Lulu Hypermarket | ദുബൈ മോളിൽ ലുലു ഗ്രൂപ് ഹൈപർമാർകറ്റ് തുറക്കുന്നു; കരാറിൽ ഒപ്പുവച്ചു
Nov 12, 2022, 20:43 IST
ദുബൈ: (www.kvartha.com) ലോകത്തിലെ ഏറ്റവും വലിയ ഷോപിംഗ് മോളുകളിൽ ഒന്നായ ദുബൈ മോളിൽ പ്രമുഖ സൂപർമാർകറ്റ് റീടെയിൽ ഗ്രൂപായ ലുലു, ഹൈപർമാർകറ്റ് തുറക്കുന്നു. മോളിന്റെ ഉടമസ്ഥതരായ എമാർ പ്രോപർടീസ് ചെയർമാൻ ജമാൽ ബിൻ താനിയയും ലുലു ഗ്രൂപ് ഇന്റർനാഷണലിന്റെ ചെയർമാനും മാനജിംഗ് ഡയറക്ടറുമായ എംഎ യൂസഫലിയും ഇത് സംബന്ധിച്ച കരാറിൽ ഒപ്പുവച്ചു.
ദുബൈ മോൾ സബീലിൽ ഏറ്റവും പുതിയ ഹൈപർമാർകറ്റ് തുറക്കുന്നതിന് എമാറുമായി കൈകോർക്കുന്നതിൽ അതിയായ സന്തോഷവും ആവേശവുമുണ്ടെന്ന് എംഎ യൂസഫലി പറഞ്ഞു.
ദുബൈയിൽ താമസിക്കുന്നവരും സന്ദർശിക്കുന്നവരുമായ ബഹുരാഷ്ട്ര ജനതയ്ക്ക് ലോകോത്തര ഷോപിംഗ് അനുഭവം പ്രദാനം ചെയ്യാനുമുള്ള നിരന്തരമായ പരിശ്രമത്തിന്റെ ഭാഗമാണിതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഹൈപർമാർകറ്റ് പ്രാഥമികമായി ദുബൈയിലും സമീപ പ്രദേശങ്ങളിലും താമസിക്കുന്ന സ്വദേശികളും വിദേശികളുമായ ആളുകളെ ലക്ഷ്യം വെച്ചുള്ളതായിരിക്കും. 2023 ഏപ്രിലിൽ പുതിയ ഹൈപർമാർകറ്റ് തുറക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.