യുഎഇയില്‍ സെപ്റ്റംബര്‍ 10 മുതല്‍ ഗ്യാസ് സിലിണ്ടറുകള്‍ക്ക് വില കൂടും; ഒരു സിലിണ്ടറിന് 40 ദിര്‍ഹം

 


ഷാര്‍ജ: (www.kvartha.com 12.09.2015) വടക്കന്‍ എമിറേറ്റ്‌സുകളില്‍ എല്‍.പി.ജി സിലിണ്ടറുകള്‍ക്ക് വില കൂട്ടുന്നു. ഷാര്‍ജ, അജ്മാന്‍, ഉമ്മുല്‍ ഖുവൈന്‍, റാസല്‍ ഖൈമ, ഫുജൈറ എന്നിവിടങ്ങളിലാണ് വില വര്‍ദ്ധനവുണ്ടാകുക. അഡ്‌നോക് ഡിസ്ട്രിബ്യൂഷനാണ് ഇക്കാര്യമറിയിച്ചത്.

സെപ്റ്റംബര്‍ 10 മുതല്‍ വിലവര്‍ദ്ധന നൽകേണ്ടിവരും. ഒരു 25എല്‍ബി സിലിണ്ടറിന് 40 ദിര്‍ഹമാണ് പുതിയ വില. നിലവില്‍ 27 ദിര്‍ഹമാണ് വില.

ആഗോളതലത്തില്‍ വിലയിലുണ്ടായ മാറ്റമാണ് വില വര്‍ദ്ധിപ്പിക്കാന്‍ കാരണമായതെന്ന് അഡ്‌നോക് വൈസ് പ്രസിഡന്റ് ഖാലിദ് ഹാദി പറഞ്ഞു.
യുഎഇയില്‍ സെപ്റ്റംബര്‍ 10 മുതല്‍ ഗ്യാസ് സിലിണ്ടറുകള്‍ക്ക് വില കൂടും; ഒരു സിലിണ്ടറിന് 40 ദിര്‍ഹം

SUMMARY: Adnoc Distribution has announced an increase in price for LPG cylinders of 25lbs capacity at its service stations in the Northern Emirates including Sharjah, Ajman, Umm Al Quwain, Ras Al Khaimah and Fujairah.

Keywords: Sharjah, Ajman, Umm Al Quwain, Ras Al Khaimah, Fujairah, UAE, Adnoc,
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia