ഒറ്റ രാത്രികൊണ്ട് മാറി മറിഞ്ഞ് യെമനിലെ ഒരു കൂട്ടം മത്സ്യത്തൊഴിലാളികളുടെ ജീവിതം; ചത്ത തിമിംഗലത്തില്‍ നിന്നും കിട്ടിയത് 10 കോടിയിലധികം വിലവരുന്ന ആംബര്‍ഗ്രിസ്

 


സന: (www.kvartha.com 02.06.2021) ഒറ്റ രാത്രികൊണ്ട് മാറി മറിഞ്ഞ് യെമനിലെ ഒരു കൂട്ടം മത്സ്യത്തൊഴിലാളികളുടെ ജീവിതം. ചത്ത തിമിംഗലത്തില്‍ നിന്നും കിട്ടിയത് 10 കോടിയിലധികം വിലവരുന്ന ആംബര്‍ഗ്രിസ്. തെക്കന്‍ യെമനിലെ സെറിയ തീരത്ത് ഏദന്‍ ഉള്‍ക്കടലില്‍ 35 ഓളം മത്സ്യത്തൊഴിലാളികള്‍ മീന്‍പിടിക്കാനായുള്ള യാത്രയിലായിരുന്നു. പെട്ടെന്നാണ് ഒരു ഭീമന്‍ തിമിംഗലത്തിന്റെ ജീര്‍ണിച്ച ജഡംകണ്ടത്.

ഒറ്റ രാത്രികൊണ്ട് മാറി മറിഞ്ഞ് യെമനിലെ ഒരു കൂട്ടം മത്സ്യത്തൊഴിലാളികളുടെ ജീവിതം; ചത്ത തിമിംഗലത്തില്‍ നിന്നും കിട്ടിയത് 10 കോടിയിലധികം വിലവരുന്ന ആംബര്‍ഗ്രിസ്

ഇതിനെ മുറിച്ചപ്പോഴാണ് വയറ്റില്‍ വലിയ തോതില്‍ മെഴുകും ചെളിയും കാണപ്പെട്ടത്. ഇത് യഥാര്‍ത്ഥത്തില്‍ പത്ത് കോടിയിലധികം വില വരുന്ന തിമിംഗല ഛര്‍ദി ആംബര്‍ഗ്രിസ് ആയിരുന്നു. സ്പേം തിമിംഗലങ്ങളുടെ ഉദരത്തില്‍ സൃഷ്ടിക്കപ്പെടുന്ന മഞ്ഞ നിറത്തിലുള്ള മെഴുക് പോലുള്ള വസ്തുവാണിത്. സ്വര്‍ണത്തോളം വിലമതിക്കുന്ന ആംബര്‍ഗ്രിസ് പ്രധാനമായും സുഗന്ധദ്രവ്യങ്ങള്‍ നിര്‍മിക്കാനാണ് ഉപയോഗിക്കുന്നത്. ഒഴുകുന്ന സ്വര്‍ണമെന്നും ഇതിനെ വിശേഷിപ്പിക്കും. മങ്ങിയ ചാരനിറമോ കറുപ്പ് നിറമോ ആകും ഇതിനുണ്ടാകുക.

ജീര്‍ണിച്ച തിമിംഗലത്തിന്റെ ജഡത്തില്‍ നിന്ന് പ്രത്യേക മണമുണ്ടായതോടെയാണ് മത്സ്യത്തൊഴിലാളികള്‍ ഇതിനെ കീറി മുറിച്ചത്. ഇതോടെ തിമിംഗലത്തിന്റെ ജഡം കരയ്ക്കടുപ്പിക്കുകയും തുടര്‍ന്ന് കീറിമുറിക്കുകയുമായിരുന്നുവെന്ന് മത്സ്യത്തൊഴിലാളികള്‍ പറഞ്ഞു. 127 കിലോയോളം വരുന്ന ഈ ഛര്‍ദില്‍(ആംബര്‍ഗ്രിസ്) വിറ്റു കിട്ടുന്ന പണം തുല്യമായി വീതിച്ചെടുക്കാന്‍ മത്സ്യത്തൊഴിലാളികള്‍ തീരുമാനിച്ചെന്നാണ് ബിബിസി റിപോര്‍ട് ചെയ്യുന്നത്. കുറച്ച് പണം തങ്ങളുടെ സമൂഹത്തിലെ പാവപ്പെട്ടവര്‍ക്ക് വിതരണം ചെയ്യാനും അവര്‍ തീരുമാനിച്ചു.

Keywords:  Lives Of Fishermen In Yemen Change Overnight After They Discover Whale Vomit Worth Rs 10 Crore, Yemen, News, Fishermen, Gold, Report, Media, Gulf, World.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia