അബുദബിയിൽ ഉയരുന്ന ക്രിസ്ത്യൻ ദേവാലയത്തിന് ഒരു കോടി രൂപയുടെ സഹായവുമായി എം എ യൂസഫലി
Jul 22, 2021, 19:43 IST
അബുദബി: (www.kvartha.com 22.07.2021) ക്രിസ്ത്യൻ ദേവാലയത്തിന് ഒരു കോടിയുടെ സഹായവുമായി വ്യവസായ പ്രമുഖനും ലുലു ഗ്രൂപ് ചെയർമാനുമായ എം എ യൂസഫലി. ചർച് ഓഫ് സൗത് ഇൻഡ്യയുടെ (സി എസ് ഐ) ആഭിമുഖ്യത്തിൽ അബുദബിയിൽ ഉയരുന്ന ദേവാലയത്തിനാണ് അഞ്ച് ലക്ഷം ദിർഹമിന്റെ സഹായം കൈമാറിയത്.
അബുദാബി കിരീടാവകാശിയും യുഎഇ സായുധ സേനാ ഡെപ്യൂടി സുപ്രീം കമാൻഡറുമായ ശൈഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ അനുവദിച്ച അബുദബി അബു മുറൈഖയിലെ 4.37 ഏകെർ സ്ഥലത്താണ് ദേവാലയം സ്ഥാപിക്കുന്നത്. ഇതിനുസമീപത്ത് തന്നെയാണ് നിർമാണം പുരോഗമിച്ച് കൊണ്ടിരിക്കുന്ന ബാപ്സ് ഹിന്ദു ക്ഷേത്രവുമുള്ളത്.
15,000 ചതുരശ്ര അടി വിസ്തൃതിയിലാണ് ദേവാലയം നിർമിക്കുന്നത്. ഒരേസമയം 750 പേർക്ക് പ്രാർഥിക്കാൻ സൗകര്യമുണ്ടാവും. നിർമാണം ഈ വർഷാവസാനത്തോടെ പൂർത്തിയാക്കാനാണ് ഉദ്ദേശിക്കുന്നത്.
യുഎഇ കാബിനറ്റ് അംഗവും സഹിഷ്ണതാ വകുപ്പ് മന്ത്രിയുമായ ശൈഖ് നഹ്യാൻ ബിൻ മുബാറക് അൽ നഹ്യാനാണ് ദേവാലയത്തിൻ്റെ ശിലാസ്ഥാപന കർമം നടത്തിയത്.
എല്ലാ മതവിഭാഗങ്ങളുടെയും ആരാധനാലയങ്ങളുള്ള യുഎഇയിൽ വ്യത്യസ്ത മതക്കാർക്ക് സഹകരണത്തോടെ കഴിയാനുള്ള സാഹചര്യമാണ് ഭരണാധികാരികൾ ഉറപ്പ് നൽകുന്നതെന്ന് എം എ യൂസഫലി പറഞ്ഞു. രാഷ്ട്രപിതാവ് ശൈഖ് സാഇദ് ബിൻ സുൽത്വാൻ അൽ നഹ്യാൻ ആവിഷ്കരിച്ച സഹിഷ്ണുതാ ആശയങ്ങളാണ് യുഎഇ ഭരണകുടം പിന്തുടരുന്നത്. അബുദബിയിലെ നഗരഹൃദയത്തിലുള്ള പള്ളിക്ക് യേശു ക്രിസ്തുവിൻ്റെ മാതാവിൻ്റെ പേരിട്ടത് (മറിയം ഉമ്മുല്‍ ഈസാ അഥവാ യേശുവിന്റെ മാതാവ് മറിയം മസ്ജിദ്) ഇതിൻ്റെ ഉത്തമ ഉദാഹരണമാണ്. സാഹോദര്യത്തിൻ്റെയും മാനവികതയുടെയും സമാധാനത്തിൻ്റെയും പുതിയ മാതൃകയാണ് ഇതിലൂടെ ലോകത്തിനു മുന്നിൽ യുഎഇ കാണിച്ചു കൊടുക്കുന്നതെന്നും യൂസഫലി കൂട്ടിച്ചേർത്തു.
അബുദാബി സി എസ് ഐ പാരിഷ് വികാരി റവ. ലാൽജി എം ഫിലിപ് യൂസഫലിയിൽ നിന്ന് തുക ഏറ്റുവാങ്ങി. സിഎസ്ഐ മധ്യകേരള മഹാഇടവക ബിഷപ് റൈറ്റ് റവ. ഡോ: മലയിൽ സാബു കോശി ചെറിയാൻ എന്നിവർ നാട്ടിൽ നിന്നും ഓൺലൈനായി ചടങ്ങിൽ പങ്കെടുത്തു.

Keywords: Gulf, News, M.A.Yusafali, Helping hands, Abu Dhabi, Top-Headlines, MA Yusuf Ali donated Rs 1 crore for Christian church in Abu Dhabi.
< !- START disable copy paste -->
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.