മക്ക ക്രെയ്ന്‍ ദുരന്തം: 5 പേര്‍ കുറ്റക്കാര്‍

 


ജിദ്ദ: (www.kvartha.com 17.12.2015) മക്കയിലെ ക്രെയ്ന്‍ ദുരന്തത്തില്‍ അഞ്ചുപേര്‍
കുറ്റക്കാരാണെന്ന് കണ്ടെത്തി. സൗദി അറേബ്യ ബ്യൂറോ ഓഫ് ഇന്‍ വെസ്റ്റിഗേഷന്‍സ് ആന്റ് പബ്ലിക് പ്രോസിക്യൂഷന്‍ നടത്തിയ അന്വേഷണത്തിലാണ് മുതിര്‍ന്ന എഞ്ചിനീയര്‍മാരും ടെക്‌നിക്കല്‍ ഉദ്യോഗസ്ഥരും ഉള്‍പ്പെടെ അഞ്ചുപേരെ കുറ്റക്കാരാണെന്ന് കണ്ടെത്തിയത്. സെപ്റ്റംബര്‍ 11ന് ഹറം പള്ളിയിലുണ്ടായ ക്രെയ്ന്‍ ദുരന്തത്തില്‍ നൂറിലേറെ പേര്‍ മരിച്ചിരുന്നു.

അറബിക് പത്രമായ അല്‍ വതനാണ് ഈ വാര്‍ത്ത പുറത്തുവിട്ടത്. അതേസമയം കേസില്‍ ഉള്‍പ്പെട്ട ഉദ്യോഗസ്ഥരുടെ പേരു വിവരങ്ങള്‍ ഇവര്‍ വ്യക്തമാക്കിയിട്ടില്ല.

നിര്‍മ്മാണ ചുമതലകള്‍ നിര്‍വഹിച്ചിരുന്ന ബിന്‍ ലാദന്‍ കമ്പനിയിലെ മുതിര്‍ന്ന എഞ്ചിനീയര്‍മാര്‍ക്കും സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്കും എതിരായ തെളിവുകള്‍ ബിഐപി കണ്ടെത്തിയെന്നാണ് റിപോര്‍ട്ട്.

ദുരന്തമുണ്ടായതിന് പിന്നാലെ അധികൃതര്‍ അന്വേഷണത്തിന് ഉത്തരവിട്ടിരുന്നു. കൂടാതെ ഇതില്‍ പങ്കാളികളായ ഉദ്യോഗസ്ഥര്‍ക്ക് വിദേശ യാത്രകള്‍ വിലക്കുകയും ചെയ്തിരുന്നു.

മക്ക ക്രെയ്ന്‍ ദുരന്തം: 5 പേര്‍ കുറ്റക്കാര്‍


SUMMARY: Jeddah: Saudi Arabia’s Bureau of Investigations and Public Prosecution (BIP), Jeddah have found five top engineering and technical officials guilty in the fatal crane crash accident at the Grand Mosque in Makkah on Sept. 11, Arabic daily Al-Watan reported quoting the informed sources.

Keywords: Makkah crane crash: Saudi govt officials among five found guilty, Saudi Arabia, Crane mishap, Report, Engineers, Gulf.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia