12 വര്‍ഷമായി മടങ്ങാന്‍ കഴിയാതിരുന്ന ഇന്ത്യക്കാരന്റെ മൃതദേഹം ഒന്നരമാസമായി മോര്‍ച്ചറിയില്‍
Jan 21, 2014, 16:00 IST
ഷാര്‍ജ: പന്ത്രണ്ട് വര്‍ഷത്തിലേറെയായി നാട്ടിലേയ്ക്ക് മടങ്ങാന്‍ കഴിയാതിരുന്ന ഇന്ത്യക്കാരന്റെ മൃതദേഹം മരണം നടന്ന് ഒന്നരമാസം പിന്നിട്ടിട്ടും ഷാര്‍ജയില്‍ തന്നെ. അനധികൃത വിസയില്‍ ഷാര്‍ജയിലെത്തിയ ആന്ധ്ര സ്വദേശിയായ തെക്കുമ്മലെ ലക്ഷ്മണന്റെ മൃതദേഹമാണ് ഇപ്പോഴും മോര്‍ച്ചറിയില്‍ കഴിയുന്നത്. ഹൈദരാബാദ് കരീംനഗറിലാണ് ലക്ഷമണിന്റെ വീട്. റോള തെരുവില്‍ നെഞ്ചുവേദനകൊണ്ട് പിടഞ്ഞ ലക്ഷ്മണനെ ചിലര്‍ ആസുപത്രിയിലെത്തിച്ചെങ്കിലും ഉടന്‍ മരണം സംഭവിക്കുകയായിരുന്നു. 2013 ഡിസംബര്‍ നാലിനാണ് അദ്ദേഹം മരിച്ചത്.
എന്നാല്‍ വ്യക്തമായ രേഖകളില്ലാത്തതിനാല്‍ ഇതുവരെ മൃതദേഹം നാട്ടിലേയ്ക്ക് അയക്കാന്‍ കഴിയാതെ കുഴങ്ങുകയാണ് ഷാര്‍ജയിലെ ഇന്ത്യക്കാരായ സാമൂഹ്യപ്രവര്‍ത്തകര്‍. ദീര്‍ഘനാളായി രോഗിയായിരുന്ന ലക്ഷ്മണിന് രേഖകളില്ലാത്തതിനാല്‍ ചികില്‍സതേടാന്‍ ഭയമായിരുന്നു. ഇതിനിടയിലാണ് മരണം സംഭവിച്ചത്. ലക്ഷ്മണിന്റെ മൃതദേഹമെങ്കിലും ഒരു നോക്കുകാണാനായി കാത്തിരിക്കുകയാണ് കരീം നഗറിലെ ഒരു കുടുംബം.
SUMMARY: A poor Indian labourer who could not go home even once for the past 12 years because he did not have a valid residence visa, has died in Sharjah.
Keywords: Gulf, Obituary, Indian, Sharjah, Illegal resident,

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.