ദുബൈ ഷോപ്പിംഗ് ഫെസ്റ്റ്: നഷ്ടപ്പെട്ട എടിഎം കാര്‍ഡ് 500,000 ദിര്‍ഹം നേടിക്കൊടുത്തു

 


ദുബൈ: നഷ്ടപ്പെട്ട എടിഎം കാര്‍ഡ് 500,000 ദിര്‍ഹം നേടിക്കൊടുത്തതിന്റെ ആശ്ചര്യത്തിലാണ് 74കാരനായ മുഹമ്മദ് അല്‍ നൊമാന്‍. പതിനൊന്നു പേരക്കുട്ടികളുള്ള നൊമാന്‍ ഒമാനിയാണ്. ഒരു ലക്ഷം ദിര്‍ഹവും ഇന്‍ഫിനിറ്റി ടോപ് മോഡലുകളായ QX60 യും G25ഉം ലഭിച്ച ഭാഗ്യവാന്‍ താങ്കളാണെന്ന ടെലിഫോണ്‍ കോള്‍ ആദ്യം നൊമാന് വിശ്വസിക്കാനായില്ല.
ദുബൈ ഷോപ്പിംഗ് ഫെസ്റ്റ്: നഷ്ടപ്പെട്ട എടിഎം കാര്‍ഡ് 500,000 ദിര്‍ഹം നേടിക്കൊടുത്തു
ഗ്യാസ് സ്റ്റേഷനില്‍ നഷ്ടമായ എടിഎം കാര്‍ഡിന് വേണ്ടിയെത്തിയ നൊമാനെ അവിടുത്തെ സെയില്‍സ് ഗേള്‍ വളരെ നിര്‍ബന്ധിച്ചാണ് ടിക്കറ്റ് എടുപ്പിച്ചത്. 200 ദിര്‍ഹം നല്‍കി ടിക്കറ്റ് സ്വന്തമാക്കുമ്പോള്‍ നൊമാന്‍ ഒരിക്കലും കരുതിയില്ല ഭാഗ്യം തന്റെ കൈയ്യിലെത്തിയെന്ന്.
കഴിഞ്ഞ ഏട്ട് വര്‍ഷമായി ദുബൈയിലെത്തിയ നൊമാന് ആദ്യമായി ലഭിക്കുന്ന സമ്മാനമാണിത്. രണ്ട് ഇന്‍ഫിനിറ്റി മോഡലുകളും വിറ്റ് പണം വാങ്ങാനാണ് നൊമാന്റെ പദ്ധതി. സമ്മാനമായി ലഭിച്ച ഒരു ലക്ഷം ദിര്‍ഹം കൊണ്ട് ഒരു വീട് വാങ്ങാനും നൊമാന് ആഗ്രഹമുണ്ട്. നാലു കുട്ടികളുടെ പിതാവായ നൊമാന്‍ ഹോട്ടല്‍ മാനേജരായി ജോലിചെയ്യുകയാണ്.
SUMMARY: Dubai: Looking down at his raffle ticket which read ‘Winner takes all — 500,000 dirhams,” Mohammad Al Noman, 74, said his birthday present came early this year.
Keywords: Gulf, Dubai, Shopping Fest, Mohammad al Noman, Omani,
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia