മനാമ: (www.kvartha.com 02.10.2015) ബഹ്റൈനില്‍ വന്‍ സ്ഫോടക വസ്തുശേഖരം പിടികൂടി. വിവിധ രാജ്യങ്ങളിലെ പ്രതിരോധസേനകളുടെയും മറ്റും കൈവശമുള്ളതരത്തിലുള്ള ആയുധങ്ങളും സ്ഫോടകവസ്തുക്കളുമാണ് നുവെയ്ദ്രത്തിലെ വീട്ടില്‍ നിന്ന് പോലീസ് പിടിച്ചെടുത്തത്.
1.5 ടണ്ണോളം വരുന്ന, ഉഗ്രശേഷിയുള്ള ബോംബ് നിര്‍മ്മിക്കാന്‍ സാധിക്കുന്ന വസ്തുക്കളും കണ്ടെടുത്തിട്ടുണ്ട്. ഇതില്‍ സി4ആര്.ഡി.എക്സ്, ടി.എന്‍.ടി എന്നിവയും മറ്റും രാസ സ്ഫോടക വസ്തുക്കളും പെടും. ആയുധങ്ങള്‍ ബഹ്റൈനില്‍ ഭീകരപ്രവര്‍ത്തനങ്ങള്‍ക്ക് ഉപയോഗിക്കാനായി എത്തിച്ചതാകാമെന്നാണ് ആഭ്യന്തര മന്ത്രാലയം പറയുന്നത്. പുറമെ നിന്ന് എത്തിയതാണ് പിടിക്കപ്പെട്ട ആയുധങ്ങള്‍. സംഭവവുമായി ബന്ധപ്പെട്ട് നിരവധി പേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്.
പിടിക്കപ്പെട്ടവര്‍ക്ക് ഇറാനിലെ റവല്യൂഷനറി ഗാര്‍ഡ് കോര്‍പ്സുമായും ഹിസ്ബുല്ലയുമായും ബന്ധമുള്ളതായി പറയുന്നു. ഭീകരവിരുദ്ധ വേട്ടയുടെ ഭാഗമായി നടത്തിയ തെരച്ചിലിലാണ് അധികൃതര്‍ ശ്ഫോടകവസ്തുശേഖരം പിടികൂടിയത്. ബഹ്റൈന്റെ സുരക്ഷ തകര്‍ക്കാനായി ഇറാന് നടത്തുന്ന ശ്രമങ്ങളുടെ കൃത്യമായ തെളിവാണ് പുതിയ സംഭവമെന്ന് പൊതുസുരക്ഷാ മേധാവി മേജര്‍ ജനറല്‍ അല്‍ താരിഖ് ആല് ഹസന് പറഞ്ഞു. ഈ വര്‍ഷം സമാനമായ നിരവധി സംഭവങ്ങളാണുണ്ടായത്. ആയുധങ്ങളുടെയും സ്ഫോടക വസ്തുക്കളുടെയും നിര്‍മ്മിതിയിലെയും പരിപാലനത്തിലെയും ഗുണനിലവാരം പരിശോധിക്കുമ്പോള്‍ ഇതിന് വിദേശത്തുനിന്നുള്ള നിര്‍ലോഭമായ പിന്തുണ ലഭിക്കുന്നുണ്ടെന്ന കാര്യം ഉറപ്പാണ്.
ആദ്യ ഫോറന്‍സിക് പരിശോധനയില്‍ തന്നെ, ബഹ്റൈനില്‍ അടുത്തിടെ നടന്ന സ്ഫോടനങ്ങളില്‍ ഉപയോഗിച്ച രീതിയിലുള്ള വസ്തുക്കളാണ് ഇവിടെ സൂക്ഷിച്ചിട്ടുള്ളതെന്ന് വ്യക്തമായിരുന്നുവെന്ന് അധികൃതര്‍ പറഞ്ഞു. ബഹ്റൈനില്‍ അടുത്ത കാലത്ത് നടന്ന ഏറ്റവും വലിയ ആയുധവേട്ടയാണ് ഇതെന്ന് പ്രാദേശിക പത്രം റിപ്പോര്‍ട്ട് ചെയ്തു. നേരത്തെ സല്‍മാബാദിലെ ഒരു അനധികൃത ആയുധകേന്ദ്രത്തില്‍ നടത്തിയ റെയ്ഡിനെ തുടര്‍ന്നാണ് അധികൃതര്‍ നുവൈദ്രത്തിലെ കേന്ദ്രത്തിലെത്തിയത് എന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
2013ലാണ് ഇതിനു മുമ്പ് ഇത്രയുമധികം സ്ഫോടക വസ്തുക്കള്‍ രാജ്യത്ത് പിടികൂടിയത്. അന്ന് ബിലാദല്‍ ഖദീമിലെ വെയര്‍ഹൗസില്‍ നിന്ന് 150ഓളം ബോംബുകളും വിവിധ ആയുധങ്ങളും പിടിച്ചെടുത്തിരുന്നു. അതേ വര്‍ഷം ഡിസംബറില്‍ ബുദയ്യ ഹൈവെക്കു സമീപമുള്ള ആയുധപ്പുരയില്‍ നിന്ന് ഇറാനില്‍ നിര്‍മ്മിച്ച സ്ഫോടക വസ്തുക്കളും, സിറിയന്‍ ബോംബുകളും, കലാഷ്നിക്കോവ് തോക്കുകളും മറ്റും പിടികൂടുകയുണ്ടായി.
ആയുധവേട്ടയെ തുടര്‍ന്ന്, രാജ്യത്ത് അക്രമം നടത്താന്‍ ഒരുങ്ങുന്നവര്‍ക്കെതിരെ കര്‍ശന നടപടികളുമായി മുന്നോട്ട് പോകുമെന്ന് ആഭ്യന്തര മന്ത്രാലയം ആവര്‍ത്തിച്ച് വ്യക്തമാക്കി. ഒരു തരത്തിലുമുള്ള വിധ്വംസക പ്രവര്‍ത്തനവും അനുവദിക്കില്ലെന്നുപറഞ്ഞ മന്ത്രാലയം രാഷ്ട്രീയ നേതാക്കളും മതനേതാക്കളും ജനങ്ങളെ അക്രമമാര്‍ഗത്തില്‍ നിന്നും തടയാനാവശ്യമായ ഉദ്ബോധനങ്ങളും ബോധവത്കരണങ്ങളും നടത്തേണ്ടതുണ്ടെന്നും രാജ്യത്തെ നിയമത്തിനെതിരെ പ്രവര്‍ത്തിക്കുന്നവരെ ശരിയായ പാതയിലേക്ക് നയിക്കാനുള്ള ചുമതല അവര്‍ക്കുണ്ടെന്നും പറയുകയുണ്ടായി. മനുഷ്യനെ കൊന്നൊടുക്കാനോ നിരപരാധികളെ ആക്രമിക്കാനോ ഒരു പ്രത്യയശാസ്ത്രവും പറയുന്നില്ല. രാജ്യത്ത് ശാന്തിയും സമാധാനവും നിലനിര്‍ത്താന്‍ നടത്തുന്ന ശ്രമങ്ങളില്‍ എല്ലാവരും പങ്കാളികളാവണമെന്നും ആഭ്യന്തരമന്ത്രാലയം കൂട്ടിച്ചേര്‍ത്തു.
ജൂലൈ 28ന് നടന്ന ഭീകരാക്രമണവുമായി ബന്ധപ്പെട്ട് കഴിഞ്ഞ ദിവസം രണ്ടുപേരെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. അന്ന് നടന്ന ആക്രമണത്തില്‍ രണ്ട് പോലീസുകാര്‍ കൊല്ലപ്പെടുകയും ആറുപേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. ഇതുമായി പുതിയ ആയുധവേട്ടക്ക് ബന്ധമുണ്ടോ എന്ന കാര്യം വ്യക്തമല്ല.
നുവൈദ്രത് ബോയ്സ് പ്രൈമറി സ്കൂളിനും അഹ്മദ് ബിന്‍ കാനൂ ഹെല്‍ത് സെന്ററിനും സമീപം കഴിഞ്ഞ ദിവസം വന്‍ പോലീസ് സംഘം നിലയുറപ്പിച്ചിരുന്നു. സിത്രക്ക് സമീപമുള്ള ഗ്രാമങ്ങളിലെ റോഡുകളില്‍ കലാപകാരികള്‍ തീയിട്ട് ഇങ്ങോട്ടുള്ള വഴി മുടക്കുകയും ചെയ്തിരുന്നു. ഈ വര്‍ഷം ജൂണില്‍ ദാറുകുലൈബില് വീട് വളഞ്ഞ് ആയുധശേഖരം പിടികൂടിയിരുന്നു.
ഇത് ബഹ്റൈന്സൗദി സുരക്ഷാ ഉദ്യോഗസ്ഥര്‍ക്കുനേരെ ഉപയോഗിക്കാനായി ശേഖരിച്ചതാണെന്ന് വ്യക്തമായിരുന്നു. തുടര്‍ന്ന് ജൂലൈയില്‍ 44കിലോയോളം സ്ഫോടക വസ്തുക്കളും തോക്കും മറ്റുമായി വരികയായിരുന്ന ബോട്ട് ബഹ്റൈന്‍ തീരത്ത് നിന്ന് പിടികൂടുകയുണ്ടായി. ഇതേ തുടര്‍ന്ന് ഇറാന് ബഹ്റൈനിലെ തീവ്രവാദ പ്രവര്‍ത്തനങ്ങളെ പിന്തുണക്കുന്നതായി ബഹ്റൈനിലെ വിവിധ കേന്ദ്രങ്ങള്‍ ആരോപിക്കുകയും വന്‍ പ്രതിഷേധം ഉയരുകയും ചെയ്തിരുന്നു.
Also Read:
അമിത വേഗതയില്‍വന്ന ബസിന്റെ ഡോറിടിച്ച് കോളജ് വിദ്യാര്‍ത്ഥിനിക്ക് പരിക്ക്
Keywords: Large explosives cache, bomb-making facility discovered in Bahrain, Terrorists, Iran, Gulf.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.