കോവിഡ്-19: ജൂലൈ 19 മുതൽ ദുബൈയിലും അബുദബിയിലും പുതിയ നിയമങ്ങളും നിയന്ത്രണങ്ങളും: അറിയേണ്ടതെല്ലാം
Jul 17, 2021, 15:48 IST
ദുബൈ: (www.kvartha.com 17.07.2021) ജൂലൈ 19 മുതൽ യു ഇ ഇയിൽ പുതിയ കോവിഡ് മാനദണ്ഡങ്ങൾ. ദുബൈ, അബുദബി തുടങ്ങിയ എമിറേറ്റുകളിലാണ് പുതിയ നിയമങ്ങൾ വരുന്നത്. ഓരോ എമിറേറ്റുകളിലും നിയമങ്ങൾ വ്യത്യസ്തമാണ്.
ദുബൈയിലെ കോവിഡ് നിയമങ്ങൾ
* തത്സമയം പ്രവർത്തിക്കുന്ന വിനോദ കേന്ദ്രങ്ങൾ തുറന്ന് പ്രവർത്തിക്കാം. നിലവിൽ ജൂൺ 6 മുതൽ ഈ നിയമം പ്രാബല്യത്തിലുണ്ട്. ഒരു മാസം വരെയാണ് ഇത് അനുവദിക്കപ്പെട്ടിട്ടുള്ളത്.
* ഹോട്ടലുകൾ പൂർണമായ തോതിൽ പ്രവർത്തിക്കാം. അതേസമയം വിനോദ കേന്ദ്രങ്ങളുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്ന റസ്റ്റോറന്റുകളിൽ 70 ശതമാനം പേർക്കേ പ്രവേശനം നൽകാനാവൂ.
* ഹോളുകളിലൊ ഹോടെലുകളിലോ നടത്തുന്ന വിവാഹങ്ങളിൽ 100 പേർക്കാണ് പങ്കെടുക്കാവുന്നത്. അതിഥികളും ഹോടെൽ സ്റ്റാഫുകളും നിർബന്ധമായും വാക്സിനെടുത്തവരായിരിക്കണം.
* വീടുകളിൽ നടത്തുന്ന വിവാഹങ്ങളിൽ 30 പേർക്ക് പങ്കെടുക്കാം.
* പ്രൈവറ്റ് ഹൈസ്കൂൾ വിദ്യാർത്ഥികൾ വ്യക്തിപരമായി സംഘടിപ്പിക്കുന്ന ആഘോഷ പരിപാടികൾക്ക് വിലക്കില്ല.
* റസ്റ്റോറന്റുകളിൽ ഒരു ടേബിളിൽ പത്ത് പേർക്ക് ഇരിക്കാം. എന്നാൽ കഫേകളിൽ ആറു പേർക്കേ ഒരു ടേബിളിൽ ഇരിക്കാനാകൂ.
* നൃത്ത ഗാന കായിക പരിപാടികൾക്ക് വിലക്കില്ല. കാണികൾക്കും പങ്കെടുക്കാം. എന്നാൽ പങ്കെടുക്കുന്നവർ നിർബന്ധമായും വാക്സിനേറ്റ് ചെയ്യണം.
* അധികൃതരിൽ നിന്നും അനുവാദം വാങ്ങി നടത്തുന്ന പരിപാടികളിൽ ഇനി മുതൽ കൂടുതൽ പേർക്ക് പങ്കെടുക്കാം. ഇൻഡോറിൽ സംഘടിപ്പിക്കുന്ന പരിപാടികളിൽ 1500 പേരും ഔട് ഡോറിൽ സംഘടിപ്പിക്കുന്ന പരിപാടികളിൽ 2500 പേർക്കും പങ്കെടുക്കാം.
* രണ്ട് മീറ്റർ ശാരീരിക അകലവും മാസ്കും എല്ലാ പരിപാടികൾക്കും നിർബന്ധമാണ്.
* പള്ളികളിൽ സ്ത്രീകൾക്ക് പ്രാർഥന നടത്താം. സ്ത്രീകൾക്കായി പ്രത്യേകം ഒരുക്കിയിട്ടുള്ള പ്രാർഥന മുറികൾ തുറന്ന് കൊടുക്കും. കഴിഞ്ഞ വർഷം മാർചിലാണ് കോവിഡിനെ തുടർന്ന് സ്ത്രീകളുടെ നിസ്കാര മുറികൾ അടച്ചത്.
കോവിഡ്-19: അബുദബിയിലെ പുതിയ നിയമങ്ങളും നിയന്ത്രണങ്ങളും:
* മറ്റ് എമിറേറ്റുകളിൽ നിന്നും അബുദബിയിലേയ്ക്ക് പ്രവേശിക്കുന്നവർ നിർബന്ധമായും നെഗറ്റിവ് പി സി ആർ റിസൾട്ട് ഹാജരാക്കണം.
പ്രവേശനത്തിന് 24 മണിക്കൂറിനുള്ളിൽ നടത്തിയ പരിശോധനാ ഫലം ആയിരിക്കണം ഹാജരാക്കേണ്ടത്.
* എമിറെറ്റിലെ പൊതു ഇടങ്ങൾ സ്ഥലങ്ങൾ തുടങ്ങിയവ അണുനശീകരണം നടത്തുന്നതിനാൽ ജനങ്ങൾ രാത്രി 12 മണി മുതൽ പുലർച്ചെ 5 വരെ അത്യാവശ്യ കാര്യങ്ങൾക്കൊഴികെ പുറത്തിറങ്ങാൻ പാടില്ല.
* പൊതു പരിപാടികളിൽ പങ്കെടുക്കുന്നവരുടെ എണ്ണത്തിലും മാറ്റമുണ്ട്.
* അബുദബിയിലേയ്ക്ക് വിമാനമാർഗ്ഗം എത്തുന്നവർക്ക് പുതിയ ക്വാറന്റൈൻ നിയമമാണുള്ളത്.
* ഒരേ കുടുംബാംഗങ്ങൾക്ക് ഒരുമിച്ച് റസ്റ്റോറന്റുകളിൽ ഇരിക്കാം. അംഗങ്ങളുടെ എണ്ണത്തിന് പരിധി നിശ്ചയിച്ചിട്ടില്ല.
* മോളുകളിൽ 40 ശതമാനം പേർക്കാണ് പ്രവേശനമുള്ളത്.
* റസ്റ്റോറന്റുകൾ, കഫേകൾ, ഹോടെലുകൾ, ബീചുകൾ , പാർകുകൾ എന്നിവിടങ്ങളിൽ 50 ശതമാനത്തിലേറെ പേർക്ക് പ്രവേശിക്കാനാകില്ല. ജിമുകളിലും സ്വകാര്യ ബീചുകളിലും പൂളുകളിലും ഇതേ നിയന്ത്രണമാണുള്ളത്.
* സിനിമ ശാലകളിൽ 30 ശതമാനം പേർക്കാണ് പ്രവേശനം.
* സ്വകാര്യ മേഖലയിൽ ജോലി ചെയ്യുന്നവർ, പ്രത്യേകിച്ചും സർവീസ് മേഖലകളിൽ ജോലി ചെയ്യുന്നവർ രണ്ടാഴ്ച കൂടുമ്പോൾ പി സി ആർ ടെസ്റ്റ് നിർബന്ധമായും നടത്തണം.
* പൊതു ഗതാഗതങ്ങളിൽ, ബസുകളിലും ബോടുകളിലും 50 ശതമാനം യാത്രക്കാർക്കെ സഞ്ചരിക്കാനാകൂ. അഞ്ച് പേർ സഞ്ചരിക്കുന്ന ടാക്സികളിൽ മൂന്ന് പേർക്കും ഏഴ് പേർക്ക് സഞ്ചരിക്കാവുന്ന ടാക്സികളിൽ നാല് പേർക്കുമാണ് സഞ്ചരിക്കാനാവുക.
* പാർടികൾക്കും മറ്റ് കൂടിചേരലുകൾക്കും വിലക്കുണ്ട്.
SUMMARY: Public transport, including buses and public ferries, is limited to 50 per cent while a maximum of three passengers are permitted in a five-person taxi and four passengers in a seven-person taxis
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.