

Sheikh Nawaf | കുവൈത് അമീര്‍ ശൈഖ് നവാഫ് അല്‍ അഹ് മദ് അല്‍ ജാബിര്‍ അല്‍ സബാഹ് അന്തരിച്ചു; വിടവാങ്ങിയത് രാജ്യത്തിന്റെ പ്രിയപ്പെട്ട ഭരണാധികാരി



Keywords: News, Gulf, Gulf-News, Obituary, Obituary-News, Kuwait Emir, Sheikh Nawaf, Died, 3 Years, Power, Kuwait News, Gulf, Gulf News, Governor, Minister of Interior, Minister of Defense, Minister of Social Affairs and Labour, Deputy Prime Minister, Crown Prince, Emir, Kuwait’s Emir Sheikh Nawaf al-Ahmad al-Jaber al-Sabah dies at 86.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia