Lionel Messi | ലയണല്‍ മെസി സൗദി അറേബ്യന്‍ ക്ലബിലേക്ക് തന്നെ? കരാര്‍ പൂര്‍ത്തിയായെന്ന് റിപ്പോര്‍ട്ട്; 'അടുത്ത സീസണ്‍ മുതല്‍ മൈതാനത്തിറങ്ങും'

 


റിയാദ്: (www.kvartha.com) അര്‍ജന്റീനിയന്‍ സൂപ്പര്‍ താരം ലയണല്‍ മെസി അടുത്ത സീസണ്‍ മുതല്‍ സൗദി അറേബ്യന്‍ ക്ലബ്ബില്‍ കളിക്കുമെന്ന് വാര്‍ത്താ ഏജന്‍സിയായ എഎഫ്പി റിപ്പോര്‍ട്ട് ചെയ്തു. കരാറുകള്‍ പൂര്‍ത്തിയായതായി പേര് വെളിപ്പെടുത്താത്ത അജ്ഞാത വ്യക്തിയെ ഉദ്ധരിച്ച് റിപ്പോര്‍ട്ട് പറയുന്നു. അതേസമയം ക്ലബിന്റെ പേര്, പ്രതിഫലം തുടങ്ങിയ കാര്യങ്ങള്‍ വെളിപ്പെടുത്തിയിട്ടില്ല. മെസി നിലവിലെ ക്ലബ് പാരീസ് സെന്റ് ജെര്‍മെയ്‌നുമായി ജൂണ്‍ 30 വരെ കരാറില്‍ തുടരുമെന്നാണ് സൂചന.
  
Lionel Messi | ലയണല്‍ മെസി സൗദി അറേബ്യന്‍ ക്ലബിലേക്ക് തന്നെ? കരാര്‍ പൂര്‍ത്തിയായെന്ന് റിപ്പോര്‍ട്ട്; 'അടുത്ത സീസണ്‍ മുതല്‍ മൈതാനത്തിറങ്ങും'

35 കാരനായ മെസിയെ ഖത്തറിന്റെ ഉടമസ്ഥതയിലുള്ള പിഎസ്ജി, കഴിഞ്ഞയാഴ്ച സൗദിയിലേക്ക് അനുമതിയില്ലാതെ യാത്ര നടത്തിയെന്ന് ചൂണ്ടിക്കാണിച്ച് സസ്‌പെന്‍ഡ് ചെയ്തിരുന്നു. സൗദി അറേബ്യയുടെ ടൂറിസം അംബാസഡറാണ് മെസി. ജനുവരിയില്‍ സൗദി ക്ലബ് അല്‍ നാസറില്‍ ചേര്‍ന്ന ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ ചുവടുപിടിച്ചാണ് എണ്ണ സമ്പന്നമായ രാജ്യത്തേക്ക് മെസിയുടെ വരവ്.

2025 ജൂണ്‍ വരെയുള്ള റൊണാള്‍ഡോയുടെ കരാര്‍ മൊത്തം 400 മില്യണ്‍ യൂറോ (ഏകദേശം 1970 കോടി) ആണെന്ന് പറയുന്നുണ്ട്. ഫോര്‍ബ്‌സ് റിപ്പോര്‍ട്ട് പ്രകാരം ലോകത്തിലെ ഏറ്റവും ഉയര്‍ന്ന പ്രതിഫലം വാങ്ങുന്ന കായികതാരമാണ് റൊണാള്‍ഡോ. എന്നാല്‍, മെസിയുടെ പ്രതിഫലം റൊണാള്‍ഡോയേക്കാള്‍ കൂടുതലായിരിക്കുമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. അങ്ങനെ സംഭവിച്ചാല്‍ ഒരു വര്‍ഷത്തിനുള്ളില്‍ ലോകത്ത് ഏറ്റവും കൂടുതല്‍ പ്രതിഫലം വാങ്ങുന്ന താരമായി മെസി മാറും. ലയണല്‍ മെസിക്ക് വേണ്ടി സൗദി അറേബ്യന്‍ ക്ലബ് അല്‍-ഹിലാല്‍ നേരത്തെ മുന്നോട്ട് വന്നിരുന്നു. എന്നിരുന്നാലും സൗദി അറേബ്യയില്‍ ഏത് ക്ലബിലാണ് മെസി കളിക്കുകയെന്ന് ഇപ്പോഴും അജ്ഞാതമാണ്.

Keywords: Lionel Messi, Cristiano Ronaldo, Al-Nassr, Al Hilal, Football News, World News, Sports, Sports News, Football, Football News, PSG, Football Club, Lionel Messi's Move To Saudi Arabia 'Done Deal': Report.
< !- START disable copy paste -->
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia