അര്‍ദ്ധരാത്രി പോലീസിനെ ഞെട്ടിച്ച് റിയാദിലൂടെ പാഞ്ഞ കാറില്‍ യുവതികള്‍

 


ജിദ്ദ: (www.kvartha.com 13.09.2015) ഐസിസ് ഉയര്‍ത്തുന്ന വെല്ലുവിളിയും രാജ്യത്തുണ്ടായ സ്‌ഫോടനങ്ങളും സൗദി പോലീസിന് കുറച്ചൊന്നുമല്ല തലവേദനയുണ്ടാക്കുന്നത്. സംശയകരമായ സാഹചര്യങ്ങളില്‍ ആരെ കണ്ടാലും പരിഭ്രാന്തിയാണ്. അടുത്ത നിമിഷം ആര്‍ക്കും എന്തും സംഭവിക്കാമെന്ന ആശങ്ക.

ഹജ്ജ് സീസണ്‍ ആയതോടെ അര്‍ദ്ധരാത്രിയിലും ജാഗരൂകരാണ് പോലീസ്. വെള്ളിയാഴ അര്‍ദ്ധരാത്രി പതിവ് പട്രോളിംഗിനിടയിലാണ് അതിവേഗതയില്‍ ചീറിപ്പാഞ്ഞ് പോകുന്ന കാര്‍ പോലീസ് കണ്ടത്. നിര്‍ത്താനാവശ്യപ്പെട്ടിട്ടും െ്രെഡവര്‍ വാഹനം നിര്‍ത്താന്‍ കൂട്ടാക്കിയില്ല. പോലീസ് തൊട്ടുപിന്നാലെ പാഞ്ഞു. സന്ദേശങ്ങള്‍ വായുവിലൂടെ പറന്നു.

ഒടുവില്‍ കാറിന് കുറുകെ പോലീസ് വാഹനം നിര്‍ത്തി. കാര്‍ പരിശോധിക്കാന്‍ പാഞ്ഞടുത്ത പോലീസ് ഒരു നിമിഷം ഒന്ന് പകച്ചു.

രണ്ട് യുവതികളായിരുന്നു കാറില്‍. 30 വയസ് പ്രായമുള്ള യുവതിയാണ് കാര്‍ ഓടിച്ചിരുന്നത്. ചോദ്യം ചെയ്യലിന് ശേഷം ഇരുവരുടേയും കുടുംബാംഗങ്ങളെ വിളിച്ചുവരുത്തി. നിയമനടപടികള്‍ക്ക് ശേഷം യുവതികളെ രക്ഷിതാക്കള്‍ക്കൊപ്പം വിട്ടു. കാര്‍ പോലീസ് പിടിച്ചെടുത്തു. അറബ് ന്യൂസിൽ നിന്നുമാണ് റിപോർട്ട്.

അര്‍ദ്ധരാത്രി പോലീസിനെ ഞെട്ടിച്ച് റിയാദിലൂടെ പാഞ്ഞ കാറില്‍ യുവതികള്‍


SUMMARY: JEDDAH: The Shaqra province of Riyadh witnessed a midnight drama on Friday when a speeding car raised the suspicion of police patrol teams by not heeding their calls to stop.

Keywords: Saudi Arabia, Riyadh, Speeding car, Mid night,
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia